'ഉളള സമയം അടിച്ച് പൊളിക്കണം; അനുശോചനത്തിന് പകരം 'മോട്ടിവേഷന്‍'; ആ കുടുംബം എങ്ങനെ ഇത് ഉള്‍കൊള്ളും;ആസിഫ് അലിയുടെ പരാമര്‍ശം വിവാദത്തില്‍

Malayalilife
 'ഉളള സമയം അടിച്ച് പൊളിക്കണം; അനുശോചനത്തിന് പകരം 'മോട്ടിവേഷന്‍'; ആ കുടുംബം എങ്ങനെ ഇത് ഉള്‍കൊള്ളും;ആസിഫ് അലിയുടെ പരാമര്‍ശം വിവാദത്തില്‍

നടന്‍ കലാഭവന്‍ നവാസിന്റെ മരണത്തെക്കുറിച്ചുള്ള പരാമര്‍ശത്തിന്റെ പേരില്‍ ആസിഫ് അലിക്കെതിരെ വ്യാപക വിമര്‍ശനം. കഴിഞ്ഞ ദിവസമായിരുന്നു കലാഭവന്‍ നവാസ് മരണപ്പെടുന്നത്. ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു മരണം. സിനിമാ ലോകവും കേരള സമൂഹവും നവാസിന്റെ വിയോഗത്തിന്റെ ഞെട്ടലില്‍ നിന്നും മുക്തരായിട്ടില്ല. ഇതിനിടെ ആസിഫ് അലി അദ്ദേഹത്തിന്റെ മരണത്തെ മോട്ടിവേഷനുള്ള വിഷയമാക്കിയെന്നാണ് വിമര്‍ശനം.

പരിപാടിയില്‍ സംസാരിക്കുന്ന ആസിഫ് അലിയുടെ വിഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറുകയാണ്. നവാസിന്റെ മരണം ചൂണ്ടിക്കാണിച്ച് ജീവിതത്തില്‍ എന്ത് സംഭവിക്കുമെന്ന് നിശ്ചയിക്കാന്‍ ആര്‍ക്കും സാധിക്കില്ല, അതിനാല്‍ ഉള്ള സമയം അടിച്ചു പൊളിക്കണം എന്നാണ് വിഡിയോയില്‍ ആസിഫ് അലി പറയുന്നത്. പിന്നാലെയാണ് താരത്തിനെതിരെ വിമര്‍ശനം ഉയര്‍ന്നു വന്നത്.

നവാസിന്റെ മരണം ചൂണ്ടിക്കാണിച്ച് ജീവിതത്തില്‍ എന്ത് സംഭവിക്കുമെന്ന് നിശ്ചയിക്കാന്‍ ആര്‍ക്കും സാധിക്കില്ല, അതിനാല്‍ ഉള്ള സമയം അടിച്ചു പൊളിക്കണം എന്നാണ് വിഡിയോയില്‍ ആസിഫ് അലി പറയുന്നത്. പിന്നാലെയാണ് താരത്തിനെതിരെ വിമര്‍ശനം ഉയര്‍ന്നു വന്നത്. 

''ഈയ്യൊരു അവസരത്തില്‍ പറയാന്‍ പാടുണ്ടോ എന്നറിയില്ല. ഞങ്ങളുടെയൊക്കെ സഹപ്രവര്‍ത്തകനും പ്രിയപ്പെട്ടവനുമായിരുന്ന കലാഭവന്‍ നവാസിക്ക ഇന്നലെ രാത്രി മരണപ്പെട്ടു. വളരെ ഷോക്കിങ് ആയിരുന്നു. ഇങ്ങനെയുള്ള കാര്യങ്ങളില്‍ നിന്നെല്ലാം മനസിലാക്കാന്‍ സാധിക്കുന്നത്, ജീവിതത്തില്‍ എന്താണ് അടുത്തതായി സംഭവിക്കാന്‍ പോകുന്നത് നമുക്കറിയില്ല എന്നതാണ്. കഴിഞ്ഞ കുറേ ദിവസങ്ങള്‍ ഞങ്ങള്‍ ഒരുമിച്ചൊരു ലൊക്കേഷനില്‍ ഉണ്ടായിരുന്നു. യാത്ര പറഞ്ഞ് ഇറങ്ങുമ്പോള്‍ അറിഞ്ഞില്ല ഇനി അദ്ദേഹത്തെ കാണില്ലെന്ന്. അത്രേയും അസ്ഥിരമാണ് ജീവിതമെന്നത്. നമുക്ക് ചെയ്യാനുള്ള കാര്യം ഒന്ന് മാത്രമാണ്. ഉള്ള സമയം അടിപൊളിയാക്കുക'' എന്നാണ് വിഡിയോയില്‍ ആസിഫ് അലി പറയുന്നത്. 

പലരും പരാമര്‍ശത്തിനെതിരെ രംഗത്തെത്തി. ' ആദരാഞ്ജലി പറഞ്ഞില്ലെങ്കിലും കുഴപ്പമില്ല. ഇമ്മാതിരി മോട്ടിവേഷന്‍, ദുഃഖ വാര്‍ത്ത ചേര്‍ത്ത് പറയേണ്ടിയിരുന്നില്ല, ഏതാണ് ഈ മൊയന്ത്? അവിടെ ഒരാള്‍ മരണപ്പെട്ടു കിടക്കുന്നു. ആ മനുഷ്യനുവേണ്ടി ഒരു ആദരാഞ്ജലി പറഞ്ഞിരുന്നെങ്കില്‍ ഇല്ലെങ്കില്‍ കണ്ണീര്‍ പൊഴിച്ചിരുന്നെങ്കില്‍, ഇല്ലെങ്കില്‍ എല്ലാവര്‍ക്കും പ്രാര്‍ത്ഥിക്കാം എന്ന് പറയുകയാണെങ്കില്‍ എത്ര നന്നായിരുന്നു' എന്നാണ് ചിലരുടെ വിമര്‍ശനം. 

'ആസിഫ് താങ്കളോട് ഒരു ഇഷ്ട്ടം ഉണ്ടായിരുന്നു. പക്ഷേ ഇത് വളരെ മോശം ആയിപ്പോയി. സിനിമയിലും സ്റ്റേജ് പെര്‍ഫോമന്‍സും കണ്ടേ നമുക്ക് അദ്ദേഹത്തെ പരിചയം ഉള്ളൂ. എന്നിട്ട് പോലും നമുക്ക് ഇന്നലെ ആ വാര്‍ത്ത കേട്ടപ്പോള്‍ ഷോക്ക് ആയിപ്പോയി. താങ്കള്‍ ഒരു സഹപ്രവാര്‍ത്തകനോട് കാണിച്ച രീതി ശരിയായില്ല. വളരെ മോശം പ്രത്യേകിച്ച് താങ്കള്‍ തന്നെ പറഞ്ഞു കുറച്ച് ദിവസങ്ങള്‍ ആയി ഒരുമിച്ച് അഭിനയിക്കുകയും ചെയ്തെന്ന്. എന്നിട്ടും താങ്കള്‍ കാണിച്ച രീതി ശരി ആയില്ല' എന്നായിരുന്നു മറ്റൊരാളുടെ പ്രതികരണം. 'നവാസിനെ ഖബറില്‍ വെച്ചിട്ട് ഒരു ദിവസം പോലും ആയിട്ടില്ല നിനക്ക് ലേശം ഉളുപ്പുണ്ടെങ്കില്‍ ഇമ്മാതിരി വര്‍ത്താനം പറയില്ലായിരുന്നു, മരിച്ചിട്ട് മൂന്ന് ദിവസം പോലും ആയിട്ടില്ല. ആ കുടുംബം എങ്ങനെയാടോ ഇതൊക്കെ ഉള്‍കൊള്ളുക. ഒരു കല്യാണ വീട്ടിലോ അതല്ലെങ്കില്‍ മരണസമയത്ത് എങ്ങനെയാണ് പെരുമാറേണ്ടത് എന്ന് പോലും അറിയാത്ത ചില മനുഷ്യ കോലങ്ങള്‍' എന്നും ചിലര്‍ പറയുന്നുണ്ട്. 

asif ali gets slammed for his words

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES