ബിരിയാണിയിലെ കദീജയ്ക്ക് അംഗീകാരം; അന്താരാഷ്ട്ര പുരസ്‌ക്കാരത്തിന് കനി കുസൃതി

Malayalilife
topbanner
 ബിരിയാണിയിലെ കദീജയ്ക്ക് അംഗീകാരം; അന്താരാഷ്ട്ര പുരസ്‌ക്കാരത്തിന്  കനി കുസൃതി

ബിരിയാണി’ എന്ന സിനിമയിലെ മികച്ച  പ്രകടനത്തെ തുടർന്ന്  നടി കനി കുസൃതിക്ക് അന്താരാഷ്ട്ര പുരസ്‌ക്കാരം. സ്‌പെയിനിലെ മാഡ്രിഡിലെ ഇമാജിന്‍ ഫിലിം ഫെസ്റ്റിവലില്‍  കനി കുസൃതി  മികച്ച രണ്ടാമത്തെ നടിക്കുള്ള അന്താരാഷ്ട്ര പുരസ്‌ക്കാരത്തിനാണ് അർഹയായിരിക്കുന്നത്. ബിരിയാണ് ആദ്യം പ്രദര്‍ശിപ്പിച്ചത് ഇറ്റലിയിലെ റോമിലെ ഏഷ്യാട്ടിക്ക ഫെസ്റ്റിവലില്‍ വേള്‍ഡ് പ്രീമിയറായാണ്. 

 ചിത്രം  വിവിധ അന്താരാഷ്ട്ര ചലച്ചിത്ര മേളകളിലും പ്രദര്‍ശിപ്പിച്ചിരുന്നു. നെറ്റ്പാക്ക് അവാര്‍ഡിനാണ് താരം അർഹയായത്  ബിരിയാണയുടെ പ്രമേയമായി മാറിയിരിക്കുന്നത് തീവ്രവാദബന്ധം ആരോപിക്കപ്പെട്ട ഒരു വ്യക്തിയുടെ കുടുംബം നേരിടേണ്ടി വരുന്ന കഷ്ടപ്പാടുകളാണ്.  മികച്ച തിരക്കഥക്കുള്ള പത്മരാജന്‍ പുരസ്‌ക്കാരവും ബാംഗ്ലൂര്‍ അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവലിലെ ജൂറി അവാര്‍ഡ്, എന്നിവയും നേടിയിരുന്നു.  ഒരു മുസ്ലീം സ്ത്രീയുടെ ജീവിത കഥയാണ് സജിന്‍ ബാബു സംവിധാനം ചെയ്ത ചിത്രം പറയുന്നത്.  കനി ഖദീജ എന്ന പ്രധാന കഥാപാത്രത്തെയാണ് അവതരിപ്പിച്ചത്.

 കനി കുസൃതി, ശൈലജ, സുര്‍ജിത് ഗോപിനാഥ്, അനില്‍ നെടുമങ്ങാട്, തോന്നക്കല്‍ ജയചന്ദ്രന്‍, ശ്യാം റെജി തുടങ്ങിയവരാണ് യുഎഎന്‍ ഫിലിം ഹൗസിന്റെ ബാനറില്‍ നിര്‍മിച്ച സിനിമയില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. ചിത്രത്തിന്റെ  ഛായാഗ്രഹണം നടത്തിയിരിക്കുന്നത് കാര്‍ത്തിക് മുത്തുകുമാറും ഹരികൃഷ്ണന്‍ ലോഹിതദാസും ചേർന്നാണ്.  എഡിറ്റിംഗ് അപ്പു ഭട്ടതിരിയാണ്. സംഗീത സംവിധാനം ലിയോ ടോം നിര്വഹിച്ചപ്പോൾ   കലാസംവിധാനം നിധീഷ് ചന്ദ്ര ആചാര്യ നിര്‍വ്വഹിച്ചു.

Kani kusruthi got international award for biriyani movie

RECOMMENDED FOR YOU:

no relative items
topbanner

EXPLORE MORE

LATEST HEADLINES