നടന്‍ ബാല വിവാദങ്ങളില്‍ പെടുന്നത് പതിവാണ്. നായകന്‍, സഹനടന്‍, സോഷ്യല്‍ മീഡിയയില്‍ ഏറെ സജീവമായ ബാല തന്റെ ജീവിതത്തില്‍ സംഭവിക്കുന്ന കാര്യങ്ങള്‍ ഒക്കെയും തുറന്നുപറയുന്ന കൂട്ടത്തിലും ആയിരുന്നു. ഭാര്യ കോകിലക്കൊപ്പം ചേര്‍ന്നൊരു ചാനലും അടുത്തിടക്ക് ബാല തുടങ്ങിയിരുന്നു. എന്നാല്‍ കുറച്ച് നാളായി ചാനലില്‍ വേളോഗ് ഒന്നും തന്നെ കണ്ടിരുന്നില്ല. ഇപ്പോളിതാ ദിവസങ്ങള്‍ നീണ്ട നിശബ്ദത ഭേദിച്ച് വീഡിയോയുമായി എത്തിയിരിക്കുകയാണ് നടന്‍.
തനിക്കെതിരെ നടന്ന കേസെല്ലം പണത്തിന് വേണ്ടിയായിരുന്നു എന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് നടന്‍ തന്റെ പുതിയ വീഡിയോയിലൂടെ.
താന്‍ പ്രതീക്ഷിക്കാത്ത ചില ആളുകള്‍ പോലും തന്നെ ചതിച്ചുവെന്നാണ് ബാലയുടെ ആരോപണം. ആരാണ് ഇതെന്ന് വ്യക്തമാക്കിയിട്ടില്ലെങ്കിലും പണത്തിന് വേണ്ടിയാണ് അങ്ങനെ ചെയ്തതെന്ന് ബാല ആരോപിക്കുന്നു. ഫേസ്ബുക്കില്‍ പങ്കുവച്ച വീഡിയോയില്‍ ആയിരുന്നു ബാലയുടെ പ്രതികരണം.
എല്ലാവര്‍ക്കും സുഖമാണോ..? കോകിലയാണ് ഈ വീഡിയോ എടുക്കുന്നത്. കുറച്ചുദിവസം നമ്മള്‍ മിണ്ടിയില്ല, എല്ലാവരും നന്നായിരിക്കട്ടെ. നമുക്ക് ദ്രോഹം ചെയ്ത ആളുകളും നന്നായിരിക്കട്ടെ. നമുക്കെതിരെ എത്ര കേസുകള്‍ തുടര്‍ച്ചയായി വന്നിട്ടുണ്ട്. അതിനൊന്നും ഒരു കുഴപ്പവുമില്ല. പക്ഷേ പണ്ടേ ഞാന്‍ ഒരു കാര്യം പറഞ്ഞിരുന്നു.
ഇതൊരു കൂട്ടായ ആക്രമണമാണെന്നും കാശിന് വേണ്ടിയാണെന്നും ഞാന്‍ അന്നേ പറഞ്ഞിരുന്നു. മൂന്നാം തീയതി ഒരുകാര്യം കണ്ടപ്പോള്‍ ഞാന്‍ തകര്‍ന്നുപോയി. ഒരിക്കലും അത് വിചാരിച്ചില്ല, പക്ഷേ പേര് പറയാന്‍ പറ്റില്ല, അവരും കാശിന് വേണ്ടിയായിരുന്നു. എന്റെ വാക്കുകള്‍ ശരിയായി, എന്റെ വാക്കുകള്‍ വളരെ വ്യക്തമായിട്ട് ശരിയായിരുന്നു. പക്ഷേ ആ റിപ്പോര്‍ട്ട് ആരെയും എടുത്തു കാണിച്ച് കുറ്റപ്പെടുത്താനില്ല. വിശേഷങ്ങളുണ്ട്. ജീവിതത്തില്‍ എപ്പോഴും എന്താണെന്ന് അറിയുമോ നമ്മള്‍ കഷ്ടപ്പെട്ട് വിയര്‍ത്ത് കാശ് ഉണ്ടാക്കിയിട്ടു വേണം എല്ലാവരെയും സഹായിക്കാന്‍, അല്ലാതെ മറ്റുള്ളവന്റെ സ്വത്ത് കട്ടിട്ടാകരുത്. അത് വലിയ പാപമാണ്. ഒരിക്കലും അങ്ങനെ ചെയ്യരുത്. എല്ലാവരും നന്നായിരിക്കട്ടെ.
കേരളത്തിലെ സോഷ്യല്‍ മീഡിയ അത്രയേറെ കൊണ്ടാടിയിട്ടുള്ള വ്യക്തികളില്‍ ഒന്നാണ് ബാല. അതിന് കാരണം താരത്തിന്റെ വ്യക്തി ജീവിതം തന്നെയാണ്. റിയാലിറ്റി ഷോയിലൂടെ ശ്രദ്ധേയായ ഗായിക അമൃതയെ ആയിരുന്നു താരം ആദ്യം വിവാഹം കഴിച്ചത്. ഇതില്‍ ഒരു മകളും ജനിച്ചിരുന്നു. എന്നാല്‍ ഇവര്‍ പിന്നീട് ബന്ധം വേര്‍പെടുത്തി. ഇതിന് ശേഷം പല രീതിയിലുള്ള വെല്ലുവിളികളും ആരോപണങ്ങളും ഒക്കെയായി ഇവര്‍ വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു. അതിനിടെ ബാലയ്ക്ക് കരള്‍ രോഗം വരികയും ചെയ്തു. എലിസബത്ത് എന്ന ഡോക്ടറുമായുള്ള ബാലയുടെ ബന്ധവും അധികനാള്‍ നീണ്ടുനിന്നില്ല. ശേഷം ബന്ധുവായ കോകിലയെ ബാല അടുത്തിടെ വിവാഹം ചെയ്തിരുന്നു.