Latest News

ദേ ഇങ്ങോട്ട് നോക്ക്യേ' എന്ന സിനിമ ഷൂട്ടിനിടെ ലൈംഗികാതിക്രമം നടത്തിയെന്ന  െകേസ്; നടന്‍ ബാലചന്ദ്ര മേനോനെതിരെ തെളിവില്ലെന്ന് അന്വേഷണ സംഘം റിപ്പോര്‍ട്ട് 

Malayalilife
ദേ ഇങ്ങോട്ട് നോക്ക്യേ' എന്ന സിനിമ ഷൂട്ടിനിടെ ലൈംഗികാതിക്രമം നടത്തിയെന്ന  െകേസ്; നടന്‍ ബാലചന്ദ്ര മേനോനെതിരെ തെളിവില്ലെന്ന് അന്വേഷണ സംഘം റിപ്പോര്‍ട്ട് 

ലൈംഗികാതിക്രമ കേസില്‍ നടനും സംവിധായകനുമായ ബാലചന്ദ്രമേനോനെതിരെ തെളിവില്ലെന്ന് പൊലീസ് റിപ്പോര്‍ട്ട്. ആലുവ സ്വദേശിയായ നടി നല്‍കിയ പരാതിയിലായിരുന്നു പൊലീസ് കേസെടുത്തത്. കന്റോണ്‍മെന്റ് പൊലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. പിന്നീട് പ്രത്യേക അന്വേഷണ സംഘത്തിന് കൈമാറുകയായിരുന്നു.

പരാതിയിന്മേല്‍ പ്രത്യേക അന്വേഷണ സംഘം വിശദമായ അന്വേഷണം നടത്തി. പിന്നാലെ, നടിയുടെ മൊഴി രേഖപ്പെടുത്തുകയും കേസെടുക്കുകയും ചെയ്തു. പക്ഷേ അതിനപ്പുറത്തേക്ക് കൂടുതല്‍ തെളിവുകള്‍ കണ്ടെത്താനായിട്ടില്ല എന്നാണ് വിവരം. ഇക്കഴിഞ്ഞ കുറച്ച് മാസങ്ങള്‍ക്ക് മുന്‍പാണ് ബാലചന്ദ്രമേനോനെതിരെ ലൈംഗീക പീഡന പരാതിയുമായി നടി രംഗത്തെത്തിയത്. 'ദേ ഇങ്ങോട്ട് നോക്ക്യേ' എന്ന സിനിമ ഷൂട്ടിനിടെ ലൈംഗികാതിക്രമം നടത്തിയെന്നായിരുന്നു പരാതി. മുകേഷ് അടക്കം നടന്മാര്‍ക്കെതിരെ പരാതി നല്‍കിയ ആലുവ സ്വദേശിനിയായ നടിയാണ് ബാലചന്ദ്ര മേനോനെതിരെയും പ്രത്യേക അന്വേഷണ സംഘത്തിന് മുന്നില്‍ പരാതി നല്‍കിയത്.

എന്നാല്‍ ഇതിന് പിന്നാലെ ആരോപണം അടിസ്ഥാന രഹിതമാണെന്നും പരാതിക്കാരിക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും ആവശ്യപ്പെട്ട് ബാലചന്ദ്ര മേനോന്‍ രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെ യൂട്യൂബിലൂടെ അപകീര്‍ത്തിപരമായി സംസാരിച്ചതെന്ന് കാട്ടി ബാലചന്ദ്ര മേനോന്‍ പരാതിയും നല്‍കിയിരുന്നു. അതിനിടെ ബാലചന്ദ്രമേനോന്റെ പരാതിയില്‍ യൂട്യൂബ് ചാനലുകള്‍ക്കെതിരെ പൊലീസ് കേസെടുത്തിരുന്നു. ബാലചന്ദ്രമേനോന്‍ അടക്കമുള്ളവര്‍ക്കെതിരെ ലൈം?ഗികാരോപണം ഉന്നയിച്ച നടിയുടെ അഭിമുഖം പോസ്റ്റ് ചെയ്ത യൂട്യൂബര്‍ക്കെതിരെയാണ് കേസെടുത്തത്.

balachandra menon police CASE

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES