വിവാഹം.. വിവാഹാഘോഷങ്ങള്‍.. ഒരു വര്‍ഷത്തെ അടിച്ചുപൊളി.. ആ നിമിഷങ്ങളിലായിരുന്നു സുരേഷ് ഗോപിയുടെ മകള്‍ ഭാഗ്യാ സുരേഷും ഭര്‍ത്താവ് ശ്രേയസും. എന്നാലിപ്പോള്‍ പതുക്കെ ജീവിതത്തിന്റെ പുതിയ ഘട്ടത്തിലേക്ക് ഇരുവരും കടന്നിരിക്കുകയാണ്. ആ സന്തോഷ നിമിഷം ഇരുവരും സോഷ്യല്‍ മീഡിയയില്‍ പങ്കുവെക്കുകയും ചെയ്തതോടെ ആഘോഷത്തോടെയാണ് പ്രിയപ്പെട്ടവരും ഈ സന്തോഷത്തെ വരവേറ്റത്. ഒരു മനുഷ്യന്റെ ജീവിതത്തിലെ ഏറ്റവും വലിയ കാര്യമായ ഒരു വീടെന്ന സ്വപ്നത്തിലേക്കാണ് ഭാഗ്യയും ശ്രേയസും കടക്കുന്നത്.
മാവേലിക്കരയിലാണ് ഇരുവരും വീട് പണിയുന്നത്. പുത്തന്‍ വീടിന് മാവേലിക്കരയില്‍ തറക്കല്ലിട്ടിരിക്കുകയാണ് കുടുംബം ഇപ്പോള്‍.മഞ്ഞ ഉടുപ്പിട്ട് സന്തോഷത്തോടെയും ആഹ്ലാദത്തോടെയുമാണ് തറക്കല്ലിടല്‍ ചടങ്ങിന് ഭാഗ്യയും ഭര്‍തൃവീട്ടുകാരും എത്തിയത്. മഞ്ഞകുര്‍ത്തയിട്ട് ഭാഗ്യയും സാരിയുടുത്ത് ഒരു ചേച്ചിയും ജുബ്ബയിട്ട് ഭര്‍ത്താവ് ശ്രേയസും അച്ഛനും എത്തിയപ്പോള്‍ പിങ്ക് വൈറ്റ് കളര്‍ ചേര്‍ന്നുള്ള സാരിയും ചുരിദാറുമാണ് അമ്മയും രണ്ടാമത്തെ ചേച്ചിയും ധരിച്ചത്. അതേസമയം, ചടങ്ങിന് ഭാഗ്യയുടെ വീട്ടില്‍ നിന്നും ആരെങ്കിലും എത്തിയോ എന്നതു വ്യക്തമല്ല, എങ്കിലും ഭക്തിനിര്‍ഭരമായ നിമിഷത്തിലും സന്തോഷത്തോടെയുമാണ് കുടുംബം പുതിയ ജീവിത ഘട്ടത്തിലേക്കുള്ള നിമിഷത്തെ വരവേറ്റത്.
ദിവസങ്ങള്‍ക്കു മുമ്പ് ആലപ്പുഴയിലെ ഉദയ ബാക്ക് വാട്ടേഴ്‌സില്‍ ഇവര്‍ കുടുംബസമേതം ആഘോഷിക്കാന്‍ എത്തിയതും വാര്‍ത്തയായിരുന്നു. ശ്രേയസും ഭാര്യയും രണ്ടു പെങ്ങന്മാരും അച്ഛനും അമ്മയും അടങ്ങുന്ന കുടുംബമാണ് എത്തിയത്. ആദ്യ ദിവസം സ്വിമ്മിംഗ്പൂളില്‍ ആഘോഷിക്കുന്ന കുടുംബത്തെയും പ്രായം മറന്ന് കുട്ടികളെ പോലെ വെള്ളത്തില്‍ തിമിര്‍ക്കുന്ന ശ്രേയസിനേയും ഭാഗ്യയേയും രണ്ടു ചേച്ചിമാരേയും മാതാപിതാക്കളേയുമൊക്കെയാണ് വീഡിയോയില്‍ കണ്ടത്.
മക്കള്‍ക്കൊപ്പം തമാശകള്‍ പറഞ്ഞും പൊട്ടിച്ചിരിച്ചും കൂടിയ മാതാപിതാക്കളെ കണ്ടപ്പോള്‍ ശരിക്കും ഭാഗ്യമുള്ള കുടുംബത്തിലേക്കാണ് ഭാഗ്യ എത്തിയത് എന്നാണ് ആരാധകര്‍ പറഞ്ഞത്. ഏറെക്കാലത്തിനു ശേഷമാണ് തിരക്കുകളെല്ലാം ഒഴിഞ്ഞ് ഭാഗ്യയും ശ്രേയസും കുടുംബത്തിനൊപ്പം ചേര്‍ന്നത്. തുടര്‍ന്നാണ് റിസോര്‍ട്ടിലേക്ക് അവധിയാഘോഷത്തിനായി കുടുംബം എത്തിയതും ആ മനോഹര വീഡിയോ ശ്രേയസ് പങ്കുവച്ചതും.
സ്മൃതി മോഹന്‍, ശ്രുതി മോഹന്‍ എന്നാണ് ശ്രേയസിന്റെ സഹോദരിമാരുടെ പേരുകള്‍. ഇതില്‍ സ്മൃതി മേക്കപ്പ് ആര്‍ട്ടിസ്റ്റാണ്. ഒരാള്‍ വിവാഹിതയുമാണ്. വിവാഹശേഷം ഇതാദ്യമായിട്ടാണ് ശ്രേയസ് കുടുംബത്തിനൊപ്പം ചേരുന്ന വീഡിയോ പങ്കുവച്ചത്. പിന്നാലെ നിരവധി പേരാണ് വീഡിയോയ്ക്ക് കമന്റുകളുമിട്ടത്. വര്‍ഷങ്ങളായി അടുത്ത സുഹൃത്തുക്കളായിരുന്ന ഭാഗ്യയും ശ്രേയസും 2024 ജനുവരിയിലാണ് വിവാഹിതരായത്. മാവേലിക്കര സ്വദേശികളായ മോഹന്റേയും ശ്രീദേവിയുടേയും മകനായ ശ്രേയസ് ബിസിനസുകാരനാണ്.