കേട്ടതെല്ലാം സത്യമാകണം എന്നില്ല; നസീര്‍ സര്‍ ജീവിച്ചിരുന്ന കാലത്ത് സിനിമയില്‍ പോലുമില്ലാത്ത ആളായിരുന്നു ടിനി; ഇത് നെഗറ്റീവ് പരാമര്‍ശമാണ്; ടിനി ടോമിനെതിരെ ഭാഗ്യലക്ഷ്മി

Malayalilife
കേട്ടതെല്ലാം സത്യമാകണം എന്നില്ല; നസീര്‍ സര്‍ ജീവിച്ചിരുന്ന കാലത്ത് സിനിമയില്‍ പോലുമില്ലാത്ത ആളായിരുന്നു ടിനി; ഇത് നെഗറ്റീവ് പരാമര്‍ശമാണ്; ടിനി ടോമിനെതിരെ ഭാഗ്യലക്ഷ്മി

പ്രേംനസീറിനെക്കുറിച്ച് നടന്‍ ടിനി ടോം നടത്തിയ പ്രസ്താവനം ആരാധകരുടെയും സിനിമാലോകത്തെയും വേദനിപ്പിച്ചതായി നടിയും പ്രശസ്ത ഡബ്ബിങ് ആര്‍ട്ടിസ്റ്റുമായ ഭാഗ്യലക്ഷ്മി പ്രതികരിച്ചു. മലയാള സിനിമയുടെ 'എവര്‍ഗ്രീന്‍ ഹീറോ'യെന്നറിയപ്പെടുന്ന പ്രേംനസീറിനെ കുറിച്ചുള്ള വിലമതിക്കപ്പെട്ട ഓര്‍മകള്‍ പങ്കുവെച്ചുകൊണ്ടാണ് ഭാഗ്യലക്ഷ്മി തന്റെ നിലപാട് വ്യക്തമാക്കിയതും പ്രതികരണങ്ങള്‍ക്ക് വാതില്‍ തുറന്നതും. സമൂഹമാധ്യമങ്ങളില്‍വെല പങ്കുവെച്ച വിഡിയോയിലൂടെയാണ് ഭാഗ്യലക്ഷ്മിയുടെ പ്രതികരണം പ്രേക്ഷകരിലെത്തിയത്. ടിനി ടോമിന്റെ പ്രസ്താവനത്തെ 'അടിസ്ഥാനരഹിതമാണെന്ന് ചൂണ്ടിക്കാട്ടിയാണ് ഭാഗ്യലക്ഷ്മിയുടെ കടുത്ത വിമര്‍ശനം.

പ്രേംനസീര്‍ സാര്‍ അവസാന കാലങ്ങളില്‍ സിനിമയില്ലാതെയായപ്പോള്‍ അടൂര്‍ ഭാസിയിടേയും ബഹദൂറിന്റെയും വീട്ടില്‍ പോയി കരയുമായിരുന്നു എന്ന ടിനി ടോമിന്റെ പ്രസ്താവന എനിക്ക് കുറേപ്പേര്‍ അയച്ചു തന്നിരുന്നു. എണ്‍പത്തിയഞ്ചു വരെ മദ്രാസിലുണ്ടായിരുന്ന, അദ്ദേഹത്തോടൊപ്പം ജോലി ചെയ്ത, അദ്ദേഹത്തിന്റെ എല്ലാ നന്മയും അനുഭവിച്ച ഞങ്ങള്‍ക്ക് ആ പ്രസ്താവന വേദനയുണ്ടാക്കുന്നതാണ്. അദ്ദേഹത്തെ അവസാന കാലം വരെ കാണുകയും സംസാരിക്കുകയും ചെയ്തിട്ടുണ്ട്. മരിക്കുന്നതിനു കുറച്ചു മുമ്പ് തിരുവനന്തപുരത്തെ ഇടപ്പഴഞ്ഞിയില്‍ വച്ച് ഞാന്‍ കണ്ടിരുന്നു. ആ കാലത്തും അദ്ദേഹം അത്യധികം സന്തോഷത്തിലായിരുന്നു. ആ സമയവും അദ്ദേഹം ആസ്വദിക്കുന്നുണ്ടായിരുന്നു. കുടുംബവുമായി അദ്ദേഹത്തിന് ഏറ്റവും കൂടുതല്‍ സമയം ചിലവഴിക്കാന്‍ പറ്റിയ നാളുകളായിരുന്നു അത്. അങ്ങനെയുള്ള ഒരാള്‍ അവസാന നാളില്‍ അവസരം കിട്ടാതെ കരഞ്ഞു എന്ന് പറയുമ്പോള്‍ അത് ശരിയല്ല.' ഭാഗ്യലക്ഷ്മിയുടെ വാക്കുകള്‍.

'ആര് പറഞ്ഞു കേട്ടതാണെങ്കിലും ടിനി ടോം ഒരു ആധികാരികതയുമില്ലാതെ പറയാന്‍ പാടില്ല. കേട്ട കാര്യങ്ങള്‍ സത്യമാണോ എന്നന്വേഷിക്കണം. ചില ആളുകള്‍ യുട്യൂബ് ചാനലുകളിലിരുന്ന് മരിച്ചുപോയ കലാകാരന്‍മാരെക്കുറിച്ച് പല കെട്ടിച്ചമച്ച കഥകളും ആധികാരികതയോടെ പറയുന്നത് കേള്‍ക്കാം. ആ വ്യക്തി ജീവിച്ചിരിക്കുന്നില്ലെങ്കിലും അവരുടെ ബന്ധുക്കള്‍ക്ക് ഇത് കേള്‍ക്കുമ്പോള്‍ എത്ര വിഷമമാകുമെന്ന് ചിന്തിക്കുന്നില്ല. യുട്യൂബ് ചാനലുകള്‍ പണത്തിന് വേണ്ടിയാണ് പറയുന്നത് എന്ന് കരുതാം. പക്ഷേ ടിനി ടോമിനെപ്പോലൊരു നടന്‍ ഇന്റര്‍വ്യൂയില്‍ ഇത്തരം കാര്യങ്ങള്‍ പറയരുത്. കേട്ടതെല്ലാം സത്യമാകണമെന്നില്ലല്ലോ. പറയുമ്പോള്‍ സൂക്ഷിക്കണം. നസീര്‍ സാര്‍ ജീവിച്ചിരുന്ന കാലത്ത് സിനിമയില്‍ പോലുമില്ലാത്തയാളാണ് ടിനി. അദ്ദേഹത്തോടൊപ്പം ജോലി ചെയ്ത, അദ്ദേഹത്തോടൊപ്പം ഭക്ഷണം കഴിച്ച ഞങ്ങള്‍ക്ക് അത് വേദനയുണ്ടാക്കും. ഇത് നെഗറ്റീവ് പരാമര്‍ശമാണ്.' ഭാഗ്യലക്ഷ്മി പറഞ്ഞു.

bhagyalakshmi against tini tom

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES