Latest News

ഓഫ് വൈറ്റ് പേസ്റ്റല്‍ നിറത്തില്‍ നിറയെ കല്ലുകളും വര്‍ക്കുകളും ചെയ്ത സാരി! കഴുത്തില്‍ ചുവന്ന കല്ലുകളും മുത്തുകളും പതിപ്പിച്ച ഒരു നെക്ലസും! സിംപിള്‍ ലുക്കില്‍ സുന്ദരിയായി അരുണിനൊപ്പം ഭാമ! താര സമ്പന്നമായ റിസെപ്ഷന്‍ ചിത്രങ്ങള്‍ വൈറല്‍!

Malayalilife
topbanner
ഓഫ് വൈറ്റ് പേസ്റ്റല്‍ നിറത്തില്‍ നിറയെ കല്ലുകളും വര്‍ക്കുകളും ചെയ്ത സാരി! കഴുത്തില്‍ ചുവന്ന കല്ലുകളും മുത്തുകളും പതിപ്പിച്ച ഒരു നെക്ലസും!  സിംപിള്‍ ലുക്കില്‍ സുന്ദരിയായി അരുണിനൊപ്പം ഭാമ! താര സമ്പന്നമായ റിസെപ്ഷന്‍ ചിത്രങ്ങള്‍ വൈറല്‍!


നിവേദ്യം എന്ന ചിത്രത്തിലൂടെ ലോഹിതദാസ് മലയാളത്തിന് സമ്മാനിച്ച നടിയാണ് ഭാമ. പിന്നീട് നിരവധി ചിത്രങ്ങളിലൂടെ മലയാളികളുടെ മനസില്‍ ഇടം നേടിയ ഭാമ ഇപ്പോള്‍ അന്യഭാഷാ ചിത്രത്തിലാണ് അധികവും അഭിനയിക്കുന്നത്. മലയാളത്തില്‍ അവസാനമായി ഭാമ അഭിനയിച്ചത് 2016ലാണ്. കഴിഞ്ഞ ദിവസമായിരുന്നു അരുണ്‍ ജഗദീഷുമായി താരത്തിന്റെ വിവാഹം നടന്നത്. ഭാമയുടെ നാടായ കോട്ടയത്തെ വിന്‍ഡ്‌സര്‍ കാസ്റ്റില്‍ കണ്‍െവെന്‍ഷന്‍ സെന്ററിലാണ് വിവാഹം നടന്നത്. സ്വകാര്യ ചടങ്ങിലായിരുന്നു വിവാഹം. മാധ്യമങ്ങള്‍ക്ക് വിവാഹത്തിന്  പ്രവേശനം ഇല്ലായിരുന്നു. സിനിമ രംഗത്തെ അടുത്ത സുഹൃത്തുക്കള്‍ മാത്രമാണ് ചടങ്ങില്‍ പങ്കെടുത്തത്. സുരേഷ് ഗോപി, വിനു മോഹനും ഭാര്യയും, നടി മിയ തുടങ്ങിയവര്‍ ചടങ്ങില്‍ എത്തിയിരുന്നു.

കഥകളി മോഹിനയാട്ടം തുടങ്ങിയ രൂപങ്ങള്‍ ഹോട്ടലിനു പിന്നില്‍ അലങ്കരിച്ചിരുന്നു. ഗോള്‍ഡന്‍ നിറത്തിലെ സാരിയില്‍ മിനിമല്‍ ആഭരണങ്ങളണിഞ്ഞ് അതിസുന്ദരിയായിട്ടാണ് ഭാമ വിവാഹത്തിനെത്തിയത്. കൊച്ചിയില്‍ നടന്ന താര സമ്പന്നമായ റിസെപ്ഷന്‍ ചിത്രങ്ങളാണ് ഇപ്പോള്‍ വൈറലാകുന്നത്. ഓഫ് വൈറ്റ് പേസ്റ്റല്‍ നിറത്തില്‍ നിറയെ കല്ലുകളും വര്‍ക്കുകളും ചെയ്ത സാരിയും കഴുത്തില്‍ ചുവന്ന കല്ലുകളും മുത്തുകളും പതിപ്പിച്ച ഒരു നെക്ലസും നീളത്തിലെ ഒരു മാലയുമാണ് ഭാമ അണിഞ്ഞിരുന്നത്. കയ്യില്‍ വളകളോ മറ്റുമില്ലാതെ സിംപിള്‍ ലുക്കിലായിരുന്നു താരം.

മമ്മൂക്ക, ഇന്ദ്രജിത്ത് , പൂര്‍ണിമ, സുരേഷ് ഗോപി, ഭാര്യ രാധിക, ജോ മോള്‍, രഞ്ജിരഞ്ജിമാര്‍, ശാലിന്‍ സോയ, ശരണ്യ മേനോന്‍, സുജാ കാര്‍ത്തിക, അന്‍സിബ, അനുസിത്താര, കുടുബത്തോടൊപ്പം നരേന്‍, റിമി ടോമി, മുക്ത, പിഷാരടി, ദിലീപ്-കാവ്യ, അപര്‍ണ ബാലമുരളി, പ്രയാഗ മാര്‍ട്ടിന്‍,  പ്രിയങ്ക, മുക്ത, രഞ്ജു രഞ്ജിമര്‍ തുടങ്ങി നിരവധി പേര്‍ ചടങ്ങില്‍ പങ്കെടുത്തു. ജയസൂര്യ, നാദിര്‍ഷ, സുരേഷ് ഗോപി, നരേന്‍, ടിനി ടോം  തുടങ്ങി നിരവധി പേര്‍ കുടുംബത്തോടൊപ്പമാണ്  ചടങ്ങിനെത്തിയത്. ക്രിക്കറ്റ് താരവും അഭിനേതാവുമയ ശ്രീശാന്തും ഭാര്യയ്‌ക്കൊപ്പം ചടങ്ങിനെത്തിയിരുന്നു.  ഭാമയുടെ അടുത്ത സുഹൃത്തുക്കളായ വിനുമോഹന്‍ വിദ്യാമോഹന്‍ എന്നിവര്‍ വിവാഹത്തിനും റിസെപ്ഷനും ഉടനീളം ഉണ്ടായിരുന്നു. മലയാളത്തിലെ മുന്‍നിര അഭിനേതാക്കളും സംവിധായകരും പങ്കെടുത്ത ചടങ്ങില്‍ എന്നാല്‍ മോഹന്‍ലാല്‍, പൃഥ്വിരാജ്, കുഞ്ചാക്കോ ബോബന്‍, ഭാവന, മഞ്ജു വാര്യര്‍ തുടങ്ങിയവരുടെ അഭാവവും ശ്രദ്ധിക്കപ്പെട്ടിരുന്നു.

Read more topics: # bhama arun ,# wedding reception
bhama arun wedding reception

RECOMMENDED FOR YOU:

topbanner

EXPLORE MORE

LATEST HEADLINES