Latest News

മോഹന്‍ലാല്‍ ചിത്രം ബിഗ് ബ്രദറിലെ ലിറിക്കല്‍ ഗാനം പുറത്തെത്തി! 'കണ്ടോ കണ്ടോ' എന്നാരംഭിക്കുന്ന ഗാനം പാടിയിരിക്കുന്നത് അമിത് ത്രിവേദിയും ഗൗരി ലക്ഷ്മിയും ചേര്‍ന്ന്

Malayalilife
മോഹന്‍ലാല്‍ ചിത്രം ബിഗ് ബ്രദറിലെ ലിറിക്കല്‍ ഗാനം പുറത്തെത്തി! 'കണ്ടോ കണ്ടോ' എന്നാരംഭിക്കുന്ന ഗാനം പാടിയിരിക്കുന്നത് അമിത് ത്രിവേദിയും ഗൗരി ലക്ഷ്മിയും ചേര്‍ന്ന്

ലയാളികളുടെ പ്രിയ സൂപ്പര്‍ സ്റ്റാര്‍ മോഹന്‍ലാലിനെ നായകനാക്കി സിദ്ദിഖ് സംവിധാനം ചെയ്യുന്ന 'ബിഗ് ബ്രദറി'ലെ പാട്ട് പുറത്തെത്തി.'കണ്ടോ കണ്ടോ' എന്നാരംഭിക്കുന്ന ഗാനത്തിന്റെ ലിറിക്കല്‍ വീഡിയോയാണ് പുറത്തെത്തിയിരിക്കുന്നത്. റഫീഖ് അഹമ്മദിന്റെ വരികള്‍ക്ക് ദീപക് ദേവ് ആണ് സംഗീതം പകര്‍ന്നിരിക്കുന്നത്. അമിത് ത്രിവേദിയും ഗൗരി ലക്ഷ്മിയും ചേര്‍ന്ന് പാടിയിരിക്കുന്നു.

 

സച്ചിദാനന്ദന്‍ എന്ന കഥാപാത്രത്തെയാണ് മോഹന്‍ലാല്‍ അവതരിപ്പിക്കുന്നത്.ചിത്രത്തില്‍ മോഹന്‍ലാലിന്റെ സഹോദരങ്ങളായി അനൂപ് മേനോനും യുവതാരം ഷര്‍ജാനോ ഖാലിദും എത്തുന്നു.'ലേഡീസ് ആന്‍ഡ് ജന്റില്‍മാന്‍' എന്ന ചിത്ത്രതിനു ശേഷം മോഹന്‍ലാലും സിദ്ദിഖും ഒന്നിക്കുന്ന ചിത്രം എന്ന പ്രത്യേകതയും 'ബിഗ് ബ്രദര്‍' എന്ന സിനിമയ്ക്കുണ്ട്. മോഹന്‍ലാലിനൊപ്പം അര്‍ബാസ് ഖാന്‍, അനൂപ് മേനോന്‍, ഹണി റോസ്, മിര്‍ണ മേനോന്‍, സത്ന ടൈറ്റസ്, ഗാഥ, സിദ്ദിഖ്, വിഷ്ണു ഉണ്ണികൃഷ്ണന്‍, സര്‍ജാനൊ ഖാലിദ്, ഇര്‍ഷാദ് തുടങ്ങിയവര്‍ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.എസ് ടാക്കീസ്, വൈശാഖ സിനിമ, ഷാ മാന്‍ ഇന്റര്‍നാഷ്ണല്‍ എന്നീ ബാനറുകള്‍ ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മ്മാണം. 

Read more topics: # big brother ,# movie
big brother movie

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES