ജയിംസ് വാന്‍ സംവിധാനം ചെയ്ത അക്വാമാന്റെ ട്രെയിലറിന് മികച്ച സ്വീകരണം; അതിമാനുഷിക കഥ പറയുന്ന ചിത്രത്തില്‍ നായകാനായെത്തുന്നത് ഹോളിവുഡ് താരം ജാസണ്‍ മൊമോവ; സിനിമയുടെ റിലീസ് ഡിസംബര്‍ 21 ന്

Malayalilife
topbanner
ജയിംസ് വാന്‍ സംവിധാനം ചെയ്ത അക്വാമാന്റെ ട്രെയിലറിന് മികച്ച സ്വീകരണം; അതിമാനുഷിക കഥ പറയുന്ന ചിത്രത്തില്‍ നായകാനായെത്തുന്നത് ഹോളിവുഡ് താരം ജാസണ്‍ മൊമോവ; സിനിമയുടെ റിലീസ് ഡിസംബര്‍ 21 ന്

കുട്ടികളുടെ പ്രിയപ്പെട്ട കാര്‍ട്ടൂണ്‍ കഥാപാത്രമായ അക്വാമാന്റെ കഥകളുമായി വരുന്ന അക്വാമന്‍ ചിത്രത്തിന്റെ ഫൈനല്‍ ട്രെയിലറെത്തി. സാങ്കേതികതയും ആക്ഷനും നിറയുന്ന ട്രെയിലറിന് വന്‍ സ്വീകാര്യതയാണ് ലഭിക്കുന്നത്. മികച്ച പശ്ചാത്തല സംഗീതം എന്ന നിലയിലും ട്രെയിലര്‍ ശ്രദ്ധിക്കപ്പെടുന്നുണ്ട്.

https://youtu.be/2wcj6SrX4zw

ഹോളിവുഡ് താരം ജാസണ്‍ മൊമോവ നായകവേഷത്തിലെത്തുന്ന ചിത്രത്തില്‍ കുട്ടികളുടെ പ്രിയപ്പെട്ട കാര്‍ട്ടൂണ്‍ കഥാപാത്രമായ അക്വാമാന്റെ അതിമാനുഷ കഥകളാണ് പറയുന്നത്. ഫ്യൂരിയസ് 7, കോണ്‍ജുറിങ് സീരിസ് ഉള്‍പ്പെടെ നിരവധി ശ്രദ്ധേയ ചിത്രങ്ങള്‍ സംവിധാനം ചെയ്ത ജയിംസ് വാനാണ് ചിത്രത്തിന്റെ സംവിധായകന്‍. ആംബര്‍ ഹെര്‍ഡാണ് നായികയായി എത്തുന്നത്. വാര്‍ണര്‍ ബ്രോസ് പിക്‌ചേഴ്‌സ് നിര്‍മ്മിച്ചിരിക്കുന്ന ഈ ചിത്രം ലോകവ്യാപകമായി ഡിസംബര്‍ 21-ന് പുറത്തിറങ്ങും.

Read more topics: # cinema,# hollywood,# aquaman,# trailer
cinema,hollywood,aquaman,trailer

RECOMMENDED FOR YOU:

topbanner

EXPLORE MORE

LATEST HEADLINES