Latest News

'ഈ മാല പോസിറ്റീവ് എനര്‍ജി നല്‍കുമെന്നാണ് പലരും പറയുന്നു, എനിക്ക് അത്ര പവര്‍ ഒന്നും തോന്നിയില്ല'; കരുങ്കാളി മാലയെക്കുറിച്ച് തുറന്നടിച്ച് ധനുഷ് 

Malayalilife
 'ഈ മാല പോസിറ്റീവ് എനര്‍ജി നല്‍കുമെന്നാണ് പലരും പറയുന്നു, എനിക്ക് അത്ര പവര്‍ ഒന്നും തോന്നിയില്ല'; കരുങ്കാളി മാലയെക്കുറിച്ച് തുറന്നടിച്ച് ധനുഷ് 

കഴുത്തിലെ കരുങ്കാളി മാലയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച വിഷയമായിരിക്കുന്നത്. തന്റെ പുതിയ ചിത്രമായ 'ഇഡ്‌ലി കടൈ'യുടെ ഓഡിയോ ലോഞ്ചിനിടെയാണ് താരം ഈ വിഷയത്തില്‍ പ്രതികരിച്ചത്. പലരും ധരിക്കുന്ന രുദ്രാക്ഷമാലകളെപ്പോലെതന്നെ, ഈ കരുങ്കാളി മാലയും ചില പ്രത്യേക കഴിവുകളുള്ളതായി പ്രചാരത്തിലുണ്ട്. എന്നാല്‍, ഇതിനെക്കുറിച്ചുള്ള ധനുഷിന്റെ പ്രതികരണം ആരാധകരില്‍ പുതിയ ചര്‍ച്ചകള്‍ക്ക് വഴിതെളിയിച്ചിരിക്കുകയാണ്. 

 'ഒരു പോസിറ്റീവ് എനര്‍ജി നല്‍കുമെന്നാണ് പലരും പറയുന്നത്. എന്നാല്‍ എനിക്ക് അത്ര പവര്‍ ഒന്നും ഈ മാല നല്‍കുന്നതായി തോന്നിയിട്ടില്ല,' ധനുഷ് തുറന്നുപറഞ്ഞു. 'സത്യം പറഞ്ഞാല്‍ ഇത് ഏത് മാലയാണെന്ന് എനിക്കറിയില്ല. ഇത് എന്റെ മുത്തശ്ശന്റെ ഫോട്ടോയില്‍ തൂക്കിയിട്ടിരുന്നതാണ്. മുത്തശ്ശന്‍ ജപിച്ചുകൊണ്ടിരുന്ന മാലയാണിത്. അദ്ദേഹം മരിച്ചപ്പോള്‍ അത് അദ്ദേഹത്തിന്റെ ഫോട്ടോയില്‍ തൂക്കിയിട്ടു. ഒരു ദിവസം ആ മാല എനിക്ക് തരുമോ എന്ന് ഞാന്‍ മുത്തശ്ശിയോട് ചോദിച്ചു. അങ്ങനെ മുത്തശ്ശി ആ മാലയെടുത്ത് മന്ത്രങ്ങള്‍ ചൊല്ലി എന്റെ കഴുത്തില്‍ ഇട്ട് തന്നു.' ഈ മാല ധരിക്കുന്നതിലൂടെ മുത്തശ്ശന്റെ അനുഗ്രഹവും സംരക്ഷണവും തനിക്കുണ്ടെന്ന് ധനുഷ് വിശ്വസിക്കുന്നു. 'അന്ന് മുതല്‍ അദ്ദേഹത്തിന്റെ ആശിര്‍വാദം എന്റെ കൂടെയുള്ളതുപോലെ എനിക്ക് തോന്നാറുണ്ട്. രക്ഷാകവചമായി അദ്ദേഹം എന്റെ കൂടെ തന്നെ ഉള്ളതുപോലെ എനിക്ക് തോന്നും. അതുകൊണ്ടാണ് ഞാനിത് ധരിക്കുന്നത്,' അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

ധനുഷ്, നിത്യാ മേനോന്‍, സത്യരാജ്, അരുണ്‍ വിജയ്, സമുദ്രക്കനി, ശാലിനി പാണ്ഡെ, പാര്‍ത്ഥിപന്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വണ്ടര്‍ബാര്‍ ഫിലിംസും ഡോണ്‍ പിക്ചേഴ്സും സംയുക്തമായി നിര്‍മ്മിച്ച് റെഡ് ജയന്റ് മൂവീസ് വിതരണം ചെയ്യുന്ന 'ഇഡ്‌ലി കടൈ' ഒക്ടോബര്‍ ഒന്നിന് തിയറ്ററുകളില്‍ റിലീസ് ചെയ്യും.
 

Read more topics: # ധനുഷ്
dhanush karungali mala

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES