Latest News

കുറി തൊട്ടയാളെ കണ്ട് ഹിന്ദുവാണല്ലേയെന്ന് അനിയന്‍ ചോദിച്ചതിന് വഴക്ക് പറഞ്ഞയാളാണ് ഉപ്പ; പങ്കാളിയെ ഹിന്ദു മതത്തില്‍ നിന്നും തെരഞ്ഞെടുത്തപ്പോള്‍ എന്തുകൊണ്ട് പ്രശ്‌നമായെന്ന് ചിന്തിക്കാറുണ്ട്;കുട്ടികള്‍ക്ക് മത പഠനം ചെറുപ്പം മുതല്‍ നല്‍കുന്നതിനോട് യോജിപ്പില്ല; കുട്ടിക്കാലത്ത് ലൈംഗിക പീഡനത്തിന് ഇരയായി; ഫറ ഷിബിലയുടെ തുറന്ന് പറച്ചില്‍

Malayalilife
കുറി തൊട്ടയാളെ കണ്ട് ഹിന്ദുവാണല്ലേയെന്ന് അനിയന്‍ ചോദിച്ചതിന് വഴക്ക് പറഞ്ഞയാളാണ് ഉപ്പ; പങ്കാളിയെ ഹിന്ദു മതത്തില്‍ നിന്നും തെരഞ്ഞെടുത്തപ്പോള്‍ എന്തുകൊണ്ട് പ്രശ്‌നമായെന്ന് ചിന്തിക്കാറുണ്ട്;കുട്ടികള്‍ക്ക് മത പഠനം ചെറുപ്പം മുതല്‍ നല്‍കുന്നതിനോട് യോജിപ്പില്ല; കുട്ടിക്കാലത്ത് ലൈംഗിക പീഡനത്തിന് ഇരയായി; ഫറ ഷിബിലയുടെ തുറന്ന് പറച്ചില്‍

ആസിഫ് അലിയെ നായകനാക്കി ദിന്‍ജിത്ത് അയ്യത്താന്‍ സംവിധാനം ചെയ്ത കക്ഷി അമ്മിണിപ്പിള്ള എന്ന ചിത്രത്തില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച ശ്രദ്ധനേടിയ അഭിനേത്രിയാണ് ഫറ ഷിബ്ല. ടെലിവിഷന്‍ അവതാരകയായും പ്രവര്‍ത്തിച്ചിട്ടുള്ള ഷിബ്ലയുടെ ഭര്‍ത്താവ് വിജിത്ത് നായരാണ്. അടുത്തിടെയായിരുന്നു ഇരുവരുടേയും പതിനൊന്നാം വിവാഹ വാര്‍ഷികം.

ഒരു യാഥാസ്ഥിതിക മുസ്ലീം കുടുംബത്തില്‍ ജനിച്ച വിവാഹജീവിതത്തിന് ശേഷം മാതാപിതാക്കളുമായി അകന്ന് നില്ക്കുകയാണ്. ഇപ്പോളിതാ നടി നല്കിയ അഭിമുഖത്തില്‍ പങ്ക് വച്ച വാക്കുകളാണ് ചര്‍ച്ചയാകുന്നത്.പഠന കാലത്തെ കുറിച്ചും വിവാഹ ജീവിതത്തെ കുറിച്ചും തന്റെ നിലപാടുകളെ കുറിച്ചും മൂവി വേള്‍ഡ് മീഡിയയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ ആണ് താരം മനസ് തുറന്നത്.

ആങ്കറിങ് ചെയ്യുന്നതിനോട് വീട്ടില്‍ എതിര്‍പ്പില്ലായിരുന്നു.
സംസാരിക്കാന്‍ കഴിവുള്ള കുട്ടിയാണല്ലോ. കഴിവിനെ പ്രോത്സാഹിപ്പിക്കാന്‍ അവര്‍ ഒപ്പം നിന്നു. ഓഫീസ് പോലുള്ള ഇടത്താണല്ലോ ആങ്കറിങ് ജോലി ചെയ്യുന്നതും അതുകൊണ്ട് തന്നെ സേഫായ ജോലിയായാണ് അവര്‍ അതിനെ കണ്ടിരുന്നതും. ചെന്നൈയില്‍ പോയപ്പോള്‍ മുതല്‍ ഇന്റിപെന്റന്റായി ജീവിക്കുന്നയാളുമാണ് ഞാന്‍. അതും വീട്ടുകാര്‍ക്ക് ഓക്കെയായിരുന്നു. ഇപ്പോള്‍ പക്ഷെ അവര്‍ പറയാറുണ്ട്... നിന്നെ ചെന്നൈയില്‍ പഠിക്കാന്‍ വിട്ടുവെന്നതാണ് ഞങ്ങള്‍ ചെയ്ത ഏറ്റവും വലിയ അബദ്ധമെന്ന്. ലൈഫ് എക്‌സ്‌പ്ലോര്‍ ചെയ്യാന്‍ എനിക്ക് അവസരം കിട്ടിയതും ചെന്നൈയില്‍ പഠിച്ചതുകൊണ്ടാണ്. എന്റെ ശരികള്‍ എനിക്ക് വളരെ പ്രധാനപ്പെട്ടതായിരുന്നു. പങ്കാളിയെ തെരഞ്ഞെടുത്തപ്പോള്‍ പോലും... മതം നോക്കി പെരുമാറാനും വീട്ടില്‍ ആരും പറഞ്ഞിട്ടില്ല. കുറി തൊട്ടയാളെ കണ്ട് അവര്‍ ഹിന്ദുവാണല്ലേയെന്ന് അനിയന്‍ ചോദിച്ചതിന് വഴക്ക് പറഞ്ഞയാളാണ് ഉപ്പ.

അമ്പലത്തിലെ പ്രസാദം കഴിക്കുന്നതിനെയോ കുറി തൊടുന്നതിനെയോ എതിര്‍ത്തിട്ടുള്ള വീട്ടുകാരല്ല. അതുകൊണ്ട് തന്നെ പങ്കാളിയെ ഹിന്ദു മതത്തില്‍ നിന്നും തെരഞ്ഞെടുത്തപ്പോള്‍ എന്തുകൊണ്ട് അത് വലിയ പ്രശ്‌നമായി എന്ന് ഞാന്‍ ആലോചിക്കാറുണ്ട്. ഇഷ്ടമുള്ളത് തെരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം എനിക്ക് തന്നത് മാതാപിതാക്കളാണ്. ഞാനും മദ്രസയില്‍ പോയി പഠിച്ചയാളാണ്. പക്ഷെ കുട്ടികള്‍ക്ക് മത പഠനം ചെറുപ്പം മുതല്‍ നല്‍കുന്നതിനോട് എനിക്ക് യോജിപ്പില്ല. പ്രായപൂര്‍ത്തിയായശേഷം കുട്ടിക്ക് പഠിക്കണമെന്ന് തോന്നിയാല്‍ പഠിക്കട്ടെ. ഞാന്‍ മുസ്ലീം ഫാമിലിയില്‍ ജനിച്ചതുകൊണ്ട് മാത്രമാണ് മുസ്ലീമായത്. എന്റെ മകന് പക്ഷെ മതമില്ല. അവന് മതം വേണ്ടെന്നത് ഞങ്ങള്‍ എടുത്ത തീരുമാനമാണ്. മതപരമായ കാര്യങ്ങളില്‍ അവന് അധികം അറിവുകളും ഞാന്‍ പറഞ്ഞ് കൊടുക്കാറില്ല. എന്റെ കുടുംബവുമായി മോന് കണക്ഷനില്ല. എന്റെ ഭര്‍ത്താവിന്റെ കുടുംബവുമായി മാത്രമെ അവന് കണക്ഷനുള്ളു.

ഭര്‍ത്താവിന്റെ അമ്മ ഹിന്ദു മതവിശ്വാസവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ മോന് വേണ്ടി ചെയ്യുന്നതിനെ ഞാന്‍ എതിര്‍ക്കാറില്ല. പങ്കാളിയെ തെരഞ്ഞെടുക്കാനും ഇഷ്ടപ്പെട്ട ജോലി ചെയ്യാനും എല്ലാവര്‍ക്കും സ്വാതന്ത്ര്യം കൊടുക്കണം എന്നാണ് എന്റെ അഭിപ്രായം. തെറ്റ് പറ്റിയേക്കാം. എന്നാലും തിരിച്ച് എഴുന്നേറ്റ് നില്‍ക്കാനാണ് അവരെ പഠിപ്പിക്കേണ്ടത്. നമ്മള്‍ തിരഞ്ഞെടുത്ത് കൊടുക്കുന്നതും ശരിയാകണം എന്നൊന്നില്ലല്ലോ. ഞാന്‍ ചെയ്യുന്ന ആര്‍ട്ടില്‍ ഞാന്‍ എന്ത് ചെയ്യണമെന്ന് തീരുമാനിക്കാനുള്ള ഫ്രീഡവും ആര്‍ക്കും ഞാന്‍ കൊടുത്തിട്ടില്ല. എന്റെ ഉപ്പയ്ക്കും ഉമ്മയ്ക്കും ഉള്ളതിനേക്കാള്‍ പ്രശ്‌നം ഇപ്പോഴും എന്റെ ബന്ധുക്കള്‍ക്കാണ്. എന്നെ അകറ്റി നിര്‍ത്തിയിരിക്കുന്നതുകൊണ്ട് എന്റെ മാതാപിതാക്കള്‍ക്ക് വിഷമം ഉണ്ടാകും. അത് എന്റെ ബന്ധുക്കള്‍ക്ക് മനസിലാകണമെന്നില്ല. വര്‍ഷങ്ങള്‍ക്ക് മുമ്പ് വെറുതെ അല്ല ഭാര്യയുടെ ഹോര്‍ഡിങിന് വേണ്ടിയായിരുന്നു. ഇത് ഒരു ദിവസം എന്റെ നാട്ടുകാരന്‍ ചേട്ടന്‍ കണ്ടു.

മനോരമയുടെ അജണ്ടയാണെന്നാണ് എന്റെ വാപ്പയോട് വന്ന് പറഞ്ഞത്. അല്ലായിരുന്നുവെങ്കില്‍ അവര്‍ ഒരു ഹിന്ദുവോ ക്രിസ്ത്യനോവായ കുട്ടിയെ പൊട്ടൊക്കെ തൊടീച്ച് നിര്‍ത്തുമായിരുന്നുവത്രെ. ഇത്തരക്കാരോട് നമ്മള്‍ ഒന്നും പറഞ്ഞിട്ട് കാര്യമില്ല. വാപ്പയും അത് കേട്ട് തള്ളി. അദ്ദേഹം ഒരു കൂള്‍ മനുഷ്യനാണ്. കുടുംബവുമായുള്ള പ്രശ്‌നങ്ങള്‍ തീര്‍ന്നിട്ടില്ല. പക്ഷെ ഉപ്പയ്ക്കും ഉമ്മയ്ക്കും എന്നോട് ദേഷ്യമുണ്ടാവില്ല. ഭര്‍ത്താവിന്റെ അമ്മയാണ് എന്നെ ഏറ്റവും നന്നായി കെയര്‍ ചെയ്തത്. മകന്‍ ജനിച്ചശേഷവും ഇപ്പോഴും അമ്മയാണ് ഏറ്റവും കൂടുതല്‍ കെയര്‍ ചെയ്യുന്നത്. എന്നിരുന്നാലും ഉമ്മയെ മിസ് ചെയ്യുമായിരുന്നു. അന്നൊക്കെ വിഷമം വരുമായിരുന്നു എന്നും ഷിബ്ല പറയുന്നു

കുട്ടിക്കാലത്ത് ലൈംഗിക പീഡനത്തിന് ഇരയായിട്ടുണ്ടെന്നും നടി തുറന്ന് പറഞ്ഞു.താന്‍ നാലാം ക്ലാസിലോ അഞ്ചാം ക്ലാസിലോ പഠിക്കുമ്പോഴാണ് പീഡനം നടന്നതെന്നും, ഏറ്റവും അടുത്ത കുടുംബാംഗമായിരുന്നു ഇത് ചെയ്തതെന്നും നടി വെളിപ്പെടുത്തി. ആ പ്രായത്തില്‍ സംഭവം എന്താണെന്ന് മനസ്സിലാക്കാനോ ആരോട് പറയണമെന്നോ അറിയില്ലായിരുന്നു. തനിക്ക് അണ്‍കംഫര്‍ട്ടബിളായി തോന്നുന്നുണ്ടെന്നും സ്വയം സംരക്ഷിക്കണമെന്നും മാത്രമേ അറിയുമായിരുന്നുള്ളൂ. തന്റെ വയസ്സിലുള്ള എണ്‍പത് ശതമാനം സ്ത്രീകളും ഒരിക്കലെങ്കിലും ഇത്തരം പീഡനങ്ങളിലൂടെ കടന്നുപോയിട്ടുണ്ടെന്നാണ് തന്റെ വിശ്വാസമെന്നും ഫറ പറഞ്ഞു. 

താന്‍ വളരെയധികം ഭയപ്പെട്ടിരുന്നു. ആളുകളുടെ മുന്നില്‍ സന്തോഷത്തോടെ ഇരിക്കാന്‍ തനിക്കറിയാം. തന്നെ വേദനിപ്പിച്ചവരോട് ക്ഷമിക്കാന്‍ ശ്രമിക്കുന്ന ആളാണ് താന്‍. എന്നാല്‍ ഈ കാര്യത്തില്‍ ന്യായീകരണങ്ങളുമായി വന്നാല്‍ പോലും ജീവിതത്തില്‍ ഒരിക്കലും ക്ഷമിക്കില്ലെന്ന് നടി ഉറപ്പിച്ചു പറഞ്ഞു. കുട്ടികളെ എപ്പോഴും ശ്രദ്ധിക്കണം. ഒരു പ്രത്യേക പ്രായം വരെ അവര്‍ക്കൊപ്പം നില്‍ക്കുക. 

താന്‍ പോയിരുന്ന സ്ഥലം വളരെ ടോക്‌സിക്കായി അനുഭവപ്പെട്ടു. മുമ്പ് തട്ടമിട്ടതിന്റെ പേരില്‍ ഒരു ഉസ്താദ് ആളുകളുടെ മുന്നില്‍ വെച്ച് അപമാനിച്ച സംഭവവും നടി പങ്കുവെച്ചു. ഞാന്‍ രണ്ടാം ക്ലാസില്‍ പഠിക്കുമ്പോള്‍ ബോയ് കട്ടാക്കി. മദ്രസയില്‍ പോകുമ്പോള്‍ മാത്രമാണ് അന്ന് തട്ടമൊക്കെ ഇടുക. ഞാന്‍ സ്‌കൂളില്‍ പോകാന്‍ നില്‍ക്കുമ്പോള്‍ ഉസ്താദ് അത് കണ്ടു. മദ്രസയില്‍ ചെന്നപ്പോള്‍ ആള്‍ക്കാരുടെ മുന്നില്‍ നിന്ന് തട്ടം ഊരി ഇന്‍സള്‍ട്ട് ചെയ്തതെന്നും അന്ന് അതൊക്കെ നോര്‍മലൈസ്ഡായിരുന്നെന്നും ഫറ പറഞ്ഞു.
 

Read more topics: # ഫറ ഷിബ്ല.
fara shibila open about her life

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES