ജൂനിയര്‍ ആര്‍ടിസ്റ്റായാണ് ധന്യ മേരി വര്‍ഗീസിന്റെ കരിയര്‍ ആരംഭിക്കുന്നത്. ബിഗ് സ്‌ക്രീനിലെ അവസരങ്ങള്‍ക്കൊപ്പമായി ആല്‍ബങ്ങളിലും റിയാലിറ്റി ഷോകളിലുമെല്ലാം ധന്യയുടെ സാന്നിധ്യമുണ്ടായിരുന്നു. അഭിനേതാവും ഡാന്‍സറുമായ ജോണിനെയാണ് ധന്യ വിവാഹം ചെയ്തത്. പ്രണയവിവാഹമായിരുന്നു ഇവരുടേത്. നീണ്ടനാളത്തെ ഇടവേള അവസാനിപ്പിച്ച് സീതാകല്യാണമെന്ന പരമ്പരയിലൂടെയാ യിരുന്നു ധന്യ തിരിച്ചുവരവ് നടത്തിയത്.
തലപ്പാവ്, വൈരം, കേരള കഫേ, നായകന്‍, ദ്രോണ തുടങ്ങിയ സിനിമകളില്‍ ധന്യ ചെയ്ത വേഷങ്ങള്‍ ശ്രദ്ധിക്കപ്പെട്ടു. വിവാഹ ശേഷം കരിയറില്‍ നിന്ന് ഇടവേളയെടുത്തതിനെ ക്കുറിച്ചും പിന്നീട് തിരിച്ച് വന്നതിനെക്കുറിച്ചും സംസാരിക്കുകയാണ് ധന്യ മേരി വര്‍ഗീസിപ്പോള്‍. സിനിമാതെക്കിന് നല്‍കിയ അഭിമുഖത്തിലാണ് നടി മനസ് തുറന്നത്.
ഞാന്‍ ബ്രേക്ക് എടുത്തത് കല്യാണത്തോടെയാണ്. അന്ന് പേഴ്‌സണല്‍ ലൈഫും പ്രൊഫഷണല്‍ ലൈഫും ഒന്നിച്ച് കൊണ്ട് പോകുന്നത് എങ്ങനെയാണെന്ന് എനിക്കറിയില്ലായിരുന്നു. തിരിച്ച് വരണം എന്ന ഘട്ടത്തിലെത്തിയപ്പോഴാണ് ഞാന്‍ വീണ്ടും വരുന്നത്. ലൈഫില്‍ ഇനി ഞാന്‍ എന്ത് ചെയ്യും എന്ന് ആലോചിച്ച് നിന്ന സമയം. കുറച്ചെങ്കിലും അഭിനയിക്കാനറിയാവുന്നതിനാല്‍ സീരിയലുകളിലും സിനിമകളിലും ട്രൈ ചെയ്തു. സീരിയലിലൂടെയാണ് തിരിച്ച് വരുന്നത്.
ഇടവേള എടുത്ത സമയത്ത് മുഴുവന്‍ സമയവും എന്റെ കുടുംബത്തിലായിരുന്നു ശ്രദ്ധ. കല്യാണം കഴിഞ്ഞെത്തിയ വീടിന് വേണ്ടിയാണ് മുഴുവന്‍ സമയവും ജീവിച്ചത്. അങ്ങനെ അല്ല ജീവിക്കേണ്ടതെന്ന് തിരിച്ചറിയുന്നത് കുറേ കഴിയുമ്പോഴാണ്. ഇപ്പോഴത്തെ പിള്ളേര്‍ക്ക് നല്ല ബുദ്ധിയുണ്ട്. നമ്മള്‍ ചെയ്ത് കൊണ്ടിരുന്ന പ്രൊഫഷന്‍ കളഞ്ഞ് ഒളിച്ചോടുന്നത് പോലെയായിരുന്നു ബ്രേക്ക് എടുത്തത്. ആര്‍ക്ക് വേണ്ടിയാണ് അതൊക്കെ കളഞ്ഞിട്ട് പോയത് എന്ന് ഒരു സ്റ്റേജില്‍ ആലോചിക്കും. എന്റെ ഭര്‍ത്താവാണ് തിരിച്ച് വരവില്‍ സപ്പോര്‍ട്ട് ചെയ്തത്. പക്ഷെ മുമ്പ് പുള്ളിക്കും അറിയില്ലായിരുന്നു. ബോദേര്‍ഡ് ആയിരുന്നില്ല. പക്ഷെ പിന്നീട് പുള്ളിക്ക് മനസിലായി. ഞങ്ങള്‍ രണ്ട് പേരും പുള്ളിയുടെ കുടുംബത്തിന് വേണ്ടിയാണ് നിന്നത്.
അങ്ങനെ ആര്‍ക്ക് വേണ്ടിയും ആരുടെയും സ്വപ്നങ്ങള്‍ കളയേണ്ട കാര്യമില്ലെന്ന് പിന്നീട് അദ്ദേഹം തിരിച്ചറിഞ്ഞു. ഞങ്ങള്‍ രണ്ട് പേരും ഞങ്ങളുടേതായ ജീവിതം ഇപ്പോള്‍ വീണ്ടും തുടങ്ങിയെന്നും ധന്യ മേരി വര്‍?ഗീസ് പറഞ്ഞു. സീരിയലുകളില്‍ നിന്നും ഇപ്പോള്‍ വിട്ട് നില്‍ക്കുന്നത് സിനിമ ഫോക്കസ് ചെയ്യാന്‍ വേണ്ടിയാണ്. ബിഗ് ബോസ് കഴിഞ്ഞ ശേഷം സിനിമകള്‍ക്ക് വേണ്ടി സീരിയലുകളില്‍ നിന്നും ബ്രേക്ക് എടുത്തു. കുറച്ച് സിനിമകള്‍ ചെയ്‌തെന്നും ധന്യ മേരി വര്‍ഗീസ് വ്യക്തമാക്കി. മൂന്നാം നാെമ്പരമാണ് ധന്യയുടെ പുതിയ സിനിമ.
ബിഗ് ബോസ് മലയാളം സീസണ്‍ നാലിലാണ് ധന്യ മേരി വര്‍ഗീസ് മത്സരാര്‍ത്ഥിയായെത്തിയത്. നടിയെ പ്രേക്ഷകര്‍ അടുത്തറിഞ്ഞത് ഈ ഷോയിലൂടെയാണ്. ഫൈനലിസ്റ്റുകളില്‍ ഒരാളായ ധന്യക്ക് അഞ്ചാം സ്ഥാനമാണ് ലഭിച്ചത്.