അച്ഛന്റെ പാത പിന്‍തുടര്‍ന്ന് കൊണ്ട് ധര്‍മജനൊപ്പം മകള്‍ വേദയും അഭിനയത്തിലേക്ക് . കണ്ണന്‍ താമരക്കുളം സംവിധാനം ചെയ്യുന്ന ചിത്രമായ "മരട് 357 "ലാണ് ധര്‍മജനൊപ്പം മകള്‍ വേദയും ഒന്നിച്ചഭിനയിക്കുന്നത്. ചിത്രത്തില്‍ അനൂപ് മേനോനൊപ്പം നായകനായാണ് ധര്‍മജന്‍ വേഷമിടുന്നത് .
മകള്‍ വേദ ഒരു തമിഴ് കുടുംബത്തിലെ അംഗമായാണ് വേഷമിടുന്നത് . "ബലൂണ്‍" എന്ന ഷോര്‍ട്ട് ഫിലിമിലൂടെയാണ് വേദ അഭിനയ രംഗത്തേക്ക് ചുവടുവയ്ച്ചത് . ജോഷി സംവിധാനം നിര്‍വഹിച്ച ''പൊറിഞ്ച് മറിയം ജോസിലും '' വേദ വേഷമിട്ടിരുന്നു . മരട് 357 എന്ന ചിത്രം മരട് ഫ്ളാറ്റില്‍ താമസിച്ചിരുന്ന 357 കുടുംബങ്ങളുടെ ജീവിതത്തെ അടിസ്ഥാനപ്പെടുത്തി കൊണ്ടാണ് .
ഈ ചിത്രത്തിലൂടെ സംവിധായകന്‍ മരടില്‍ പൊളിക്കപ്പെട്ട ഫ്‌ളാറ്റില്‍ എന്താണ് സംഭവിച്ചത് എന്ന് പുറം ലോകത്തെ അറിയിക്കുന്ന ചിത്രം കൂടിയാകും ഇത് . ചിത്രത്തില്‍ ധര്‍മജന്‍ ഫ്‌ളാറ്റിലെ സെക്യൂരിറ്റി ജീവനക്കാരനായാണ് വേഷമിടുക . ഷീലു എബ്രഹാം , സെന്തില്‍ ക്യഷ്ണ , തുടങ്ങിയ താരങ്ങളും ചിത്രത്തില്‍ അണിനിരക്കുന്നുണ്ട് . ചിത്രത്തിന്റെ തിരക്കഥ ദിനേശ് പളളത്തിന്റെതാണ് . ചിത്രം നിര്‍മ്മാണം ചെയ്യുന്നത് അബാം ഫിലിംസിന്റെ അബ്രഹാം മാത്യുവാണ് .