Latest News

സാധാരണ അപ്പന്‍മാര്‍ 75 വയസ്സ് ഒക്കെ ആകുമ്പോള്‍ വിശ്രമിക്കും... പക്ഷേ, എന്റെ അപ്പന്‍ ചെയ്യുന്നത് ശീര്‍ഷാസനമാണ്':75-ാം വയസ്സില്‍ യോഗ ചെയ്യുന്ന ഭദ്രന്റ ചിത്രങ്ങള്‍ പങ്കിട്ട് മകള്‍ ആംലി മാട്ടേല്‍

Malayalilife
 സാധാരണ അപ്പന്‍മാര്‍ 75 വയസ്സ് ഒക്കെ ആകുമ്പോള്‍ വിശ്രമിക്കും... പക്ഷേ, എന്റെ അപ്പന്‍ ചെയ്യുന്നത് ശീര്‍ഷാസനമാണ്':75-ാം വയസ്സില്‍ യോഗ ചെയ്യുന്ന ഭദ്രന്റ ചിത്രങ്ങള്‍ പങ്കിട്ട് മകള്‍ ആംലി മാട്ടേല്‍

മലയാള സിനിമയിലെ എക്കാലത്തെയും മാസ് ഹിറ്റൊരുക്കിയ സംവിധായകന്‍ ഭദ്രന്റെ ഏറ്റവും പുതിയ ചിത്രങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചാവിഷയം. 70-കളില്‍ എത്തിനില്‍ക്കുന്ന അദ്ദേഹം യോഗാസനങ്ങള്‍ വളരെ അനായാസമായി ചെയ്യുന്ന ചിത്രങ്ങളാണ് സോഷ്യല്‍മീഡിയയുടെ കൈയ്യടി നേടുന്നത്.

മകള്‍ ആംലി മാട്ടേലാണ് അദ്ദേഹം യോഗ ചെയ്യുന്നതിന്റെ ചിത്രങ്ങള്‍ ആരാധകര്‍ക്കായി പങ്കുവച്ചത്. ശീര്‍ഷാസനം ചെയ്യുന്ന ഭദ്രനെ ചിത്രങ്ങളില്‍ കാണാം. 'സാധാരണ അപ്പന്‍മാര്‍ 75 വയസ്സ് ഒക്കെ ആകുമ്പോള്‍ വിശ്രമിക്കും. പക്ഷേ, എന്റെ അപ്പന്‍ ചെയ്യുന്നത് ശീര്‍ഷാസനമാണ്' എന്നാണ് ചിത്രങ്ങള്‍ക്കൊപ്പം ആംലി കുറിച്ചത്.

സിനിമയില്‍ നിന്നു ചെറിയ ഇടവേളയെടുത്ത ഭദ്രന്‍ വീണ്ടും സജീവമാകാന്‍ ഒരുങ്ങുകയാണെന്ന് റിപ്പോര്‍ട്ടുകളുണ്ട്. അതേ സമയം അദ്ദേഹത്തിന്റെ കള്‍ട്ട് സിനിമ 'സ്ഫടികം' ഫോര്‍ കെ സാങ്കേതിക മികവില്‍ അടുത്തിടെ വീണ്ടും തിയറ്ററുകളിലെത്തിച്ചപ്പോഴും വലിയ സ്വീകാര്യതയാണ് ലഭിച്ചത്.
 തന്റെ ആരോഗ്യത്തിന്റെ രഹസ്യം കൃത്യമായ യോഗാഭ്യാസവും ചിട്ടയായ ജീവിതശൈലിയുമാണെന്ന് അദ്ദേഹം പലപ്പോഴും വ്യക്തമാക്കിയിട്ടുണ്ട്.

director bhadran yoga picture

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES