പ്രേക്ഷക ഹൃദയങ്ങളിലേക്ക് പുത്തന്‍ തമാശകളുമായി ദശമൂലം ദാമു; ഹാസ്യ കഥാപാത്രം ദാമു എത്തുന്നത് നായക പരിവേഷവുമായി; കാത്തിരിപ്പോടെ പ്രേക്ഷകര്‍

Malayalilife
 പ്രേക്ഷക ഹൃദയങ്ങളിലേക്ക് പുത്തന്‍ തമാശകളുമായി ദശമൂലം ദാമു;  ഹാസ്യ കഥാപാത്രം ദാമു എത്തുന്നത് നായക പരിവേഷവുമായി;  കാത്തിരിപ്പോടെ പ്രേക്ഷകര്‍

2009ല്‍ ഷാഫിയുടെ സംവിധാനത്തില്‍ പുറത്തിറങ്ങിയ ചിത്രമായിരുന്നു ചട്ടമ്പിനാട്. അതില്‍ സുരാജ് ചെയ്ത കഥാപാത്രമാണ് ദശമൂലം ദാമു.സുരാജിന്റെ കരിയറില്‍ ബ്രേക്ക് നല്‍കിയ കഥാപാത്രം തന്നെയാണ് ഈ കഥാപാത്രമെന്ന് പറയാം. പിന്നീട് ദശമൂലം ദാമുവിനെ ട്രോളര്‍മാരും നെഞ്ചിലേറ്റി.എല്ലാവരുടെയും ഇഷ്ടകഥാപാത്രമായ ദാമുവിനെ വെച്ച് ഒരു സിനിമയെടുക്കുമെന്ന് അറിയിച്ചിരിക്കുകയാണ് സംവിധായകന്‍ ഷാഫി.

ഹാസ്യ പ്രാധാന്യമേറിയ ചിത്രമായിരുന്നു ചട്ടമ്പിനാട്. മമ്മൂട്ടി നായകനായി എത്തിയ ചിത്രത്തില്‍ ലക്ഷ്മി റായി ആയിരുന്നു നായിക.സിദ്ധിഖ്,കലാശാല ബാബു, സലീം കുമാര്‍,സുരാജ് വെഞ്ഞാറമൂട്,വിനു മോഹന്‍ തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളായി എത്തിയ ചിത്രത്തില്‍ എത്തിയിരുന്നു.ചട്ടമ്പിനാടില്‍ നായക കഥാപാത്രത്തിന് ഒപ്പംതന്നെ ദശമൂലവും ശ്രദ്ധ ആകര്‍ഷിച്ചിരുന്നു.സലീംകുമാറും ചിത്രത്തില്‍ ഹാസ്യ കഥാപാത്രമായി എത്തിയെങ്കിലും ദശമൂലം ദാമുവിനെയാണ് പ്രേക്ഷകര്‍ സ്വീകരിച്ചത്. വായ തുറന്നാല്‍ മണ്ടത്തരം മാത്രം പറയുന്ന കഥാപാത്രമായിരുന്നു സുരാജിന്റെ ദശമൂലം ദാമു.രമണനെയും മണവാളനെയും പോലെ പ്രേക്ഷകര്‍ നെഞ്ചോടു ചേര്‍ത്ത കഥാപാത്രമായിരുന്നു ദശമൂലം ദാമു. സിനിമ ഇറങ്ങി വര്‍ഷങ്ങള്‍ ആയെങ്കിലും ചാനലുകളില്‍ ദാമുവിന്റെ കോമഡി സീനുകള്‍ വരുന്നത് പതിവായിരുന്നു. ചാനലുകള്‍ക്കു പുറമെ സോഷ്യല്‍ മീഡിയയിലും ദശമൂലം ദാമു സജീവ സാന്നിദ്ധ്യമാകാറുണ്ട്.ട്രോളര്‍മാരായിരുന്നു ദാമുവിനെ ഏറ്റവുമധികം നെഞ്ചിലേറ്റിയിരുന്നത്. സമൂഹമാധ്യമങ്ങളില്‍ വരുന്ന അധിക ട്രോളുകളിലും ദാമുവിനെ എല്ലാവരും ഉള്‍പ്പെടുത്താറുണ്ട്.

തിരക്കുകള്‍ ഒരുപാട് ഉണ്ടെങ്കിലും ക്ലാഷ് വരാത്ത രീതിയില്‍ സാഹചര്യം അനുകൂലമാകുമ്പോള്‍ ദാമുവിനെ നായകനാക്കി സിനിമ ചെയ്യുമെന്ന് ഷാഫി അറിയിച്ചു.

director-shafi-says-about-dashamoolam-damu

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES