മാതൃത്വം ആസ്വദിക്കുകയാണ് ഇന്‍ഫ്‌ലുവന്‍സര്‍ ദിയ കൃഷ്ണ. കാത്തിരുന്ന് ജനിച്ച മതന്‍ ഓമിക്കൊപ്പമുള്ള നിമിഷങ്ങള്‍ യൂട്യൂബ് ചാനലിലൂടെ ദിയ പങ്കുവെക്കുന്നുണ്ട്. ദിയക്ക് എല്ലാ പരിചരണവും നല്‍കിക്കൊണ്ട് ശുശ്രൂഷിക്കാന്‍ ചുറ്റും ആളുകളുണ്ട്. ഗര്‍ഭിണിയായത് മുതല്‍ കുഞ്ഞിന്റെ ജനനം വരെയുള്ള വിശേഷങ്ങളെല്ലാം ദിയ തന്റെ ചാനലില്‍ പങ്കുവെച്ചിട്ടുണ്ട്. കേരളമൊട്ടുക്കും ദിയയുടെ ഡെലിവറി വ്‌ലോ?ഗ് ചര്‍ച്ചയായതാണ്. കുഞ്ഞിന്റെ മുഖം ദിയ ഇതുവരെ ആരാധകരെ കാണിച്ചിട്ടില്ല. െൈവകാതെ ഓമിയെ കാണാന്‍ പറ്റുമെന്ന പ്രതീക്ഷയിലാണ് ദിയയുടെ ആരാധകര്‍. പോസ്റ്റുപോര്‍ട്ടത്തിനെ കുറിച്ച് പറഞ്ഞ വീഡിയോയില്‍ അച്ഛനായതിന് ശേഷം അശ്വിന് വന്ന മാറ്റങ്ങളും ദിയ പറയുകയാണ്. ബോയ് ഫ്രണ്ടായിരുന്നപ്പോള്‍ അവന്‍ എക്‌സ്ട്രീമിലി പാവമായിരുന്നത് പോലെ എനിക്ക് തോന്നിയിട്ടുണ്ട്. ഡേയ് എന്ന് വിളിച്ചാല്‍ കരയും. അത്ര പാവമായിരുന്നു. ഭര്‍ത്താവായപ്പോള്‍ ഇത്തിരി മൊടയായെന്ന് തോന്നുന്നു. പക്ഷെ പാവമാണ്. ഓമിയുടെ ഡാഡിയായപ്പോള്‍ അശ്വിന്‍ ഉറങ്ങിക്കഴിയുമ്പോള്‍ എപ്പോഴും എന്തെങ്കിലും ആവശ്യത്തിന് വിളിച്ച് കഴിഞ്ഞാല്‍ അശ്വിന് ദേഷ്യവും ഇറിറ്റേഷനും വരും.
ഇവിടെ വന്ന ആദ്യത്തെ ദിവസങ്ങളിലൊക്കെ അശ്വിന് ബുദ്ധിമുട്ടായിരുന്നു. അയ്യോ, എണീക്കാന്‍ പറ്റുന്നില്ല, ഇതെന്താ ഇങ്ങനെയൊന്നൊക്കെ. പിന്നെ അശ്വിന്‍ ഡാഡ് ഫേസിനകത്തോട്ട് കയറി. കാരണം അത് ചെയ്‌തേ പറ്റൂ എന്ന് മനസിലായി. ഞാന്‍ സ്റ്റിച്ചും നടുവേദനയും വെച്ച് കുഞ്ഞിനെ എടുത്ത് കൊണ്ട് പോയി ഡയപ്പര്‍ മാറ്റുന്നത് അശ്വിന്‍ ഉറക്കമെണീറ്റപ്പോള്‍ കണ്ടു. അത് കണ്ടപ്പോള്‍ സിംപതി തോന്നി. ഇപ്പോള്‍ അശ്വിന്‍ നല്ല അച്ഛനാണ്. ഫ്‌ലാറ്റിലേക്ക് മാറുമ്പോള്‍ അറിയാം. അവിടെ ഞാന്‍ ചട്ടിയും കലവും തലയ്ക്ക് എറിയേണ്ടി വരും. വേറൊരു കാര്യം എടുത്ത് പറഞ്ഞേ പറ്റത്തുള്ളൂ അശ്വിന്‍ ഉള്ളത് കൊണ്ടാണ് ഇപ്പോള്‍ എന്റെ ഓ ബൈ ഓസി ബിസിനസ് ഓടുന്നത്. അശ്വിന്‍ ഇല്ലായിരുന്നുവെങ്കില്‍ ഒരുപക്ഷേ ഷോപ്പ് അടച്ചിടേണ്ട അവസ്ഥയിലേക്ക് എത്തുമായിരുന്നു. അശ്വിന്‍ ഉള്ളത് എപ്പോഴും ഒരു സഹായം ആണെന്നും ദിയ പറഞ്ഞു.
പോസ്റ്റുപോര്‍ട്ടത്തെ കുറിച്ച് ദിയ പറഞ്ഞത് ഇങ്ങനെയാണ്. പോസ്റ്റ് പോര്‍ട്ടം എന്നത് തനിക്ക് അനുഭവിക്കേണ്ടി വന്നിട്ടില്ല. അതെന്താണ് എന്നുതന്നെ തനിക്ക് അറിയില്ലെന്ന് അവള്‍ പറയുന്നു. കുഞ്ഞ് ജനിച്ചശേഷം പലരും അനുഭവിക്കുന്ന മാനസിക ബുദ്ധിമുട്ടുകളെ കുറിച്ചാണ് മറ്റുള്ളവര്‍ സംസാരിക്കുന്നത്, പക്ഷേ അത്തരമൊന്നും തനിക്ക് ഉണ്ടായിട്ടില്ല. ഇനി ഫേയ്സ് ചെയ്തിട്ടുണ്ടോ എന്ന് പോലും അറിയില്ല. ഇല്ലായിരിക്കും എന്ന് തന്നെയാണ് ദിയ വിശ്വസിക്കുന്നത്. എല്ലാവരും കൂടെയുണ്ടായതുകൊണ്ടാണ് തനിക്ക് എന്ത് കഷ്ടപ്പാടുകളും തോന്നാതിരുന്നത് എന്ന് ദിയ പറയുന്നു. ഇങ്ങനെ നല്ല രീതിയില്‍ മുന്നോട്ട് കൊണ്ടുപോയതിന് ദിയ ദൈവത്തിനും നന്ദി പറഞ്ഞു. പ്രഗ്‌നന്‍സിക്ക് മുന്‍പും ശേഷവും ഭക്ഷണത്തിനോട് പ്രത്യേക താല്‍പര്യങ്ങള്‍ ഒന്നും തോന്നിയിട്ടില്ലെന്നും ദിയ പുതിയ വീഡിയോയില്‍ പറഞ്ഞു.
രാത്രിയില്‍ ഉറങ്ങാന്‍ കഴിയാറില്ല. ബേബി ഉറങ്ങുമ്പോള്‍ ആണ് എന്റെയും ഉറക്കം. ആശുപത്രിയില്‍ നിന്നും വീട്ടില്‍ എത്തിയപ്പോള്‍ എനിക്ക് നല്ല പെയിന്‍ ആയിരുന്നു, ഇരിക്കാന്‍ പോലും കഴിയാതെ ആറോളം സ്റ്റിച്ചുകള്‍ ഉണ്ടായിരുന്നു. എന്നാല്‍ ഇപ്പോള്‍ ശരി ആയി. പക്ഷേ ദൈവത്തിന്റെ അനുഗ്രഹം കൊണ്ട് എന്റെ ചുറ്റിനും എന്നെ സ്നേഹിക്കുന്ന നിരവധി ആളുകള്‍ ഉണ്ട്, അതുകൊണ്ട് ഡിപ്രെഷന്‍ ഒന്നും ഫേസ് ചെയ്യേണ്ടി വന്നിട്ടില്ലെന്നും ദിയ പറയുന്നു. ഇരുപതുകിലോയോളം കൂടി വെയിറ്റ് കൂടി, എഴുപതുകിലോ വരെ എത്തി. ബേബിക്ക് അത്ര വലിയ വെയിറ്റ് ഉണ്ടായിരുന്നില്ല പക്ഷെ വെയിറ്റ് നല്ലോണം കൂടി എന്നാല്‍ ഇപ്പോള്‍ വെയിറ്റ് കുറെ കുറയുന്നുണ്ട് എന്നും ദിയ പറഞ്ഞു.
ഞാന്‍ വേറെ ആരുടെയും ഡെലിവറി വീഡിയോ അല്ല ഷൂട്ട് ചെയ്തത്. എന്റെ സ്വന്തം വീഡിയോ എന്റെ സ്വന്തം ചാനലില്‍ ഇട്ടു. ആരുടെയും കമന്റുകളെക്കുറിച്ച് ഞാന്‍ ചിന്തിച്ചില്ല. എന്റെ തന്നെ മെമ്മറിക്ക് വേണ്ടി ഷൂട്ട് ചെയ്തതാണ്. പത്ത് വര്‍ഷം കഴിഞ്ഞ് മകനെ അതെടുത്ത് കാണിച്ച് കൊടുക്കാന്‍ പറ്റണം. ഒത്തിരി പേര്‍ പോസിറ്റീവ് രീതിയില്‍ അതെടുത്തു. ഞാന്‍ ഞെട്ടിപ്പോയി. സ്ഥിരം കിട്ടുന്നത് പോലെ വണ്‍ മില്യണ്‍, ടു മില്യണ്‍ വ്യൂ കിട്ടുമെന്ന മൈന്‍ഡ് സെറ്റില്‍ ചെയ്തതാണ്. അത് ഇത്രയും പേര്‍ പോസിറ്റീവായി എടുക്കുമെന്ന് ഞാന്‍ ചിന്തിച്ചില്ല. ചാനലുകളില്‍ ?ഗൈനക്കോളജിസ്റ്റുകളെല്ലാം സംസാരിച്ചു. ഞാനത്ര സീരിയസായി ചെയ്തതല്ല. അതില്‍ നന്ദിയുണ്ടെന്ന് ദിയ കൃഷ്ണ പറയുന്നുണ്ട്.
ഇഞ്ചക്ഷന്‍ പോലും എടുക്കാന്‍ പേടിയുള്ള ആളായിരുന്നു ഞാന്‍. എനിക്ക് ചെയ്യാന്‍ പറ്റുമെങ്കില്‍ ഇത് കാണുന്ന ആര്‍ക്കും ചെയ്യാന്‍ പറ്റും. ഒന്നുകൂടി പ്രെ?ഗ്നെന്റ് ആകുന്നതിനെക്കുറിച്ച് ആലോചിച്ചാല്‍ ഡെലിവറി അല്ല എനിക്ക് പേടി. ഇവരെല്ലാം കൂടെ നില്‍ക്കുന്നത് കൊണ്ട് ഞാന്‍ അലറി വിളിച്ചങ്ങ് പ്രസവിക്കും. എനിക്ക് ഫസ്റ്റ് ട്രൈമസ്റ്ററിലൂടെ പോകുന്നത് മാത്രമാണ് തനിക്ക് ഭയമെന്ന് ദിയ പറയുന്നു.