ഒരുത്തനെയും വിശ്വസിക്കരുത്.. നെഞ്ചുപൊട്ടി ദിയാ കൃഷ്ണ; വൈഷ്ണവിനും താരപുത്രിയ്ക്കും ഇടയില്‍ സംഭവിച്ചത്

Malayalilife
 ഒരുത്തനെയും വിശ്വസിക്കരുത്.. നെഞ്ചുപൊട്ടി ദിയാ കൃഷ്ണ; വൈഷ്ണവിനും താരപുത്രിയ്ക്കും ഇടയില്‍ സംഭവിച്ചത്

സോഷ്യല്‍മീഡിയയിലും അല്ലാതേയും ഏറെ ആരാധകരുള്ള താര കുടുംബങ്ങളിലൊന്നാണ് നടന്‍ കൃഷ്ണകുമാറിന്റേത്. വീട്ടുകാര്‍ മുഴുവന്‍ യൂട്യൂബ് ചാനല്‍ ആരംഭിക്കുകയും രസകരമായ വീഡിയോകള്‍ പങ്കുവെയ്ക്കുകയും ചെയ്യുന്നത് ഇപ്പോള്‍ പതിവാണ്. കൃഷ്ണകുമാറും ഭാര്യ സിന്ധുവും മക്കളായ അഹാനയും ഹന്‍സികയും ഇഷാനിയും ദിയയും വീട്ടു വിശേഷങ്ങളും മറ്റുമായി സോഷ്യല്‍ മീഡിയയില്‍ ഏറെ സജീവവുമാണ്. ഇപ്പോഴിതാ ദിയ പങ്കിട്ട വാക്കുകള്‍ ആണ് വൈറലായി മാറുന്നത്.

ആസ്‌ക് മി എ ക്വസ്ട്ട്യന്‍ സെഗ്മെന്ററില്‍ ആണ് ദിയ വൈഷ്ണവുമായുള്ള പ്രണയ തകര്‍ച്ചയെ കുറിച്ചുള്ള സൂചനകള്‍ നല്‍കിക്കൊണ്ട് മറുപടി നല്‍കുന്നത്. ആദ്യം ചോദ്യം പങ്കിട്ടെത്തിയത് ദിയയുടെ അമ്മ സിന്ധു കൃഷ്ണന്‍ തന്നെയാണ്. ഓസി നിനക്ക് എന്നെ ഇഷ്ടമാണോ എന്നാണ് അമ്മ പങ്കിട്ട ചോദ്യം. അതെ ബ്രോ, എന്ന് പറഞ്ഞുകൊണ്ടാണ് അമ്മയുടെ ചിത്രത്തിന് ഒപ്പം ദിയ പ്രതികരിച്ചത്. പിന്നാലെ നിരവധി ചോദ്യങ്ങള്‍ ആണ് ദിയക്ക് ലഭിച്ചത്. ജീവിതത്തില്‍ നിന്നും ഏറ്റവും കൂടുതല്‍ പഠിച്ച പാഠങ്ങള്‍ എന്തൊക്കെയാണ് അത് ജീവിതത്തില്‍ പ്രയോജനപ്പെട്ടിട്ടുണ്ടോ എന്നായിരുന്നു അടുത്ത ചോദ്യം

കുടുംബത്തെ അല്ലാതെ ഒറ്റ ഒരുത്തനെ വിശ്വസിക്കരുത് എന്നാണ് ദിയ ആരാധകരോടായി പറയുന്നത്. നിങ്ങളെ ഫോളോ ചെയ്യുന്ന ആരാധകരോട് എന്താണ് പറയാന്‍ ഉള്ളത് എന്നാണ് അടുത്ത ചോദ്യം ജീവിതം പൂര്‍ണമായ അര്‍ത്ഥത്തില്‍ ജീവിക്കുക എന്നായിരുന്നു ദിയ അതിനു നല്‍കിയ മറുപടി. ഇപ്പോള്‍ ആരേയാണ് ഡേറ്റ് ചെയ്യുന്നത് എന്ന ചോദ്യത്തിനും താരം മറുപടി നല്‍കുന്നുണ്ട്. ആരേയുമില്ല, സിംഗിള്‍ ആസ് എ പ്രിംഗിള്‍ എന്നായിരുന്നു ദിയയുടെ മറുപടി. ഓസി നീ ഓക്കേ അല്ലെ എന്ന ചോദ്യത്തിനും താര പുത്രി പെര്‍ഫെക്ട് ഒകെ എന്ന മറുപടിയും നല്‍കുകയുണ്ടായി.

ഡ്രൈവിങ്ങിന്റെ ഇടയില്‍ എന്തെങ്കിലും അപകടം ഉണ്ടായിട്ടുണ്ടോ എന്ന ചോദ്യത്തിന് ഉണ്ടായിട്ടുണ്ട് വര്‍ക്കലയിലേക്കുള്ള യാത്രയില്‍ ആയിരുന്നു, ദൈവ കൃപയാല്‍ ആര്‍ക്കും അപകടം പറ്റിയില്ല എന്നും താരം പ്രതികരിച്ചു. അതേസമയം ദിയ ബ്രേക്ക് അപ്പ് ആയി എന്ന തരത്തിലുള്ള ചര്‍ച്ചകളും ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ സജീവമാണ്. ഇടക്ക് വച്ചപ്പോഴോ ഓഫേഷ്യലി ബ്രേക്കപ്പ് എന്ന പോസ്റ്റും ദിയ പങ്കിടുകയുണ്ടായി. ഇതേ ചുറ്റിപ്പറ്റിയുള്ള സംശയങ്ങള്‍ക്ക് പിന്നാലെയാണ് ദിയയുടെ പ്രതികരണം ഇപ്പോള്‍ വൈറലാകുന്നത്. അതു മാത്രമല്ല, വൈഷ്ണവിനൊപ്പം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചിരുന്ന നൂറുകണക്കിന് ചിത്രങ്ങളും വീഡിയോകളിലും ഭൂരിഭാഗവും ദിയ ഡിലീറ്റ് ചെയ്തു കഴിഞ്ഞു. മില്യണ്‍ കാഴ്ചക്കാരെ നേടിയ വീഡിയോകള്‍ മാത്രമാണ് നിലനിര്‍ത്തിയിട്ടുള്ളത്.

ഏറെക്കാലത്തെ പ്രണയത്തിനൊടുവില്‍ 2021ലാണ് ഇരുവരും പ്രണയം തുറന്നു പറഞ്ഞത്. ഇരുവരും ഒന്നിച്ചുള്ള ചിത്രങ്ങളും വിഡിയോകളും നിരന്തരം പങ്കുവയ്ക്കാറുണ്ടെങ്കിലും പ്രണയവിവരം വെളിപ്പെടുത്തിയിരുന്നില്ല. എന്നാല്‍ രണ്ടു വര്‍ഷം മുമ്പ് വൈഷ്ണവ് തന്നെയാണ് ഗോസിപ്പുകള്‍ക്ക് മറുപടിയുമായി എത്തിയത്. ദിയയോടൊപ്പമുള്ള സൗഹൃദനിമിഷങ്ങള്‍ കോര്‍ത്തിണക്കിയ വിഡിയോ പങ്കുവച്ചായിരുന്നു വൈഷ്ണവ് പ്രണയം വെളിപ്പെടുത്തിയത്. 'അതെ, എന്റെ പ്രിയപ്പെട്ട കൂട്ടുകാരനുമായി ഞാന്‍ പ്രണയത്തിലാണ്.'ഇതേ വിഡിയോയ്ക്ക് അടിക്കുറിപ്പായി ദിയ കുറിച്ചു.

നിരവധി യാത്രകള്‍ ഒരുമിച്ച് നടത്താറുള്ള ഇരുവരും പുതുവര്‍ഷത്തിലും ഒരുമിച്ചായിരുന്നു. എന്നാല്‍ അപ്രതീക്ഷിതമായാണ് വേര്‍പിരിയല്‍ വാര്‍ത്ത എത്തിയത്. ഓസി ടാക്കീസ് എന്ന പേരില്‍ ഒരു യൂട്യൂബ് ചാനലും ദിയയ്ക്കുണ്ട്. ലോക്ക് ഡൗണ്‍ കാലത്ത് വീട്ടിലെ വിശേഷങ്ങളും ബോയ് ഫ്രണ്ടിന് ഒപ്പമുള്ള ഡാന്‍സ് വീഡിയോകളുമെല്ലാം ദിയ പങ്കുവെച്ചിരുന്നു. ദീപാവലിക്ക് ദിയയും വൈഷ്ണവും ഒത്തുള്ള ഡാന്‍സ് കവര്‍ വീഡിയോ വൈറലായിരുന്നു. ഇരുവരും തമ്മിലുള്ള ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ദിയ പങ്കിടാതായപ്പോള്‍ മുതലാണ് ബ്രേക്ക് അപ് എന്ന രീതിയില്‍ ചര്‍ച്ചകള്‍ നടന്നത്.

Read more topics: # വൈഷ്ണവ്,# ദിയ
diya krishna Break up

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES