ഓമിക്കുട്ടന്‍ വന്നതിന് പിന്നാലെ കാറിലും മാറ്റം; ഓമി ഓണ്‍ ബോര്‍ഡ് സ്റ്റിക്കള്‍ ഒട്ടിച്ച് ദിയ; കുഞ്ഞിന് വേണ്ടി ദിയ കാറില്‍ ചെയ്തത് കണ്ടോ

Malayalilife
ഓമിക്കുട്ടന്‍ വന്നതിന് പിന്നാലെ കാറിലും മാറ്റം; ഓമി ഓണ്‍ ബോര്‍ഡ് സ്റ്റിക്കള്‍ ഒട്ടിച്ച് ദിയ; കുഞ്ഞിന് വേണ്ടി ദിയ കാറില്‍ ചെയ്തത് കണ്ടോ

മലയാളികള്‍ക്ക് എല്ലാം പ്രിയപ്പെട്ട കുടുംബമാണ് കൃഷ്ണകുമാറിന്റെയും സിന്ധു കൃഷ്ണയുടെയും. ഇവരുടെ വിശേഷങ്ങള്‍ അറിയാന്‍ എല്ലാ ആരാധകര്‍ക്കും വളരെ ഇഷ്ടമാണ്. അതുകൊണ്ട് തന്നെ ഇവര്‍ എല്ലാം പങ്കുവെക്കുന്ന പോസ്റ്റുകള്‍ക്ക് ഓക്കെ വളരെ റീച്ചാണ് കിട്ടാറുള്ളത്. ഒരു സ്‌റ്റോറി ആണെങ്കില്‍ പോലും നിരവധി ആളുകളാണ് അത് കാണാറും പങ്കുവെക്കാറും ഉള്ളത്. ദിയയ്ക്കും അശ്വിനും കുഞ്ഞ് ഉണ്ടായതിന് ശേഷം അവരുടെ വിശേഷങ്ങളാണ് എല്ലാവര്‍ക്കും അറിയേണ്ടത്. എല്ലാവരും ദിയയുടെയും ഓമിക്കുട്ടന്റെയും വിശേഷം അവരുടെ യൂട്യൂബ് ചാനലിലൂടെ പങ്കുവെക്കാറുണ്ട്. ഇതുവരെ ഓമിക്കുട്ടന്റെ മുഖം കാണിച്ചിട്ടില്ല. അതുകൊണ്ട് തന്നെ എല്ലാവരും ഓമിക്കുട്ടന്റെ മുഖം കാണാനുള്ള ആകാംക്ഷയിലാണ്. എന്നാല്‍ ഇപ്പോഴിതാ ഓമിക്കുട്ടന്‍ വന്നതിന് പിന്നാലെ തന്റെ കാറിലും ചില മാറ്റങ്ങള്‍ വരുത്തിയിരിക്കുകയാണ് ദിയ.

എന്താണന്നെല്ലെ. കുഞ്ഞുങ്ങള്‍ ഉണ്ടാകുമ്പോള്‍ എല്ലാ മാതാപിതാക്കളും എക്‌സ്ട്രാ കെയര്‍ നല്‍കുന്നവരാണ്. അതുകൊണ്ട് തന്നെയാണ് കുഞ്ഞുങ്ങള്‍ ഉണ്ടാകുമ്പോള്‍ വീടുകളില്‍ അടക്കം മാറ്റങ്ങള്‍ കൊണ്ടുവരുന്നത്. അതുപോലെ തന്നെയാണ് കാറിലും നമ്മള്‍ ഒട്ടിക്കുന്ന ബേബി ഓണ്‍ ബോര്‍ഡ് സ്റ്റിക്കറുകള്‍. ഇപ്പോള്‍ ദിയയും അതുപോലൊരു സ്റ്റിക്കള്‍ തന്റെ വണ്ടിയില്‍ ഒട്ടിച്ചിരിക്കുകയാണ്. പക്ഷേ ബേബി ഓണ്‍ ബോര്‍ഡ് എന്നല്ല പകരം ഓമി ഓണ്‍ ബോര്‍ഡ് എന്ന സ്റ്റിക്കറാണ് ഒട്ടിച്ചിരിക്കുന്നത്. ഇംഗ്‌ളീഷ് മൂവിയിലെ ഏറ്റവും കൂടുതല്‍ ആരാധകര്‍ ഉള്ള ആനിമേഷന്‍ മൂവിയാണ് ദ ബോസ് ബേബി. അതിലെ ബോസ് ബേബിയുടെ പടവും സ്റ്റിക്കറിന് ഒപ്പം നല്‍കിയിട്ടുണ്ട്. ഓമിക്കുട്ടന്‍ ഉള്ള വണ്ടിയുടെ പിറകെ പോകുമ്പോള്‍ മറ്റ് എല്ലാ വണ്ടിക്കാരും ഒന്ന് ശ്രദ്ധിക്കണം എന്നാണ് ഈ സ്റ്റിക്കറിന്റെ ലക്ഷ്യം.

ഓമിക്കുട്ടന്റെ വിശേഷങ്ങള്‍ക്കായി കാത്തിരിക്കുകയാണ് എല്ലാവരും. കുഞ്ഞിന്റെ ആദ്യത്തെ കുളി ഉള്‍പ്പെടെ എല്ലാം ദിയ തന്റെ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെക്കാറുണ്ട്. ദിയയുടെ അമ്മ സിന്ധുകൃഷ്ണയുടെ യുട്യൂബ് ചാനലിലും ഓമിക്കുട്ടന്റെ വിശേഷം പങ്കുവെക്കാറുണ്ട്. സിന്ധു വ്‌ളോഗ് തുടങ്ങുന്നത് തന്നെ ഓമിക്കുട്ടന്റെ വിശേഷം പങ്കുവെച്ചുകൊണ്ടാണ്. കൊച്ചുമകനെ പരിപാലിക്കാന്‍ എളുപ്പമാണെന്നും പാവം കുഞ്ഞാണെന്നും സിന്ധു കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ജനിച്ചപ്പോള്‍ മുതല്‍ ഓമി സോഷ്യല്‍മീഡിയയില്‍ സ്റ്റാറാണ്. ഒരുപാട് പേര്‍ കുഞ്ഞ് എങ്ങനെ ഇരിക്കുന്നുവെന്ന് ചോദിക്കാറുണ്ട്. ബേബി സുഖമായി ഇരിക്കുന്നു. പാവം കുഞ്ഞാണ്. എന്റെ പിള്ളേരെപ്പോലയെ അല്ല. എന്റെ പിള്ളേരാണ് ഏറ്റവും പാവം പിള്ളേര്‍ എന്നാണ് ഞാന്‍ കരുതിയിരുന്നത്. എന്നാല്‍ അവരേക്കാള്‍ പാവം കുഞ്ഞാണ് ഓസിയുടെ ഓമി. എപ്പോഴും ഉറക്കമാണ്. പാല് കുടിക്കാന്‍ പോലും കരയാറില്ല. ഞങ്ങള്‍ എഴുന്നേല്‍പ്പിച്ച് പാല് കൊടുക്കുകയാണ് ചെയ്യാറ്. തണുത്ത വെള്ളം ശരീരത്തില്‍ ഒഴിച്ചാല്‍ പോലും കുഴപ്പമില്ലാത്ത കുഞ്ഞാണ്.

ചൂട് വെള്ളമാണ് അവനിഷ്ടം. എന്നിരുന്നാലും അവനെ ഞാന്‍ ഇടയ്ക്ക് തണുത്ത വെള്ളത്തില്‍ കഴുകും. അതും അവന് യൂസ്ഡ് ആകണമല്ലോ. എപ്പോഴെങ്കിലും ചൂടുവെള്ളം ഇല്ലാത്ത സാഹചര്യത്തില്‍ തണുത്ത വെള്ളം ഒഴിച്ച് കഴുകേണ്ടി വന്നാല്‍ അവന്‍ ഞെട്ടാന്‍ പാടില്ലല്ലോ. അതുകൊണ്ടാണ് ഇടയ്ക്ക് പകല്‍ സമയത്ത് തണുത്ത വെള്ളത്തിലും അവനെ ഞാന്‍ വാഷ് ചെയ്യുന്നത്. അപ്പോഴൊന്നും ബഹളം വെയ്ക്കില്ല. മിണ്ടാതെ ഇരിക്കും. പാല് കൊടുത്താല്‍ മിണ്ടാതെ ഉറങ്ങും. അവനെ ആരും അധികം കയ്യില്‍ വെച്ച് നടക്കേണ്ടെന്ന് ഞാന്‍ പറയും. കാരണം ?ഹ്യൂമണ്‍ ഹീറ്റ് മനസിലാക്കി തുടങ്ങിയാല്‍ പിള്ളേര്‍ പിന്നെ താഴെ കിടത്തിയാല്‍ കിടക്കില്ല. അതുകൊണ്ട് ഇടയ്ക്ക് കയ്യില്‍ വെച്ചിട്ട് ബാക്കി സമയങ്ങളില്‍ സോഫയിലൊക്കെ കൊണ്ടുപോയി കിടത്തും. പാവം ബേബിയാണ്. ഒരു ശല്യവുമില്ല. ഓയില്‍ മസാജൊക്കെ നന്നായി എഞ്ചോയ് ചെയ്യും.

സ്പായിലൊക്കെ കിടക്കുന്നതുപോലെ. അവനൊപ്പമുള്ള ജീവിതം ഞാന്‍ ആസ്വദിക്കുന്നു. നമ്മുടെ മക്കളുടെ കുഞ്ഞുങ്ങളെ കാണുക എന്നത് ഭയങ്കര സന്തോഷമുള്ള കാര്യമാണ്. അവനെ ഉമ്മ വെയ്ക്കാനും എടുക്കാനുമെല്ലാം എനിക്ക് വളരെ ഇഷ്ടമാണെന്നും സിന്ധു കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.

omy on board sticker in car

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES