Latest News

എട്ട് മാസം കൊണ്ട് അക്കൗണ്ടില്‍ എത്തിയത് 40 ലക്ഷം രൂപ; തെളിവെടുപ്പ് നടത്തുന്നതിനിടെ മുന്‍ ജീവനക്കാരി ദിവ്യ ഫ്രാന്‍സിന്റെ കുറ്റസമ്മതം;ഒരു ലക്ഷം രൂപക്ക് സ്വര്‍ണം വാങ്ങിയെന്നും മൊഴി; ദിയ കൃഷ്ണയുടെ സ്ഥാപനത്തിലെ സാമ്പത്തിക തട്ടിപ്പ് കേസില്‍ കൂടുതല്‍ പണം സമ്പാദിച്ചതും ദിവ്യ

Malayalilife
 എട്ട് മാസം കൊണ്ട് അക്കൗണ്ടില്‍ എത്തിയത് 40 ലക്ഷം രൂപ; തെളിവെടുപ്പ് നടത്തുന്നതിനിടെ മുന്‍ ജീവനക്കാരി ദിവ്യ ഫ്രാന്‍സിന്റെ കുറ്റസമ്മതം;ഒരു ലക്ഷം രൂപക്ക് സ്വര്‍ണം വാങ്ങിയെന്നും മൊഴി; ദിയ കൃഷ്ണയുടെ സ്ഥാപനത്തിലെ സാമ്പത്തിക തട്ടിപ്പ് കേസില്‍ കൂടുതല്‍ പണം സമ്പാദിച്ചതും ദിവ്യ

നടന്‍ കൃഷ്ണ കുമാറിന്റെ മകള്‍ ദിയ കൃഷ്ണയുടെ സ്ഥാപനത്തില്‍ നിന്നും സാമ്പത്തിക തട്ടിപ്പ് നടത്തിയ കേസിലെ രണ്ടാം പ്രതി പ്രതി ദിവ്യ ഫ്രാന്‍സിസും പൊലീസിനോട് കുറ്റം സമ്മതിച്ചു. ദിവ്യയെ സ്ഥാപനത്തില്‍ എത്തിച്ച് തെളിവെടുപ്പ് നടത്തുന്നതിനി ടെയാണ് മുന്‍ ജീവനക്കാരിയായ പ്രതിയുടെ കുറ്റസമ്മതം. 

സാമ്പത്തിക തട്ടിപ്പ് നടത്തിയെന്ന് ദിവ്യ ഫ്രാന്‍സിസ് പൊലീസിനോട് സമ്മതിച്ചു. ഏറ്റവും കൂടുതല്‍ പണം വന്നത് ദിവ്യയുടെ അക്കൗണ്ടിലേക്കാണെന്ന് ക്രൈംബ്രാഞ്ച് പറയുന്നു. 40 ലക്ഷം രൂപയാണ് 8 മാസം കൊണ്ട് ദിവ്യയുടെ അക്കൗണ്ടില്‍ വന്നത്. ഇതില്‍ ഒരു ലക്ഷം രൂപക്ക് സ്വര്‍ണം വാങ്ങിയെന്നും ദിവ്യ ഫ്രാന്‍സിസ് പൊലീസിന് മൊഴി നല്‍കി. 

ദിയ കൃഷ്ണയുടെ സ്ഥാപനത്തിലെ സാമ്പത്തിക തട്ടിപ്പില്‍ കഴിഞ്ഞ ദിവസമാണ് ദിവ്യ ഫ്രാന്‍സിസാണ് കീഴടങ്ങിയത്. കേസിലെ മറ്റ് പ്രതികളായ വിനീത, രാധാകുമാരി എന്നിവര്‍ നേരത്തെ കീഴടങ്ങിയിരുന്നു. ക്യൂ ആര്‍ കോഡ് വഴി പണം തട്ടിയെന്ന് എന്നിവരും പൊലീസിനോട് കുറ്റം സമ്മതിച്ചിരുന്നു. ദിയയുടെ സ്ഥാപനത്തില്‍ നിന്നും 69 ലക്ഷം രൂപ ജീവനക്കാരികള്‍ തട്ടിയെടുത്തെന്നാണ് കേസ്. 

മൂന്ന് ജീവനക്കാരികള്‍ക്ക് എതിരെയായിരുന്നു ദിയ കൃഷ്ണയുടെ പരാതി. ജീവനക്കാരികള്‍ ക്യു ആര്‍ കോഡ് ഉപയോഗിച്ച് പണം തട്ടിയെടുത്തുവെന്നാണ് പരാതി. ദിയയുടെ കടയില്‍ നിന്നും ജീവനക്കാരികള്‍ പണം തട്ടിയെടുത്തതിന് തെളിവുണ്ടെന്ന് അന്വേഷണ സംഘം കോടതിയെ അറിയിച്ചിരുന്നു. ഇത് ശരിവയ്ക്കുന്നതാണ് മൂന്ന് ജീവനക്കാരികളുടെയും ബാങ്ക് രേഖകള്‍.

ദിയയുടെ വിവാഹത്തിന് ശേഷം കടയിലെ കാര്യങ്ങള്‍ നോക്കി നടത്തിയിരുന്നത് ഇവരാണ്. സാധനങ്ങള്‍ വാങ്ങുന്നവരില്‍ നിന്നും പണം ഇവരുടെ ക്യൂആര്‍ കോഡ് ഉപയോഗിച്ചാണ് സ്വീകരിച്ചിരുന്നതെന്നും ഈ പണം ദിയക്ക് കൈമാറിയിട്ടില്ലെന്നു മായിരുന്നു ദിയയുടെ പരാതി. 40 ലക്ഷത്തിന്റെ തട്ടിപ്പ് നടന്നെന്നാണ് ഇതുവരെ പൊലീസ് കണ്ടെത്തിയിരിക്കുന്നത്. തട്ടിയെടുത്ത പണം പ്രതികള്‍ പങ്കിട്ടെടുത്തു. തട്ടിപ്പ് പണം സ്വര്‍ണം വാങ്ങാനും ഉപയോഗിച്ചെന്നാണ് പ്രതികള്‍ അന്വേഷണ സംഘത്തോട് പറഞ്ഞത്. തട്ടിപ്പ് പണം ഉപയോഗിച്ച് വാങ്ങിയ സ്‌കൂട്ടറും സ്വര്‍ണവും കണ്ടുകെട്ടുമെന്ന് ക്രൈംബ്രാഞ്ച് അറിയിച്ചു. ഇതിനായുള്ള നടപടികള്‍ തുടങ്ങിയിട്ടുണ്ട്. രണ്ടാം പ്രതി രാധയുടെ സ്‌കൂട്ടര്‍ കസ്റ്റഡിയിലെടുത്തിരുന്നു.

Read more topics: # ദിയ കൃഷ്ണ
diya krishna jewellery shop financial fraud case

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES