എല്ലാവര്‍ക്കും വളരെ ഇഷ്ടമുള്ള താരകുടുംബാണ് കൃഷ്ണകുമറിന്റേത്. അദ്ദേഹത്തിന്റെ വീട്ടിലെ വിശേഷങ്ങള്‍ എല്ലാം ഓരോ പ്രേക്ഷകര്‍ക്കും അവരുടെ വിശേഷപോലെയാണ് കേട്ടിരിക്കുമ്പോള്‍ തോന്നുന്നത്. വീട്ടില്‍ ഉള്ള എല്ലാവര്‍ക്കും സോഷ്യല്‍ മീഡിയയും യുട്യൂബ് ചാനലും ഉണ്ട്. ഇവരെല്ലം വീഡിയോസും അപ്‌ലോഡ് ചെയ്യാറുണ്ട്. ദിയ്ക്ക് കുഞ്ഞ് ഉണ്ടായതിന് ശേഷം ഓമിക്കുട്ടന്റെ വിശേഷങ്ങള്‍ അറിയാനാണ് എല്ലാവരും കാത്ത് ഇരിക്കുന്നത്. ഇന്‍ഫ്‌ലുവന്‍സേര്‍സിന്റെ കുടുംബമായാണ് കൃഷ്ണകുമാര്‍ ഫാമിലി അറിയപ്പെടുന്നത്. ഇവര്‍ക്ക് ലഭിക്കുന്ന ജനശ്രദ്ധ പലരെയും അമ്പരിപ്പിക്കുന്നതാണ്. താരകുടുംബത്തിലെ മിക്ക വ്‌ലോഗുകളും യൂട്യൂബില്‍ ട്രെന്‍ഡിംഗാണ്. നല്ല വരുമാനമാണ് ഈ താരകുടുംബത്തിലെ എല്ലാവര്‍ക്കും വീഡിയോ ഇടുന്നതിലൂടെ ലഭിക്കുന്നത്. ഈ താരകുടുംബത്തിന്റെ മൊത്തം വരുമാനം എത്രയെന്ന ചര്‍ച്ചയിലാണ് ഇപ്പോള്‍ ആരാധകര്‍.
അഹാന കൃഷ്ണ, ദിയ കൃഷ്ണ, ഇഷാനി കൃഷ്ണ, ഹന്‍സിക കൃഷ്ണ, സിന്ധു കൃഷ്ണ എന്നീ അഞ്ച് പേരും യൂട്യബിലെ താരങ്ങളാണ്. അഹാനയും ഇഷാനിയും ഹന്‍സികയുമെല്ലാം പല ബ്രാന്‍ഡുകളുമായും കൊളാബറേഷന്‍ ചെയ്യാറുമുണ്ട്. മലയാളി ഇന്‍ഫ്‌ലുവന്‍സര്‍മാരുടെ പ്രതിഫലം എത്രയാണെന്നായിരുന്നു എന്നായിരുന്നു ചോദ്യം. മറുപടിയായി വന്ന കമന്റുകളില്‍ അഹാന, ദിയ, ഇഷാനി എന്നിവരെ പരാമര്‍ശിക്കുന്നുണ്ട്. 'ദിയ കൃഷ്ണ ഒരു പോസ്റ്റിന് 40000 വും സ്റ്റോറിക്ക് 20000 വും റീലിന് ഒരു ലക്ഷവുമാണ് വാങ്ങിയിരുന്നത്. ഇത് 2020 ല്‍ ഞങ്ങള്‍ ഒരു ബ്രാന്‍ഡ് കൊളാബറേഷന് വേണ്ടി സമീപിച്ചപ്പോഴായിരുന്നു. ഇപ്പോള്‍ പ്രൊമോഷനുകള്‍ക്ക് കൃഷ്ണകുമാര്‍ ഫാമിലി 5 ലക്ഷമാണ് വാങ്ങുന്നതെന്ന് കേട്ടു' ഒരാളുടെ കമന്റിങ്ങനെ. അഹാന കൃഷ്ണ പത്ത് ലക്ഷമാണ് പ്രൊമോഷന്‍ റീലുകള്‍ക്ക് വാങ്ങുന്നതെന്നും വാദമുണ്ട്. അതേസമയം സോഷ്യല്‍ മീഡിയയിലെ വാദങ്ങള്‍ക്കപ്പുറം ഇതേക്കുറിച്ച് അഹാനയോ സഹോദരിമാരോ തുറന്ന് സംസാരിച്ചിട്ടില്ല.
എന്നാല്‍ വലിയ തുക ഇവര്‍ക്ക് യൂട്യൂബില്‍ നിന്നും കൊളാബറേഷനുകളില്‍ നിന്നും ലഭിക്കുന്നുണ്ടെന്ന് വ്യക്തമാണ്. കൂട്ടത്തില്‍ ദിയ കൃഷ്ണയാണോ ഏറ്റവും ധനികയെന്ന ചോദ്യം ആരാധകര്‍ക്കുണ്ട്. കാരണം ദിയക്ക് സോഷ്യല്‍ മീഡിയ വരുമാനത്തിന് പുറമെ ബിസിനസുമുണ്ട്. ഓ ബൈ ഓസി എന്ന സ്ഥാപനമാണ് ദിയ നടത്തുന്നത്. ഈയടുത്ത് ഇവിടെ ജീവനക്കാരികള്‍ നടത്തിയത് 69 ലക്ഷത്തോളം രൂപയുടെ തട്ടിപ്പാണെന്നാണ് റിപ്പോര്‍ട്ടുകള്‍. അപ്പോള്‍ തന്നെ ദിയയുടെ ബിസിനസിന്റെ വ്യാപ്തി ഊഹിക്കാവുന്നതാണ്. സാധാരണക്കാരായ പലരുടെയും വാര്‍ഷിക വരുമാനം ഇവര്‍ക്ക് മിനുട്ടുകള്‍ മാത്രമുള്ള റീലുകളിലൂടെയും മറ്റും ലഭിക്കുന്നു എന്നതും ശ്രദ്ധേയമാണ്.
അതേസമയം ഇന്നത്തെ സാമ്പത്തിക ശേഷിയില്ലാത്ത ഒരു കാലഘട്ടം കൃഷ്ണകുമാര്‍ കുടുംബത്തിനുണ്ട്. ഒരിക്കല്‍ അഹാന കൃഷ്ണ ഇതേക്കുറിച്ച് തുറന്ന് സംസാരിക്കുകയുണ്ടായി. 'അച്ഛന്റെ കരിയറില്‍ ഒത്തിരി അപസ് ആന്റ് ഡൗണ്‍സ് വന്നിട്ടുണ്ട്. ഉയര്‍ച്ചയേക്കാള്‍ കൂടുതല്‍ താഴ്ചയായിരുന്നു. എല്ലാം ഓപ്പണായി ചര്‍ച്ച ചെയ്യുന്നതിനാല്‍ നമ്മള്‍ കാണുന്നുണ്ട്. എത്രയോ വര്‍ഷങ്ങള്‍ അച്ഛന് വര്‍ക്കില്ലാതായിട്ടുണ്ട്. ഓരോ മാസവും എങ്ങനെയാണ് മുന്നോട്ട് കൊണ്ട് പോകുക എന്ന് ആലോചിച്ച സമയമുണ്ട്. ഞാന്‍ സ്റ്റീവ് ലോപസ് ചെയ്യുന്ന സമയത്തൊക്കെ എങ്ങനെയാണ് ഈ മാസത്തെ ലോണ്‍ അടയ്ക്കുക, ഫീസ് അടയ്ക്കുക എന്നൊക്കെ ചിന്തിച്ചിട്ടുണ്ട്' എന്നാണ് ഒരിക്കല്‍ അഹാന കൃഷ്ണ പറഞ്ഞത്.
സിനിമ കരിയറായി തെരഞ്ഞെടുത്ത അഹാന പിന്നീട് സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളിലേക്ക് ശ്രദ്ധ നല്‍കുകയായിരുന്നു. ഞാന്‍ സ്റ്റീവ് ലോപസ് എന്ന സിനിമയിലൂടെയാണ് അഹാന അഭിനയ രംഗത്ത് വന്നത്. ഇന്നും നടിയായി അറിയപ്പെടാനും മികച്ച റോളുകള്‍ ചെയ്യാനും അഹാന ആഗ്രഹിക്കുന്നുണ്ട്. എന്നാല്‍ അഹാനയ്ക്ക് സിനിമാ താരത്തിനേക്കാള്‍ വലിയ പ്രശസ്തി സോഷ്യല്‍ മീഡിയയിലൂടെ ലഭിക്കുന്നു.