Latest News

നിങ്ങള്‍ ഇടപെട്ടില്ലായിരുങ്കില്‍ അവന്റെ ജീവിതം മാത്രമല്ല ഒരു കുടുബം തന്നെ തകര്‍ന്ന് പോകുമായിരുന്നു;മികച്ച ചികിത്സ ലഭ്യമാക്കുക വഴി പതിനാറ് വര്‍ഷമായി അനുഭവിച്ച് വന്നിരുന്ന ദുരിത ജീവിതത്തിന് സാന്ത്വനമായി;ആധി ശങ്കറിന് പുതു ജീവന്‍ നല്‍കിയതില്‍ ദുല്‍ഖറിനും കുടുംബത്തിനും നന്ദി അറിയിച്ച് ചെമ്പ്  ഗ്രാമം

Malayalilife
topbanner
നിങ്ങള്‍ ഇടപെട്ടില്ലായിരുങ്കില്‍ അവന്റെ ജീവിതം മാത്രമല്ല ഒരു കുടുബം തന്നെ തകര്‍ന്ന് പോകുമായിരുന്നു;മികച്ച ചികിത്സ ലഭ്യമാക്കുക വഴി പതിനാറ് വര്‍ഷമായി അനുഭവിച്ച് വന്നിരുന്ന ദുരിത ജീവിതത്തിന് സാന്ത്വനമായി;ആധി ശങ്കറിന് പുതു ജീവന്‍ നല്‍കിയതില്‍ ദുല്‍ഖറിനും കുടുംബത്തിനും നന്ദി അറിയിച്ച് ചെമ്പ്  ഗ്രാമം

ചെമ്പ് എന്ന ഗ്രാമത്തിന്റെ പേര് കേള്‍ക്കുമ്പോള്‍ തന്നെ മലയാളികള്‍ക്ക് ആദ്യം ഓര്‍മ്മ വരുന്നത് മമ്മൂട്ടിയുടെ പേരാണ്. അദ്ദേഹത്തിന്റെ ജന്മനാടായ ചെമ്പ് ഗ്രാമത്തിലെ ആദിശങ്കര്‍ എന്ന കുട്ടിയുടെ ഓപ്പറേഷന്‍ പൂര്‍ണമായും സൗജന്യമായി നടത്തി കൊടുത്ത ദുല്‍ഖര്‍ സല്‍മാന്‍ ഫാമിലിക്ക് ചെമ്പ് ഗ്രാമം ഒന്നാകെ ഇപ്പോള്‍ നന്ദി അറിയിച്ച പങ്ക് വച്ച കുറിപ്പാണ് ശ്രദ്ധ നേടുന്നത്.

ഗ്രാമത്തിലെ ഒരു കൂട്ടം മനുഷ്യര്‍ ദുല്‍ഖറിനോടും മമ്മൂട്ടിയോടും നന്ദി പറയുകയാണ് ഇപ്പോള്‍. ചെമ്പ് സ്വദേശിയായ ആധി ശങ്കര്‍ എന്ന കുട്ടിയുടെ ഓപ്പറേഷന്‍ ചിലവുകള്‍ പൂര്‍ണമായും ഏറ്റെടുത്തതാണ് പോസ്റ്റില്‍ കുറിച്ചത്.

സോഷ്യല്‍ മീഡിയയിലൂടെ ചെമ്പിലെ സന്നദ്ധ പ്രവര്‍ത്തകര്‍ പങ്കു വച്ച കുറിപ്പിന്റെ പൂര്‍ണരൂപം

ദുല്‍ഖര്‍ സല്‍മാന്‍ ഫാമിലിയ്ക്ക് നന്ദി. ഒരായിരം നന്ദി. ചെമ്പ് പഞ്ചായത്തിലെ മുഴുവന്‍ ജനങ്ങളുടെയും പേരില്‍ നന്ദി രേഖപ്പെടുത്തുന്നു. ആദി ശങ്കറിന് നിങ്ങള്‍ നല്‍കിയത് അക്ഷരാര്‍ത്ഥത്തില്‍ ഒരു രണ്ടാം ജന്മവും ജീവിതവുമാണ്. നിങ്ങള്‍ ഇടപെട്ടില്ലായിരുന്നുവെങ്കില്‍ അവന്റെ ജീവിതം മാത്രമല്ല, ഒരു കുടുംബം തന്നെ തകര്‍ന്നു പോകുമായിരുന്നു. ആസ്റ്റര്‍ മെഡിസിറ്റിയില്‍ വച്ച് ലഭ്യമായ ഏറ്റവും മികച്ച ചികിത്സ തന്നെ ലഭ്യമാക്കുക വഴി പതിനാറ് വര്‍ഷമായി അവന്‍ അനുഭവിച്ചു വന്നിരുന്ന ദുരിത ജീവിതത്തിന് സാന്ത്വനമേകുക മാത്രമല്ല സാമൂഹിക പ്രതിബദ്ധതയുളള പ്രവര്‍ത്തനങ്ങള്‍ക്ക് മാതൃകയാവുക കൂടിയാണ് നിങ്ങള്‍ ചെയ്തിരിക്കുന്നത്. എട്ട് ലക്ഷം രൂപയിലധികം ചിലവ് വന്ന ആദിശങ്കറിന്റെ ചികിത്സ പൂര്‍ണ്ണമായി ഏറ്റെടുക്കുകയും, ഇനിയും ഏതെങ്കിലും നിര്‍ധനരായ കുട്ടികള്‍ക്ക് ചികിത്സ സഹായം ആവശ്യമെങ്കില്‍ സഹായിക്കാന്‍ ദുല്‍ഖര്‍ സല്‍മാന്‍ ഫാമിലി സന്നദ്ധമാണ് എന്നറിയിച്ചതും ഞങ്ങള്‍ ഇവിടെ പ്രസിദ്ധപ്പെടുത്തുന്നു. ദുല്‍ഖര്‍ സല്‍മാന്‍ ഫാമിലിക്ക് ഒരിക്കല്‍ കൂടി ഹൃദയം നിറഞ്ഞ നന്ദി രേഖപ്പെടുത്തുന്നു..  

ഗുരുതര രോഗങ്ങളാല്‍ ബുദ്ധിമുട്ടുന്ന സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന 100 കുട്ടികള്‍ക്ക് ജീവന്‍ രക്ഷാ ശസ്ത്രക്രിയകള്‍ സൗജന്യമായി ചെയ്ത് കൊടുക്കുന്ന ദുല്‍ഖര്‍ സല്‍മാന്‍ ഫാമിലിയുടെ പദ്ധതിയാണ് വേഫെറര്‍-ട്രീ ഓഫ് ലൈഫ്. ദുല്‍ഖര്‍ സല്‍മാന്‍ ഫാമിലി, പ്രമുഖ ഹോസ്പിറ്റല്‍ ശൃംഖലയായ  ആസ്റ്റര്‍ ഹോസ്പിറ്റല്‍ കേരള, ദേശിയ തലത്തില്‍ പ്രവര്‍ത്തിക്കുന്ന സന്നദ്ധ സംഘടനയായ കൈറ്റ്സ് ഇന്ത്യ എന്നിവരുടെ സഹകരണത്തോടെയാണ് അത്തരമൊരു പദ്ധതി നടപ്പിലാക്കുന്നത്. ഉട്ടോപ്യ എന്ന സൊസൈറ്റി കൂടി ഇത്തരമൊരു പ്രവര്‍ത്തനത്തില്‍ ദുല്‍ഖര്‍ സല്‍മാന്‍ഫാമിലിക്കൊപ്പമുണ്ട്.

പദ്ധതിയെ കുറിച്ചുളള ആദി ശങ്കറിന്റെ വാക്കുകള്‍ ഇങ്ങനെ,

നാളെയുടെ വാഗ്ദാനങ്ങളായ എല്ലാ കുട്ടികള്‍ക്കും മികച്ച ഒരു ഭാവിയുടെ പ്രതീക്ഷയാണ് ട്രീ ഓഫ് ലൈഫ്. ജീവിതത്തിലേക്ക് തിരിച്ചു വരുമെന്ന പ്രതീക്ഷയില്‍ കാത്തിരിക്കുന്ന അനേകര്‍ക്ക് കാരുണ്യവും സമാനതകളില്ലാത്തതുമായ ഈ സംരംഭം ജീവന്‍ നല്‍കുന്ന പ്രവര്‍ത്തിയാണ്.

dulquer salmaan family helps

RECOMMENDED FOR YOU:

topbanner

EXPLORE MORE

LATEST HEADLINES