Latest News

നിറവയറില്‍ ദേവതയെ പോലെ സുന്ദരിയായി ദുര്‍ഗ കൃഷ്ണ; സീമന്തം ചടങ്ങ് ആഘോഷമാക്കി നടി; നടിയുടെ വളക്കാപ്പ് ആഘോഷമാക്കാന്‍ എത്തി അനുശ്രീയടക്കം ഉള്ള താരസുന്ദരികള്‍

Malayalilife
നിറവയറില്‍ ദേവതയെ പോലെ സുന്ദരിയായി ദുര്‍ഗ കൃഷ്ണ; സീമന്തം ചടങ്ങ് ആഘോഷമാക്കി നടി; നടിയുടെ വളക്കാപ്പ് ആഘോഷമാക്കാന്‍ എത്തി അനുശ്രീയടക്കം ഉള്ള താരസുന്ദരികള്‍

കഴിഞ്ഞ ജൂണ്‍ മാസത്തിലാണ് താന്‍ അമ്മയാകാന്‍ ഒരുങ്ങുന്നുവെന്ന സന്തോഷ വാര്‍ത്ത ദുര്‍ഗ കൃഷ്ണ ആരാധകരെ അറിയിച്ചത്. 2021 ഏപ്രിലില്‍ ആയിരുന്നു ദുര്‍ഗ കൃഷ്ണയും നിര്‍മാതാവും ബിസിനസുകാരനുമായ അര്‍ജുനും വിവാഹിതരായത്. നാലു വര്‍ഷങ്ങള്‍ക്കിപ്പുറം ജീവിതത്തിലേക്ക് പുതിയൊരു അതിഥി കൂടിയെത്തുന്ന സന്തോഷത്തിലാണ് ദുര്‍ഗയും അര്‍ജുനും....

അമ്മയാകാനൊരുങ്ങുന്ന താരം ഇപ്പോഴിതാ തന്റെ സീമന്തം ചടങ്ങിന്റെ ചിത്രങ്ങളും വീഡിയോയും പങ്കിടുകയാണ്.  യൂട്യൂബില്‍ അത്ര സജീവം അല്ലാതിരുന്ന ദുര്‍ഗ ഗര്‍ഭിണിയായ ശേഷമാണ് എല്ലാ വിശേഷങ്ങളും പങ്കുവച്ചു തുടങ്ങിയത്. വയറ്റു പൊങ്കാലയടക്കം ഗര്‍ഭാവസ്ഥയിലെ എല്ലാ ചടങ്ങുകളും താരം അതിലൂടെ പങ്കിടുന്നുണ്ട്. 

ഇപ്പോള്‍ വളക്കാപ്പ് ആഘോഷമാക്കിയ വീഡിയോയാണ് വൈറലാകുന്നത്. സിനിമരംഗത്ത് നിന്നും ഉള്ള സുഹൃത്തുക്കള്‍ ചടങ്ങില്‍ പങ്കെടുത്തിരുന്നു.ബിസിനസുകാരനും നിര്‍മാതാവുമായ ഭര്‍ത്താവ് അര്‍ജുനൊപ്പമുള്ള മനോഹരമായ വീഡിയോ സ്വന്തം യൂട്യൂബ് ചാനലില്‍ ഷെയര്‍ ചെയ്തുകൊണ്ടാണ് ദുര്‍ഗ തന്റെ ജീവിതത്തിലെ ഏറ്റവും സന്തോഷകരമായ വാര്‍ത്ത ആരാധകരെ അറിയിച്ചത്.

ഏഴാം മാസത്തില്‍ നടത്തുന്ന ചടങ്ങ് ജനിക്കാന്‍ പോകുന്ന കുഞ്ഞിന്റെ നല്ല സമയത്തിനും ഉന്നമനത്തിനും വേണ്ടി നടത്തുന്ന വീഡിയോ ദുര്‍ഗ മുമ്പ്‌ പങ്കിട്ടിരിക്കുന്നത്. വെള്ള നിറത്തിലുള്ള വസ്ത്രമണിഞ്ഞ് വാല്‍ക്കണ്ണാടിയും കൈയില്‍ പിടിച്ചു വരുന്ന ദുര്‍ഗയെ വീഡിയോയില്‍ കാണാം. ചടങ്ങിനായുള്ള ഇരിപ്പിടത്തിലിരുന്ന ദുര്‍ഗയുടെ കാല്‍ കഴുകി ചന്ദനം പുരട്ടി പൂക്കള്‍ കൊണ്ടും  മഞ്ഞള്‍ കൊണ്ടും അഭിഷേകം ചെയ്യുന്നതടക്കമുണ്ട് വീഡിയോയില്‍.  

ദുര്‍ഗയുടെ വീഡിയോയ്ക്ക് താഴെ നിരവധി ആരാധകരാണ് കമന്റുകള്‍ കുറിക്കുന്നത്. പലരും താരത്തിന്റെ സൗന്ദര്യത്തെക്കുറിച്ചാണ് കുറിക്കുന്നത്. അമ്മയായ ശേഷം ശരീരത്തിന് വണ്ണം വച്ചെങ്കിലും ഭംഗി കൂടിയ ചുരുക്കം ചിലരില്‍ ഒരാള്‍, കണ്ടാല്‍ ഒരു ദേവതയെപ്പോലെ തോന്നും, സൗന്ദര്യം ഇരട്ടിയായിട്ടുണ്ട്, അമ്മയ്ക്കും കുഞ്ഞിനും നല്ലതു വരട്ടെ...' എന്നതടക്കമാണ് പ്രാര്‍ത്ഥനകളും ആശംസകളും. 

നര്‍ത്തകി കൂടിയായ ദുര്‍ഗ പൃഥ്വിരാജിന്റെ നായികയായി വിമാനം എന്ന ചിത്രത്തിലെ നായികവേഷത്തിലൂടെയാണ് മലയാളസിനിമയില്‍ തുടക്കംകുറിച്ചത്. പിന്നീട് പ്രേതം, ലൗ ആക്ഷന്‍ ഡ്രാമ, കുട്ടിമാമ, കണ്‍ഫഷന്‍ ഓഫ് കുക്കൂസ് മോഹന്‍ലാല്‍ ചിത്രം റാം തുടങ്ങി ഒട്ടനവധി ഹിറ്റ് ചിത്രങ്ങളില്‍ താരം അഭിനയിച്ചു.ഉടല്‍ എന്ന സിനിമയിലെ ദുര്‍ഗ്ഗ കൃഷ്ണയുടെ അഭിനയം താരത്തെ വിവാദങ്ങളിലേക്കും നയിച്ചു. ചിത്രത്തിലെ ഇന്റിമേറ്റ് രംഗങ്ങള്‍ കാരണമാണ് താരം വിമര്‍ശനങ്ങള്‍ നേരിട്ടത്. 

കുടുക്ക് എന്നീ ചിത്രങ്ങളില്‍ മികച്ച അഭിനയം കാഴ്ച വച്ച താരം കുറച്ചു നാളുകളായി അഭിനയത്തില്‍ നിന്ന് വിട്ടു നില്‍ക്കുകയായിരുന്നു. അതിനു പിന്നാലെയാണ് തങ്ങള്‍ ആദ്യത്തെ കണ്മണിക്കായുള്ള കാത്തിരിപ്പിലാണെന്ന് ദുര്‍ഗ സോഷ്യല്‍മീഡിയയിലൂടെ പങ്കുവച്ചത്. അഞ്ചാം മാസത്തേക്ക് പ്രെഗ്‌നന്‍സി കടന്നതുകൊണ്ടുതെന്നേ സോഷ്യല്‍ മീഡിയയില്‍ നിന്നുപോലും ഒരു ബ്രേക്ക് എടുത്തുവെന്ന് താരം പറഞ്ഞിരുന്നു.
 

durga krishnas sharing pictures

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES