Latest News

ധ്യാന്‍  ശീനിവാസനും വിഷ്ണു ഉണ്ണികൃഷ്ണനും നായകന്മാര്‍; ഈസ്റ്റ് കോസ്റ്റ് വിജയന്റെ 'ഭീഷ്മര്‍' ക്ക് തുടക്കമായി ; ടൈറ്റില്‍ ലുക്ക് പോസ്റ്റര്‍ റിലീസായി 

Malayalilife
 ധ്യാന്‍  ശീനിവാസനും വിഷ്ണു ഉണ്ണികൃഷ്ണനും നായകന്മാര്‍; ഈസ്റ്റ് കോസ്റ്റ് വിജയന്റെ 'ഭീഷ്മര്‍' ക്ക് തുടക്കമായി ; ടൈറ്റില്‍ ലുക്ക് പോസ്റ്റര്‍ റിലീസായി 

പ്രേക്ഷകപ്രീതി നേടിയ 'കള്ളനും ഭഗവതിയും', 'ചിത്തിനി' എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ഈസ്റ്റ് കോസ്റ്റ് കമ്യൂണിക്കേഷന്‍സിന്റെ ബാനറില്‍ ഈസ്റ്റ് കോസ്റ്റ് വിജയന്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ 'ഭീഷ്മര്‍'-ന്റെ ചിത്രീകരണത്തിന് തുടക്കമായി. ഇന്ന് രാവിലെ പാലക്കാട് മണപുള്ളിക്കാവ് ദേവി ക്ഷേത്രത്തില്‍ നടന്ന പൂജാ ചടങ്ങോടെയാണ് ചിത്രീകരണം ആരംഭിച്ചത്. ചടങ്ങില്‍  താരങ്ങളും അണിയറ പ്രവര്‍ത്തകരും  പങ്കെടുത്തു. ചടങ്ങിന് ശേഷം ചിത്രത്തിന്റെ ടൈറ്റില്‍ ലുക്ക് പോസ്റ്ററും അണിയറ പ്രവര്‍ത്തകര്‍ പുറത്തിറക്കി. 

യുവജനങ്ങള്‍ക്കും കുടുംബപ്രേക്ഷകര്‍ക്കും ഒരുപോലെ ആസ്വദിക്കാന്‍ കഴിയുന്ന ഒരു റൊമാന്റിക്-ഫണ്‍-ഫാമിലി എന്റര്‍ടെയ്നറായാണ് 'ഭീഷ്മര്‍' ഒരുങ്ങുന്നത്. ഇന്ന് പുറത്തിറങ്ങിയ ചിത്രത്തിന്റെ ടൈറ്റില്‍ ലുക്ക് പോസ്റ്റര്‍ നല്‍കുന്ന സൂചനയും ഇതുതന്നെയാണ്. ധ്യാന്‍ ശ്രീനിവാസനും വിഷ്ണു ഉണ്ണികൃഷ്ണനുമാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. 

കള്ളനും ഭഗവതിക്കും' ശേഷം ഈസ്റ്റ് കോസ്റ്റ് വിജയനും വിഷ്ണു ഉണ്ണികൃഷ്ണനും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. ദിവ്യ പിള്ളയോടൊപ്പം രണ്ട് പുതുമുഖങ്ങളും നായികമാരായി എത്തുന്നു. ഇന്ദ്രന്‍സ്, ഉണ്ണി ലാലു, ഷാജു ശ്രീധര്‍, അഖില്‍ കവലയൂര്‍, സെന്തില്‍ കൃഷ്ണ, ജിബിന്‍ ഗോപിനാഥ്,  വിനീത് തട്ടില്‍, സന്തോഷ് കീഴാറ്റൂര്‍, ബിനു തൃക്കാക്കര, മണികണ്ഠന്‍ ആചാരി, അബു സലിം, ജയന്‍ ചേര്‍ത്തല, സോഹന്‍ സീനുലാല്‍ ,വിഷ്ണു ഗ്രൂവര്‍, ശ്രീരാജ്, ഷൈനി വിജയന്‍ എന്നിവരടങ്ങുന്ന വലിയ താരനിര ചിത്രത്തിലുണ്ട്.

അന്‍സാജ് ഗോപിയുടേതാണ് ഭീഷ്മറിന്റെ കഥ. രതീഷ് റാം ക്യാമറ ചലിപ്പിക്കുമ്പോള്‍, ജോണ്‍കുട്ടിയാണ് എഡിറ്റിംഗ് നിര്‍വഹിക്കുന്നത്. ചിത്രത്തില്‍  നാല് ഗാനങ്ങളാണുള്ളത്. രഞ്ജിന്‍ രാജ്, കെ.എ. ലത്തീഫ് എന്നിവരുടെ സംഗീതത്തിന് ഹരിനാരായണന്‍ ബി.കെ, സന്തോഷ് വര്‍മ്മ, ഒ.എം. കരുവാരക്കുണ്ട് എന്നിരാണ് ഗാനരചന നിര്‍വഹിക്കുന്നത്.

ഭീഷ്മര്‍ ചിത്രത്തിന്റെ കലാസംവിധാനം ബോബനും വസ്ത്രാലങ്കാരം മഞ്ജുഷയും മേക്കപ്പ് സലാം അരൂക്കുറ്റിയും നിര്‍വഹിക്കുന്നു. ഫിനിക്‌സ് പ്രഭുവാണ് സംഘട്ടന രംഗങ്ങള്‍ ഒരുക്കുന്നത്. അയ്യപ്പദാസ്, വിഷ്ണു ഗ്രൂവര്‍ എന്നിവരാണ് നൃത്തസംവിധാനം നിര്‍വഹിക്കുന്നത്. സച്ചിന്‍ സുധാകരന്‍ (സൗണ്ട് ഡിസൈന്‍), നിതിന്‍ നെടുവത്തൂര്‍ (VFX), ലിജു പ്രഭാകര്‍ (കളറിസ്റ്റ്), സുഭാഷ് ഇളമ്പല്‍ (ചീഫ് അസോസിയേറ്റ് ഡയറക്ടര്‍) , അനൂപ് ശിവസേവനന്‍, സജു പൊറ്റയില്‍ (അസോസിയേറ്റ് ഡയറക്ടര്‍മാര്‍), കെ.പി. മുരളീധരന്‍ (ടൈറ്റില്‍ കാലിഗ്രഫി),  മാമി ജോ (ഡിസൈനര്‍ ),  അജി മസ്‌കറ്റ് (നിശ്ചല ഛായാഗ്രഹണം), എന്നിവരാണ് മറ്റ് സാങ്കേതിക പ്രവര്‍ത്തകര്‍. സജിത്ത് എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസറും രാജീവ് പ്രൊഡക്ഷന്‍ കണ്‍ട്രോളറുമാണ്. ചിത്രത്തിന്റെ പി.ആര്‍.ഒ പ്രതീഷ് ശേഖറാണ്. 

ഈസ്റ്റ് കോസ്റ്റ് കമ്യൂണിക്കേഷന്‍സ് പ്രൈവറ്റ് ലിമിറ്റഡിന്റെ ബാനറില്‍ നിര്‍മ്മിക്കുന്ന എട്ടാമത്തെ ചിത്രമാണ് 'ഭീഷ്മര്‍'.  ഈസ്റ്റ് കോസ്റ്റ് ഓഡിയോ എന്റര്‍ടെയിന്‍മെന്റ്‌സാണ് ഓഡിയോ ലേബല്‍.

Read more topics: # ഭീഷ്മര്‍
east coast vijayan bheeshmar

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES