ഷൂട്ടിംഗ് ലൊക്കേഷനിലേക്ക് പോകുന്നതിനിടെ കാട്ടാന ആക്രമണം; കാറിലുണ്ടായിരുന്നത് നസ്‌ലെന്‍-കല്യാണി പ്രിയദര്‍ശന്‍ ഫിലിം ടീം; രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്; ദൃശ്യങ്ങള്‍ വൈറല്‍ 

Malayalilife
 ഷൂട്ടിംഗ് ലൊക്കേഷനിലേക്ക് പോകുന്നതിനിടെ കാട്ടാന ആക്രമണം; കാറിലുണ്ടായിരുന്നത് നസ്‌ലെന്‍-കല്യാണി പ്രിയദര്‍ശന്‍ ഫിലിം ടീം; രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്; ദൃശ്യങ്ങള്‍ വൈറല്‍ 

കല്യാണി പ്രിയദര്‍ശന്‍ - നസ്‌ലെന്‍ ചിത്രത്തിന്റെ ഷൂട്ടിംഗ് സംഘം സഞ്ചരിച്ച കാറിന് നേരെ കാട്ടാന ആക്രമണം നടന്നതായി വിവരങ്ങള്‍. ചാലക്കുടി അതിരപ്പിള്ളി കണ്ണംകുഴിയില്‍ വെച്ചാണ് കാട്ടാന കാറിനെ അക്രമിച്ചത്. കണ്ണംകുഴി സ്വദേശിയായ അനിലിന്റെ കാര്‍ ആണ് ഒറ്റയാന്‍ തകര്‍ത്തത്. ഒറ്റയാന്‍ ഇപ്പോഴും ജനവാസ മേഖലയില്‍ തുടരുകയാണെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ട്. ഇന്നലെ രാവിലെ ആറര മണിയോടെയാണ് സംഭവം നടന്നത്. 

ഷൂട്ടിങ്ങിന് വേണ്ടി ആളുകളുമായി അനില്‍ ലൊക്കേഷനിലേക്ക് വരുന്ന വഴിക്കാണ് കണ്ണംകുഴി ഭാഗത്ത് വെച്ച് റോഡിന് നടുവില്‍ നിലയുറപ്പിച്ച കാട്ടാന വാഹനത്തെ ആക്രമിച്ചത്. അവിടെ നിന്നുള്ള ദൃശ്യങ്ങള്‍ ഇപ്പൊള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. 

ദുല്‍ഖര്‍ സല്‍മാന്റെ വേഫെറര്‍ ഫിലിംസ് നിര്‍മ്മിച്ച് അരുണ്‍ ഡൊമിനിക് ഒരുക്കുന്ന കല്യാണി - നസ്ലന്‍ ചിത്രത്തിന്റെ ഷൂട്ടിങ് ഇപ്പോള്‍ അതിരപ്പിള്ളി ഭാഗത്ത് പുരോഗമിക്കുകയാണ്.

മലയാളത്തിന്റെ നസ്‌ലെന്‍ നായകനായി ഒടുവില്‍ വന്നത് ഐ ആം കാതലന്‍ ആണ്.  പ്രേമലു എന്ന സിനിമ യുവ താരം നസ്‌ലെനില്‍ പ്രതീക്ഷയുണ്ടാക്കിയിരുന്നു. മലയാളത്തില്‍ സോളോ നായകനായി 100 കോടി ക്ലബില്‍ ചെറിയ പ്രായത്തില്‍ ഇടംനേടിയത് ഒരു ചെറിയ കാര്യമല്ല. ഐ ആം കാതലന്‍  സിനിമയുടെയും സംവിധാനം ഗിരീഷ് എ ഡി ആണ്.

ഐ ആം കാതലന്‍ എന്ന സിനിമയില്‍ നസ്‌ലെന് പുറമേ ലിജോമോള്‍ ജോസ്, ദിലീഷ് പോത്തന്‍, അനിഷ്മ അനില്‍കുമാര്‍, വിനീത് വാസുദേവന്‍, സജിന്‍ ചെറുകയില്‍, വിനീത് വിശ്വം, സരണ്‍ പണിക്കര്‍, അര്‍ജുന്‍ കെ, ശനത് ശിവരാജ്, അര്‍ഷാദ് അലി എന്നിവരും പ്രധാന കഥാപാത്രങ്ങളായി ഉണ്ട്. സജിന്‍ ചെറുകയിലാണ് തിരക്കഥ എഴുതിയിരിക്കുന്നത്. 

ഐ ആം കാതലന്‍ എന്ന സിനിമയുടെ ഛായാഗ്രാഹണം നിര്‍വഹിച്ചത് ശരണ്‍ വേലായുധനാണ്. സിദ്ധാര്‍ഥ് പ്രദീപാണ് സംഗീത സംവിധാനം. ചിത്രത്തിന് ചെറിയ കളക്ഷനാണ് ഒന്നാം ദിനം ലഭിച്ചിരിക്കുന്നത്. മൗത്ത് പബ്ലിസിറ്റിയിലൂടെ ചിത്രം മുന്നേറുമെന്നും ഒടിടിയില്‍ നേട്ടമുണ്ടാക്കാനാകുമെന്നുമാണ് പ്രതീക്ഷ. നസ്‌ലെന്റെ മാനറിസങ്ങളാണ് ചിത്രത്തിന്റെ ആകര്‍ഷണവും.

elephant attack film crew

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES