Latest News

എംബുരാന്റെ ചര്‍ച്ച! പൃഥ്വിരാജും ലാലേട്ടനും ആന്റണി പെരുമ്പാവൂരും ഒന്നിച്ച് നില്‍ക്കുന്ന ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നു

Malayalilife
എംബുരാന്റെ ചര്‍ച്ച!  പൃഥ്വിരാജും ലാലേട്ടനും ആന്റണി പെരുമ്പാവൂരും ഒന്നിച്ച് നില്‍ക്കുന്ന ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നു

പൃഥ്വിരാജ്  സുകുമാരന്‍ ആദ്യമായി സംവിധാനം ചെയ്ത മലയാള സിനിമയായിരുന്നു  വമ്പന്‍ ഹിറ്റുകളില്‍ ഒന്നായി മാറിയ ലൂസിറര്‍ മോഹന്‍ലാല്‍ നായകനായ ചിത്രം 200 കോടിയാണ് വാരിക്കൂട്ടിയത്.ആന്റണി പെരുമ്പാവൂര്‍ നിര്‍മ്മിച്ച ഈ സിനിമയുടെ തിരക്കഥ മുരളി ഗോപിയുടെതായിരുന്നു .

ഇപ്പോഴിതാ പൃഥ്വിരാജും ലാലേട്ടനും ആന്റണി പെരുമ്പാവൂരും ഒന്നിച്ച് നില്‍ക്കുന്ന ഒരു ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്. എന്ന തലക്കെട്ടോടെ ലൂസിഫര്‍ ഒഫിഷ്യല്‍ ഫേസ്ബുക്ക് പേജില്‍ ചിത്രം പങ്കുവെച്ചിട്ടുണ്ട്. ലൂസിഫറിന്റെ രണ്ടാം ഭാഗമായ എംരാന് വേണ്ടിയുള്ള മീറ്റിങ്ങായിരുന്നോ ഇതെന്നാണ് ആരാധകരുടെ സംശയം.

എന്നാല്‍, അത് തന്നെ എന്നുറപ്പിക്കാം .ഇരുവരും കഴിഞ്ഞ ദിവസം ഒത്തുകൂടിയതിന്റെ ചിത്രം പങ്കുവച്ചിരിക്കുകയാണ് പൃഥ്വിരാജിന്റെ ഭാര്യ സുപ്രിയ. ലൂസിഫറിന്റെ രണ്ടാം ഭാഗത്തെ കുറിച്ചുള്ള ചര്‍ച്ചകളിലാണ് എപ്പോഴും എന്നാണ് സുപ്രിയ പറയുന്നത്. ഇന്‍സ്റ്റഗ്രാമിലൂടെയാണ് പൃഥ്വിരാജും ലാലേട്ടനും ഒന്നിച്ചുള്ള ചിത്രം പങ്കുവെച് സുപ്രിയ കുറിച്ചത് .എമ്പുരാന്‍ അടുത്ത വര്‍ഷം അവസാനം ചിത്രീകരണം തുടങ്ങും

 ലൂസിഫറിന് ആദ്യ ദിവസം തന്നെ വന്‍ സ്വീകാര്യതയാണ് ലഭിച്ചത്. കേരളത്തിന് പുറത്ത് മറ്റ് സംസ്ഥാനങ്ങളില്‍ 40 ലക്ഷത്തിന് താഴെയാണ് കളക്ഷന്‍ ലഭിച്ചത്. യുഎഇ- ജിസിസിയില്‍ 7.30 കോടിയുടെ കളക്ഷനാണ് നേടിയത്.  മറ്റ് ആഗോള സെന്ററുകളില്‍ നിന്ന് 80 ലക്ഷത്തിന് താഴെയാണ് കളക്ഷന്‍. ആദ്യ ദിനത്തില്‍ 13-14 കോടി രൂപ ലൂസിഫര്‍ സ്വന്തമാക്കിയെന്നാണ് റിപ്പോര്‍ട്ട്. രണ്ടാം ദിവസം കേരളത്തില്‍ നിന്ന് അഞ്ച് കോടിക്ക് മുകളില്‍ നേടിയിട്ടുണ്ടെന്നുമാണ് റിപ്പോര്‍ട്ട്. മഞ്ജു വാര്യര്‍ ആണ് ചിത്രത്തില്‍ നായികയായി എത്തിയത്. വിവേക് ഒബ്‌റോയ് അടക്കം ഒട്ടേറെ താരങ്ങളും ചിത്രത്തിലുണ്ട്.

Read more topics: # emburan movie,# mohanlal
emburan movie mohanlal

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES