നിന്നെ ഓര്‍ക്കാത്ത ഒരു ദിനം പോലും ഇല്ല മോളെ; രാധികയെ ഓര്‍ത്ത് സുജാത; വൈകാരിക കുറിപ്പ്

Malayalilife
നിന്നെ ഓര്‍ക്കാത്ത ഒരു ദിനം പോലും ഇല്ല മോളെ; രാധികയെ ഓര്‍ത്ത് സുജാത; വൈകാരിക കുറിപ്പ്

പ്രശസ്ത ചലച്ചിത്ര പിന്നണി ഗായിക രാധികാ തിലകിന്റെ 10-ാം ചരമവാര്‍ഷികമാണ് ഇന്ന്. രാധികയെ ഓര്‍ത്തുകൊണ്ട് ഗായിക സുജാത മോഹന്‍ പങ്കുവച്ച കുറിപ്പാണ് ശ്രദ്ധ നേടുന്നത്. 'നിന്നെ ഓര്‍ക്കാത്ത ഒരു ദിവസം പോലും ഇല്ല മോളെ... ,' എന്നാണ് സുജാത കുറിക്കുന്നത്. സുജാത മോഹന്‍, ഗായകന്‍ വേണുഗോപാല്‍ എന്നിവരുടെ ബന്ധുവാണ് രാധിക. 2015 സെപ്റ്റംബര്‍ ഇരുപതിനാണ് ക്യാന്‍സര്‍ ബാധയെ തുടര്‍ന്ന് രാധിക തിലക് മരിക്കുന്നത്. നാല്‍പ്പത്തിയഞ്ചാം വയസില്‍ സംഗീതസപര്യ പാതിവഴിയില്‍ നിര്‍ത്തി രാധിക യാത്ര പറഞ്ഞപ്പോള്‍ ബാക്കിയായത് സംഗീത പ്രേമികളുടെ മനസ്സില്‍ ഇടം പിടിച്ച രാധിക പാടിയ എഴുപതിലേറെ ചലച്ചിത്രഗാനങ്ങളും ഇരുന്നൂറിലേറെ ലളിതഗാനങ്ങളുമായിരുന്നു. 

'സംഘഗാനം' എന്ന ചിത്രത്തിലെ പുല്‍ക്കൊടിത്തുമ്പിലും എന്ന ഗാനത്തിലൂടെ ആയിരുന്നു രാധികയുടെ അരങ്ങേറ്റം. 'ഒറ്റയാള്‍ പട്ടാള'ത്തില്‍ ബന്ധു കൂടിയായ ജി.വേണുഗോപാലിനൊപ്പം പാടിയ മായാമഞ്ചലില്‍ ആയിരുന്നു ആദ്യത്തെ ശ്രദ്ധേയമായ ഗാനം. പിന്നീട് ഗുരുവില്‍ ഇളയരാജയുടെ സംഗീതത്തില്‍ യേശുദാസിനൊപ്പം ദേവസംഗീതം നീയല്ലെ പാടി. ദീപസ്തംഭം മഹാശ്ചര്യത്തിലെ നിന്റെ കണ്ണില്‍ വിരുന്നുവന്നു, എന്റെ ഉള്ളുടുക്കം കൊട്ടി, രാവണപ്രഭുവിലെ തകില് പുകില്, നന്ദനത്തിലെ മനസ്സില്‍ മിഥുന മഴ, കന്മദത്തിലെ മഞ്ഞക്കിളിയുടെ മൂളിപ്പാട്ട് എന്നിവയാണ് ശ്രദ്ധേയങ്ങളായ മറ്റ് ഗാനങ്ങള്‍. 

emotional post sujatha radhika

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES