Latest News

നായികനായകന്മാരായി കലേഷ് രാമാനന്ദും ഹന്നാ റെജി കോശിയും; വേറിട്ട ഫസ്റ്റ് ലുക്ക് പോസ്റ്ററുമായി 'ഫെയ്‌സസ്'

Malayalilife
നായികനായകന്മാരായി കലേഷ് രാമാനന്ദും ഹന്നാ റെജി കോശിയും; വേറിട്ട ഫസ്റ്റ് ലുക്ക് പോസ്റ്ററുമായി 'ഫെയ്‌സസ്'

വേറിട്ട ഫസ്റ്റ് ലുക്ക് പോസ്റ്ററുമായി 'ഫെയ്‌സസ്'. എസ്.വി.കെ.എ. മൂവീസിന്റെ ബാനറില്‍ എസ്.കെ.ആര്‍., അര്‍ജുന്‍ കുമാര്‍, ജനനി എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്ന ഈ ചിത്രത്തില്‍ കലേഷ് രാമാനന്ദും ഹന്നാ റെജി കോശിയും പ്രധാന വേഷങ്ങളിലെത്തുന്നു. നവാഗതനായ നീലേഷ് ഇ.കെയാണ് സംവിധാനം.

സുമന്‍ സുദര്‍ശനനും, നീലേഷും ചേര്‍ന്ന് കഥ, തിരക്കഥ, സംഭാഷണം എഴുതുന്ന ഈ ചിത്രം റൊമാന്റിക് ത്രില്ലര്‍ ആണ്. സംഗീതം - ഗോപി സുന്ദര്‍. ബി.കെ. ഹരിനാരായണന്റെതാണ് വരികള്‍.

സരയു, അര്‍ജുന്‍ ഗോപാല്‍, ശിവജി ഗുരുവായൂര്‍, ആര്‍.ജെ. വിജിത, മറീന മൈക്കിള്‍, ലാലി, ടി.എസ്. സുരേഷ് ബാബു, ജയ കുറുപ്പ്, നിത പ്രോമി, ബിറ്റോ ഡേവിസ് എന്നിവരാണ് മറ്റു പ്രധാന വേഷങ്ങളില്‍ എത്തുന്നത്.

കോളിന്‍സ് ജോസ് ഛായാഗ്രഹണം നിര്‍വഹിക്കുന്നു. മനു ഷാജുവാണ് എഡിറ്റര്‍. എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ - കിരണ്‍ വേണുഗോപാല്‍, ലൈന്‍ പ്രൊഡ്യൂസര്‍ - അണ്ണാമലൈ ഈശ്വര്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ - ജബ്ബാര്‍ മതിലകം, ചീഫ് അസ്സോസിയേറ്റ് ഡയറക്ടര്‍ - നൗഫല്‍ഹുസൈന്‍, കലാ സംവിധാനം - സജിത്ത് മുണ്ടയാട്, മേക്കപ്പ് - റഹിം കൊടുങ്ങല്ലൂര്‍, വസ്ത്രാലങ്കാരം - മെര്‍ലിന്‍ ലിസബെത്, സംഘട്ടനം - ബ്രൂസ്ലീ രാജേഷ്, കണ്ടെന്റ് & മാര്‍ക്കറ്റിംഗ് ഡിസൈന്‍ - പപ്പെറ്റ് മീഡിയ, സ്റ്റീല്‍സ്- ഹാരിസ് സൈനുദ്ധീന്‍, പോസ്റ്റര്‍ ഡിസൈന്‍ - മാ മി ജോ

Read more topics: # ഫെയ്‌സസ്'.
faces movie first looKfaces movie first looK

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES