ലിപ് ലോക്ക് സീനുകളും പുകവലിക്കുന്ന രംഗങ്ങളും അഭിനയിക്കുന്നത് കുറക്കും എന്ന കടുത്ത തീരുമാനം എടുത്തിരിക്കുകയാണ് ഫഹദ് ഫസില്‍. മലയള സിനിമയിലെ ദൈര്‍ഖ്യമേറിയ ലിപ്ലോക്ക് രംഗം ഫഹദിന്റേതാണ് എന്ന തരത്തില്‍ നെഗറ്റീവ് കമന്റുകല്‍ വരുന്നതിനിടെയാണ് തീരുമാനം വ്യക്തമാക്കി ഫഹദ് രംഗത്തെയിരിക്കുന്നത്. ആദ്യമായി ഒരുപാട് സമയം നീണ്ട് നില്‍ക്കുന്ന ലിപ്ലോക്ക് സീനുകള്‍ മലയാളത്തില്‍ എത്തിയത് ഫഹദിന്റെ കൈകളില്‍ നിന്നായിരുന്നു.
ലിപ്ലോക്ക് രംഗങ്ങള്‍ തുടങ്ങിയെന്ന് ഞാനാരോടും പറഞ്ഞിട്ടില്ലല്ലോ, അപ്പോ നിര്‍ത്തുന്ന കാര്യം പ്രയേണ്ടതുണ്ടോ' എന്നായിരുന്നു ഫഹദിന്റെ പ്രതികരണം. ലിപ്ലോക് രംഗങ്ങള്‍ മാത്രമല്ല പുകവൈലിക്കുന്ന രംഗങ്ങളും ഇനി പരമാവധി കുറക്കുമെന്നും ഫഹദ് പറഞ്ഞു. ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് ഫഹദ് പുതിയ തീരുമാനങ്ങള്‍ വ്യക്തമാക്കിയത്.
ഇതൊന്നും ആരെയും സ്വാധീനിക്കാന്‍ വേണ്ടി ചെയ്യുന്നതല്ല. സിനിമകണ്ട് നാളെ മുതല്‍ നാന്നായി ജീവിക്കാം എന്ന് ആരെങ്കിലും കരുതും എന്ന് എനിക്ക് തോന്നുന്നില്ല' ഫഹദ് പറഞ്ഞു. 'പുകവലിയും ലിപ്ലോക്കുമൊക്കെയാണ് ആളുകള്‍ കൂടുതല്‍ ശ്രദ്ധികുന്നത്. പല നല്ല കാര്യങ്ങളും ശ്രദ്ധിക്കാതെയും ചര്‍ച്ച ചെയ്യാതെയും പോകുന്നു. ഒരു നടന്‍ നഗ്‌നനായി വന്നുനിന്നാല്‍ അത് ആ സിനിമക്ക് വേണ്ടിയാണെണ്. അല്ലാതെ അയാളുടെ വ്യക്തി ജീതിതത്തിലെ നിലപാടല്ല'. എന്നും ഫഹദ് പറഞ്ഞു.