മദ്രാസിലെ ഗുണ്ടാ വിളയാട്ടവും ജീവിതങ്ങളും പ്രമേയമാക്കി ഒരുങ്ങുന്ന ഗ്യാങ്ങ്സ് ഒഫ് മദ്രാസിന്റെ ടീസര് പുറത്തിറങ്ങി.ആക്ഷനും വയലന്‍സും നിറഞ്ഞ ടീസര്‍ നടന്‍ ധനുഷാണ് പുറത്ത് വിട്ടത്. കാര്‍ത്തിക്കാണ് ചിത്രത്തിന് ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നത്. സന്തോഷ് നാരായണന്‍ സംഗീത സംവിധാനം.
സി.വികുമാര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ അശോക്, പ്രിയങ്ക രൂത്ത്, ഡാനിയേല്‍ ബാലാജി എന്നിവര്‍ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു .ചെന്നൈയിലെ ഗുണ്ടാ സംഘങ്ങളുടെ പകപോക്കലും മയക്കുമരുന്ന് മാഫിയയുടെയും രാഷ്ട്രീയ പാര്‍ട്ടികളുടെ ഇടപെടുലുകളിലും ജീവിതം മാറിമറിയുന്ന ചിലരുടെ കഥപറയുന്ന ചിത്രമാണ് ഗ്യാങ്ങ്സ് ഒഫ് മദ്രാസ്.