പഹല്‍ഗാം ആക്രമണത്തെത്തുടര്‍ന്ന് ഇന്ത്യ എല്ലാവര്‍ക്കും സുരക്ഷിതമാണെന്ന സന്ദേശം പ്രചരിപ്പിക്കാന്‍ ബുള്ളറ്റ് റൈഡുമായി അരുണ്‍;  ഭര്‍ത്താവിന്റെ ഉദ്യമത്തിനൊപ്പം താനും ഉടന്‍ ചേരുമെന്ന് നടി ഗായത്രി അരുണ്‍

Malayalilife
പഹല്‍ഗാം ആക്രമണത്തെത്തുടര്‍ന്ന് ഇന്ത്യ എല്ലാവര്‍ക്കും സുരക്ഷിതമാണെന്ന സന്ദേശം പ്രചരിപ്പിക്കാന്‍ ബുള്ളറ്റ് റൈഡുമായി അരുണ്‍;  ഭര്‍ത്താവിന്റെ ഉദ്യമത്തിനൊപ്പം താനും ഉടന്‍ ചേരുമെന്ന് നടി ഗായത്രി അരുണ്‍

സിനിമകളിലൂടെയും സീരിയലുകളിലൂടെയും ആരാധക മനം കവര്‍ന്ന താരമാണ് നടി ഗായത്രി അരുണ്‍.അഭിനയത്തോടൊപ്പം അവതരണവും പുസ്തകമെഴുത്തും വ്‌ലോഗിങ്ങും ബിസിനസുമെല്ലാം ഒരുമിച്ച് കൊണ്ടുപോകുന്ന താരമാണ് ഗായത്രി. പരസ്പരം സീരിയലിലെ ദീപ്തി ഐപിഎസ് എന്ന കഥാപാത്രത്തിലൂടെയാണ് ഗായത്രി അരുണ്‍ പ്രേക്ഷകര്‍ക്ക് പരിചിതയായത്. പിന്നീട് സിനിമകളിലും താരം കഴിവ് തെളിയിച്ചു. 

ഇപ്പോഴിതാ തന്റെ ഭര്‍ത്താവ് അരുണിന്റെ വലിയൊരു സന്തോഷം പങ്കിടുകയാണ് താരം. കാലടി ശങ്കര മഡോമില്‍ നിന്ന് എല്‍ഒസിയിലേക്കുള്ള ചലോ എല്‍ഒസി ബുള്ളറ്റ് റൈഡില്‍ പങ്കെടുക്കുന്ന സന്തോഷമാണ് ഗായത്രി പങ്കിട്ടിരിക്കുന്നത്. 'അഭിമാനവും വൈകാരികതയും നിറഞ്ഞ നിമിഷം... കാലടി ശങ്കര മഡോമില്‍ നിന്ന് എല്‍ഒസിയിലേക്കുള്ള ചലോ എല്‍ഒസി ബുള്ളറ്റ് റൈഡ് അരുണ്‍ ആരംഭിച്ചു - 'ബുള്ളറ്റ് എഗൈന്‍സ്റ്റ് ബുള്ളറ്റ്' എന്ന സന്ദേശം ഉള്‍ക്കൊള്ളുന്ന ഒരു യാത്ര.

രാം സാറഹ നയിക്കുന്ന ഈ ദേശീയ പ്രസ്ഥാനം സമാധാനത്തിനും ഐക്യത്തിനും വേണ്ടി നിലകൊള്ളുന്നു, ദാരുണമായ പഹല്‍ഗാം ആക്രമണത്തെത്തുടര്‍ന്ന് ഇന്ത്യ എല്ലാവര്‍ക്കും സുരക്ഷിതമാണെന്ന സന്ദേശം പ്രചരിപ്പിക്കാനും വേണ്ടിയാണ് നിലകൊള്ളുന്നത്. ഞാനും ഉടന്‍ തന്നെ ഈ റൈഡില്‍ ചേരും - ഒരു ഇന്ത്യക്കാരനായതില്‍ അഭിമാനിക്കുന്നു.... ' എന്നാണ് ഗായത്രി കുറിച്ചിരിക്കുന്നത്. മകള്‍ കല്ലു അച്ഛന് വേണ്ടി തയ്യാറാക്കിയ ഡ്രോയിങും ഗായത്രി പങ്കുവച്ചിട്ടുണ്ട്.

 

 
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Gayathri Arun (@gayathri__arun)

gayathri arun recalls

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES