സഹോദരന്‍ മാധവ് സുരേഷിന്റെ അഭിനയത്തെക്കുറിച്ചുള്ള യൂട്യൂബറുടെ ചോദ്യത്തിന് നല്‍കിയ പ്രതികരണത്തിലൂടെ നടന്‍ ഗോകുല്‍ സുരേഷ് ശ്രദ്ധാകേന്ദ്രമായി. ''ഞാന്‍ പാപ്പരാസിക്ക് മറുപടി കൊടുക്കാറില്ല. ടാഗ് ഉള്ള മാധ്യമങ്ങളോടാണ് സംസാരിക്കുന്നത്,'' എന്നായിരുന്നു ഗോകുലിന്റെ മറുപടി. 'ജാനകി വി വേര്‍സസ് സ്റ്റേറ്റ് ഓഫ് കേരള' എന്ന സിനിമയുടെ റിലീസ് പരിപാടിയില്‍ അച്ഛനായ നടന്‍ സുരേഷ് ഗോപിയോടൊപ്പം എത്തിയപ്പോഴായിരുന്നു ഈ പ്രതികരണം. ചോദ്യങ്ങള്‍ ചോദിച്ച യൂട്യൂബര്‍ക്കെതിരെയാണ് ഗോകുല്‍ പ്രതികരിച്ചത്.
''നിങ്ങള്‍ കണ്ടന്റ് വളച്ചൊടിക്കുന്ന ടീമാണ്. നിങ്ങള്‍ക്ക് കണ്ടന്റ് വേണം, അത് വില്‍ക്കുമല്ലോ. മീഡിയക്കാര്‍ അതിനെ വളച്ചൊടിക്കും, പത്ത് ഹെഡ്ലൈന്‍ ഇട്ടു വിടും. എനിക്ക് നിങ്ങളെ അറിയാം,'' എന്ന് വ്യക്തമാക്കിയ ഗോകുലിന്റെ പ്രതികരണ വിഡിയോ ഇതിനകം സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുകയാണ്. യൂട്യൂബര്‍മാര്‍ തന്നെയാണ് വിഡിയോ പങ്കുവെച്ചതെങ്കിലും, കമന്റുകളിലെ പൊതുമതം ഗോകുലിന്റെ പക്ഷത്താണ്. ''അസ്സലായ മറുപടി,'' ''ഇതെന്താണ് വേണ്ടത് ഇത്തരം മാധ്യമപ്രവര്‍ത്തനത്തിന്,'' എന്നീ രീതിയില്‍ പിന്തുണയാണ് കൂടുതലും.
സുരേഷ് ഗോപിയുടെ രണ്ടാമത്തെ മകന്‍ മാധവ് സുരേഷിന് പലപ്പോഴും സൈബറാക്രമണം നേരിടേണ്ടി വന്നിട്ടുണ്ട്. മൊബൈലില്‍ ദൃശ്യങ്ങള്‍ പകര്‍ത്തി ദുരുദ്ദേശപരമായ തലക്കെട്ടുകള്‍ ഇട്ട് പ്രചരിപ്പിക്കുന്നതിനെതിരെ പലപ്പഴും മാധവ് സുരേഷ് പ്രതികരിച്ചിട്ടുണ്ട്. താന്‍ പറയുന്നത് വളച്ചൊടിച്ച് പല തലക്കെട്ടുകള്‍ നല്‍കി പോസ്റ്റ് ചെയ്യുന്നുവെന്നും ഒരു പരിധിവരെ ഇത്തരം ആളുകളെ പേടിച്ച് നടക്കേണ്ട അവസ്ഥയാണെന്നും മാധവ് പറഞ്ഞിരുന്നു.
കഴിഞ്ഞ ദിവസം നടന്‍ സാബുമോന്‍ യൂട്യൂബര്‍മാര്‍ക്ക് പണികൊടുത്ത് വിഡിയോ പങ്കുവച്ചത് വൈറലായിരുന്നു. ചടങ്ങുകളിലും മറ്റു പൊതുസ്ഥലങ്ങളിലും എത്തുന്ന സിനിമസീരിയല്‍ താരങ്ങളെ പിന്തുടര്‍ന്ന് വിഡിയോ പകര്‍ത്തി ദ്വയാര്‍ത്ഥ തലക്കെട്ടുകളോടെ സമൂഹമാധ്യമങ്ങളില്‍ പങ്കുവയ്ക്കുന്ന യുട്യൂബര്‍മാര്‍ക്ക് നേരെ താന്‍ ക്യാമറ തിരിച്ചപ്പോള്‍ പലരും മുഖം പൊത്തി ചിതറി ഓടുകയായിരുന്നു എന്നാണ് സാബുമോന്‍ വിഡിയോ പങ്കുവച്ചുകൊണ്ടു കുറിച്ചത്.