Latest News

മാധവ് സുരേഷ് നായകനായി അരങ്ങേറ്റം കുറിച്ച 'കുമ്മാട്ടിക്കളി'; യുട്യൂബിലൂടെ സൗജന്യമായി കാണാം

Malayalilife
മാധവ് സുരേഷ് നായകനായി അരങ്ങേറ്റം കുറിച്ച 'കുമ്മാട്ടിക്കളി'; യുട്യൂബിലൂടെ സൗജന്യമായി കാണാം

നടനും കേന്ദ്രമന്ത്രിയുമായ സുരേഷ് ഗോപിയുടെ മകൻ മാധവ് സുരേഷ് നായകനായി അരങ്ങേറ്റം കുറിച്ച ‘കുമ്മാട്ടിക്കളി’ എന്ന ചിത്രം ഇനി പ്രേക്ഷകർക്ക് യൂട്യൂബിലൂടെ സൗജന്യമായി കാണാം. നടൻ ജീവയുടെ പിതാവും നിർമാണസ്ഥാപനമായ സൂപ്പർഗുഡ് ഫിലിംസിന്റെ ഉടമയുമായ ആർ.ബി. ചൗധരിയുടെ ഔദ്യോഗിക യൂട്യൂബ് ചാനലിൽ ഓഗസ്റ്റ് 14 മുതൽ ചിത്രം ലഭ്യമാകും.

തങ്ങളുടെ ബാനറിൽ പുറത്തിറങ്ങിയ ചിത്രങ്ങളിൽ നിന്ന് ഇത്തരത്തിലുള്ള സൗജന്യ പ്രദർശനം നടത്തുന്നത് ഇതാദ്യമാണെന്ന് നടൻ ജീവ ഫേസ്ബുക്കിൽ അറിയിച്ചു. പ്രേക്ഷകർക്ക് മുമ്പ് അനുഭവിക്കാത്തൊരു വിസ്മയാനുഭവം സമ്മാനിക്കുമെന്ന് ജീവ അഭിപ്രായപ്പെട്ടു.

ചിമ്പു, വിജയ് തുടങ്ങിയ പ്രമുഖ താരങ്ങളെ നായകനാക്കി നിരവധി ഹിറ്റ് സിനിമകൾ ഒരുക്കിയ വിൻസെന്റ് സെൽവ സംവിധാനം ചെയ്ത ആദ്യ മലയാള ചിത്രമാണ് ‘കുമ്മാട്ടിക്കളി’. ഭരതൻ സംവിധാനം ചെയ്ത മലയാള ക്ലാസിക് ‘അമരം’ എന്ന ചിത്രത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് ചിത്രം ഒരുക്കിയതെന്ന് സംവിധായകൻ വ്യക്തമാക്കിയിരുന്നു.

madhav suresh kummatikalli youtube free

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES