വീട്ടിലിരിക്കുന്ന എന്റെ അമ്മയെ പറയാന്‍ ഇവന്മാര്‍ക്ക് ആരാ...അധികാരം കൊടുത്തത്; ആ ബോധം പലര്‍ക്കും ഇവിടെ ഇല്ല;'പണി പറ്റില്ലെന്ന് തെളിഞ്ഞാല്‍ പോവാം, ഇല്ലെങ്കില്‍ ഇവിടെ കാണും';. വരുന്ന ട്രോളുകളോട് മാധവ് സുരേഷിന്റെ പ്രതികരണം ഇങ്ങനെ

Malayalilife
 വീട്ടിലിരിക്കുന്ന എന്റെ അമ്മയെ പറയാന്‍ ഇവന്മാര്‍ക്ക് ആരാ...അധികാരം കൊടുത്തത്; ആ ബോധം പലര്‍ക്കും ഇവിടെ ഇല്ല;'പണി പറ്റില്ലെന്ന് തെളിഞ്ഞാല്‍ പോവാം, ഇല്ലെങ്കില്‍ ഇവിടെ കാണും';. വരുന്ന ട്രോളുകളോട് മാധവ് സുരേഷിന്റെ പ്രതികരണം ഇങ്ങനെ

ഇപ്പോള്‍ കുറച്ച് ദിവസങ്ങളായി സോഷ്യല്‍ മീഡിയയില്‍ മുഴുവന്‍ മാധവ് സുരേഷുമായി ബന്ധപ്പെട്ട ചര്‍ച്ചകളാണ് നടക്കുന്നത്. പറയുന്ന കാര്യങ്ങളിലെ വ്യക്തതയും ഇംഗ്ലീഷ് ഉച്ചാരണവുമെല്ലാം മലയാളികള്‍ക്കിടയില്‍ ഏറെ ചര്‍ച്ചയായി കഴിഞ്ഞു. നിലവില്‍ അച്ഛന്‍ സുരേഷ് ഗോപിയ്ക്ക് ഒപ്പമുള്ള ജെഎസ്‌കെ എന്ന ചത്രമാണ് മാധവിന്റേതായി റിലീസ് ചെയ്തിരിക്കുന്നത്. ഇപ്പോഴിതാ, അച്ഛനെ കുറിച്ചും വിമര്‍ശനങ്ങളെയും പറ്റി മാധവ് പറഞ്ഞ കാര്യങ്ങള്‍ ശ്രദ്ധനേടുകയാണ്. 

തന്റെ മനസില്‍ അച്ഛന്‍ എന്നും രാജാവാണെന്നും വീട്ടിലിരിക്കുന്ന അമ്മയെ പറയാന്‍ വിമര്‍ശിക്കുന്നവര്‍ക്ക് ആരാണ് അധികാരം കൊടുത്തതെന്നും മാധവ് രൂക്ഷമായി തുറന്നടിച്ചു. മാധവ് സുരേഷിന്റെ വാക്കുകള്‍... എന്റെ മനസില്‍ എന്നും എന്റെ രാജാവാണ് അച്ഛന്‍. ഒന്നും ആലോചിക്കാതെ അച്ഛന്‍ ഒന്നും ചെയ്യാറില്ല. എല്ലാവര്‍ക്കും ഉണ്ടാകുന്ന തെറ്റുകള്‍ അദ്ദേഹത്തിനും ഉണ്ടായിട്ടുണ്ട്. സ്വന്തം നേട്ടം മാറ്റിവച്ചിട്ടാണെങ്കിലും മറ്റൊരാള്‍ക്ക് നല്ലത് കിട്ടുന്നെങ്കില്‍ അത് പോയി ചെയ്യുന്ന ആളാണ്. അത് കണ്ടിട്ടുള്ള ആളുമാണ് ഞാന്‍. ആരെയും ദ്രോഹിക്കാന്‍ വേണ്ടിയല്ല കഴിവതും എല്ലാവര്‍ക്കും നല്ലത് ചെയ്യാന്‍ ആ?ഗ്രഹിക്കുന്ന വ്യക്തിയാണ്. മാതാപിതാക്കളെ പറ്റി ഓരോന്ന് പറയുമ്പോള്‍, ഒരു പരിതി കഴിയുമ്പോള്‍ പ്രതികരിക്കും. അച്ഛനെ പറയുന്നത് വീണ്ടും മനസിലാക്കാം. 

പക്ഷേ എന്റെ വീട്ടിലിരിക്കുന്ന അമ്മയെ പറയാന്‍ ഇവന്മാര്‍ക്കൊക്കെ ആരാ അധികാരം കൊടുക്കത്തത്. അമ്മയെ പറയുന്നത് എപ്പോഴും ചിരിച്ച് വിട്ടെന്ന് വരില്ല. ഈ വിമര്‍ശിക്കുന്നവരെ പ്രസവിച്ചത് ഒരമ്മയാണ്. അവരെ ആലോചിച്ചിട്ട് വേണം മറ്റുള്ള സ്ത്രീകളെയും അമ്മമാരെയും പറയാന്‍. ആ ബോധം പലര്‍ക്കും ഇവിടെ ഇല്ല. ഞാന്‍ പ്രതികരിച്ചോണ്ടേ ഇരിക്കുമെന്നും മാധവ് പറഞ്ഞു.

'കുമ്മാട്ടിക്കളിയില്‍ ഞാന്‍ നന്നായി പെര്‍ഫോം ചെയ്തിട്ടില്ലെന്ന് എനിക്കറിയാം. അത് നല്ലൊരു ക്യാന്‍വാസും അല്ലായിരുന്നു. അതുമായി ബന്ധപ്പെട്ട് വരുന്ന ട്രോളുകള്‍ കേള്‍ക്കുന്നത് ഞാന്‍ മാത്രമാണ്. നീ നിര്‍ത്തിയിട്ട് പോ പണി, നിനക്ക് ഇത് പറ്റത്തില്ല എന്നൊക്കെ. എനിക്ക് അത് പറ്റില്ലെന്ന് ബോധ്യപ്പെടുമ്പോള്‍ ഞാന്‍ പൊയ്‌ക്കോളാം. അങ്ങനെ അല്ലെങ്കില്‍ ഞാന്‍ ഇവിടെ തന്നെ കാണും'', എന്നുമ മാധവ് പറയുന്നു.


'കുമ്മാട്ടിക്കളി വേണ്ടിയിരുന്നില്ലെന്ന് തോന്നിയിട്ടുണ്ട്. പക്ഷേ ഞാനത് ചെയ്ത് പോയി. അത് മാറ്റാനും പറ്റില്ല. അന്ന് ഞാന്‍ ഒന്നുകൂടി ആലോചിച്ചാല്‍ മതിയായിരുന്നു. യഥാര്‍ത്ഥത്തില്‍ എനിക്ക് മുന്നില്‍ അവതരിപ്പിച്ച സിനിമ അതല്ലായിരുന്നു. എനിക്ക് മാത്രമല്ല അങ്ങനെ സംഭവിച്ചിട്ടുള്ളത്. എല്ലാ താരങ്ങള്‍ക്കും എല്ലാ കാലത്തും അത് സംഭവിച്ചിട്ടുണ്ട്. സ്‌ക്രിപ്റ്റ് പറയുമ്പോള്‍ ഒന്നായിരിക്കും. ചിത്രീകരണ വേളയില്‍ വേറൊന്നായിരിക്കും. കഷ്ടപ്പെട്ട് ഉണ്ടാക്കിയ പൈസ കൊണ്ട് എടുത്ത സിനിമയാണ്. ആ സിനിമ ആളുകള്‍ കഷ്ടപ്പെട്ട് ഉണ്ടാക്കിയ പൈസ കൊടുത്ത് കാണാന്‍ വരുന്നു. പൈസ തന്നവന് അത് തിരികെ നല്‍കാനുള്ള ബാധ്യത നമുക്കുണ്ട്. കാണാന്‍ വരുന്നവര്‍ക്ക് നല്ല കലാമൂല്യമുള്ള സിനിമ കൊടുക്കണം. അത് കുമ്മാട്ടിക്കളിയില്‍ നടന്നിട്ടില്ല. അത് ഞാന്‍ അം?ഗീകരിക്കുന്നു. പക്ഷേ നിരാശയില്ല. കുമ്മാട്ടിക്കളിയിലൂടെ ഒത്തിരി പഠിക്കാന്‍ പറ്റിയിട്ടുണ്ട്'', എന്നും മാധവ് സുരേഷ് കൂട്ടിച്ചേര്‍ത്തു.

madhav suresh reacted to trolls

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES