നീണ്ട ഇടവേളയ്ക്ക് ശേഷം വീണ്ടും മലയാള സിനിമയിലേക്ക് തിരികെ എത്തി ഗോപിക; ചിത്രത്തില്‍ എത്തുന്നത് പ്രധാന കഥാപാത്രങ്ങളില്‍ ഒന്നായി; ആശംസ അറിയിച്ച് ഭര്‍ത്താവ് ജിപിയും

Malayalilife
നീണ്ട ഇടവേളയ്ക്ക് ശേഷം വീണ്ടും മലയാള സിനിമയിലേക്ക് തിരികെ എത്തി ഗോപിക; ചിത്രത്തില്‍ എത്തുന്നത് പ്രധാന കഥാപാത്രങ്ങളില്‍ ഒന്നായി; ആശംസ അറിയിച്ച് ഭര്‍ത്താവ് ജിപിയും

മലയാളികള്‍ക്ക് എല്ലാം പരിചിതമായ മുഖമാണ് നടി ഗോപിക അനിലിന്റേത്. അങ്ങനെ പറഞ്ഞാല്‍ ചിലപ്പോള്‍ പെട്ടെന്ന് പിടികിട്ട് എന്ന് വരില്ല. സാന്ത്വനത്തിലെ അഞ്ജലി എന്ന് പറഞ്ഞാല്‍ ആ പെണ്‍കുട്ടിയെ എല്ലാവര്‍ക്കും മനസ്സിലാകും. വളരെ ചെറുപ്പത്തില്‍ തന്നെ അഭിനയത്തിലേക്ക് വന്ന് കുട്ടിയാണ് ഗോപിക. ബാലതാരമായിട്ടായിരുന്നു ഗോപികയുടെ അഭിനയിത്തിലേക്കുള്ള വരവ്. അതും എട്ടാം വയസ്സില്‍. മോഹന്‍ലാലിന്റെ സൂപ്പര്‍ ഹിറ്റ് ചിത്രമായ ബാലേട്ടന്‍ എന്ന ചിത്രത്തില്‍ മൂത്ത മകളായി എത്തിയത് ഗോപിക ആയിരുന്നു. പിന്നീട് നിരവധി ചിത്രങ്ങളില്‍ ബാലതാരമായി എത്തിയെങ്കിലും 2002 ല്‍ പുറത്തിറങ്ങിയ ശിവം എന്ന ചിത്രമായിരുന്നു അവസാനമായി അഭിനയിച്ച ചിത്രം. പിന്നീട് കരിയറില്‍ നിന്ന് ബ്രേക്ക് എടുത്ത താരം സീരിയലിലൂടെ വീണ്ടും എത്തി. ഇപ്പോഴിതാ ഏറെ നാളുകള്‍ക്ക് ശേഷം വീണ്ടും സിനിമയിലേക്ക് എത്തിയിരിക്കുകയാണ് ഗോപിക. ഗോപികയുടെ വരവിനു ജിപി ആശംസകള്‍ അറിയിച്ചുകൊണ്ട് പങ്കിട്ട ഒരുപോസ്റ്റാണ് വൈറല്‍ ആകുന്നത്.

നിന്റെ ബിഗ് ഡേ ഇതാ വന്നെത്തിയിരിക്കുന്നു. 2002 ജൂലൈയില്‍ ശിവത്തിനൊപ്പമുള്ള ആദ്യ ചുവടുവയ്പ്പുകള്‍ മുതല്‍... 2025 ഓഗസ്റ്റില്‍ സുമതി വളവിനൊപ്പം മറ്റൊരു നാഴികക്കല്ലിലേക്ക് കാലെടുത്തുവയ്ക്കുന്നത് വരെയുള്ള യാത്ര എനിക്കും പ്രചോദനം നല്‍കുന്ന ഒരു അനുഭവമാണ്. നിന്റെ കണ്ണുകളിലെ തിളക്കം. ജോലിയോടുള്ള നിന്റെ ഹൃദയത്തിന്റെ സമര്‍പ്പണം, ഓരോ സമയത്തും നിന്റെ അഭിനയത്തോടുള്ള അഭിനിവേശം, പരിശ്രമം, നീ ഈ കഥാപത്രത്തിനുവേണ്ടി നല്‍കിയ എഫേര്‍ട്ട് ഒക്കെയും എനിക്ക് കാണാന്‍ ഭാഗ്യം ലഭിച്ചു. നിങ്ങള്‍ ഒരു നിമിഷത്തെയും ചെറുതായി കണ്ടിട്ടില്ല, അത് നിങ്ങളുടെ ഏറ്റവും വലിയ പ്ലസ് പോയിന്റ് ആണെന്ന് ഞാന്‍ വിശ്വസിക്കുന്നു! നീ ഇതിനെ ഒരു എളിയ തുടക്കം എന്ന് പറയും. പക്ഷേ, എന്റെ ഹൃദയത്തില്‍ എനിക്കറിയാം, ഇത് ഒരു തുടക്കം മാത്രമാണ് എന്ന്! നമുക്ക് ഒരുപാട് ദൂരം ഇനിയും പോകാനുണ്ട്! ഈ പാത നിങ്ങളെ എവിടേക്ക് നയിക്കുന്നുവെന്നും, ഇനിയുള്ള ദിവസങ്ങള്‍ നിന്റെ സ്വപ്നത്തിലേക്കുള്ള യാത്രക്ക് വേണ്ടി തുടങ്ങുകയാണ് എന്നും എനിക്ക് അറിയാം. ആശംസകള്‍; ജിപി പറയുന്നു.

സുമതി വളവ് എന്ന ചിത്രത്തിലാണ് ഗോപിക അഭിനയിച്ചിരിക്കുന്നത്. ഇതില്‍ പ്രധാന കഥാപാത്രത്തെയാണ് അവതരിപ്പിച്ചിരിക്കുന്നത്. സുമതി വളവ് റിലീസിനെത്തുമ്പോള്‍ ഗോപികയേയും ജിപിയെയും സംബന്ധിച്ചിടത്തോളം സ്വപ്നസഫലീകരണത്തിന്റെ ദിവസമാണ്. ബാലതാരമായി അഭിനയരംഗത്തേക്ക് എത്തിയ ഗോപിക 2002 ലെ ശിവം മൂവിക്ക് ശേഷം ഏറെ നാളുകള്‍ക്ക് ഒടുവിലാണ് സുമതി വളവിലൂടെ തിരിച്ചുവരവിന് ഒരുങ്ങുന്നത്. സാന്ത്വനം സീരിയലില്‍ ശക്തമായ കഥാപാത്രം അവതരിപ്പിച്ചുകൊണ്ട് വമ്പന്‍ തിരിച്ചുവരവും ഗോപിക നടത്തിയിരുന്നു. മുന്‍പും മിനി സ്‌ക്രീനില്‍ നിരവധി കഥാപാത്രങ്ങള്‍ അവതരിപ്പിച്ച ഗോപികക്ക് പക്ഷേ കരിയര്‍ ബ്രേക്ക് ആയിരുന്നു അഞ്ജലി എന്ന കഥാപാത്രവും. സുമതി വളവിന്റെ പ്രിവ്യൂ ഷോ കാണാന്‍ കുടുംബം മൊത്തം എത്തിയിരുന്നു. അതുപോലെ തന്നെ ഷൂട്ടിങ് സെറ്റിലും ഗോപികയുടെ കുടുംബം മൊത്തം ഷൂട്ട് കാണാന്‍ എത്തിയിരുന്നു.

ശ്രീ ഗോകുലം മൂവീസിന്റെ ബാനറില്‍ എത്തുന്ന സുമതി വളവ് ആഗസ്റ്റ് ഒന്നിന് റിലീസിന് എത്തുന്നതിന് മുന്‍പേ തന്നെ പ്രിവ്യു ഷോ നടന്നിരുന്നു. സംവിധായകന്‍ വിഷ്ണു ശശി ശങ്കര്‍, തിരക്കഥാകൃത്ത് അഭിലാഷ് പിള്ള, മ്യൂസിക് ഡയറക്ടര്‍ രഞ്ജിന്‍ രാജ് എന്നിവരോടൊപ്പം മലയാള സിനിമയിലെ നിരവധി താരങ്ങള്‍ ആണ് അണിനിരക്കുന്നത്. ഗോപികയുടെ വരവിനു ജിപി ആശംസകള്‍ അറിയിച്ചുകൊണ്ട് പങ്കിട്ട ഒരുപോസ്റ്റാണ് വൈറല്‍ ആകുന്നത്. അതേസമയം ഷൂട്ടിങ് ലൊക്കേഷനില്‍ പോലും ജിപിയുടെയും ഗോപികയുടെയും കുടുംബം മുഴുവന്‍ എത്തിയിരുന്നു. ഈ വീഡിയോസും ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറല്‍ ആണ്.

അടുത്തിടെ ആണ് ടെലിവിഷന്‍ താരം ഗോപിക അനില്‍ വിവാഹിതയായത്. നടനും അവതാരകനുമായ ഗോവിന്ദ് പദ്മസൂര്യ ആണ് ഗോപികയെ വിവാഹം ചെയ്തത്. ജിപിയുടെയും ഗോപികയുടെയും വിവാഹ ചിത്രങ്ങളും വിഡിയോകളുമെല്ലാം ഇന്നും സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.

gopika anil new movie sumathi valav

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES