നിങ്ങള്‍ ഉദ്ദേശിച്ച ഷൂ..ഷൂ.. അല്ല ഞാന്‍ ഉദ്ദേശിച്ചത്; എനിക്ക് അങ്ങനെയാന്നും അറിയത്തു പോലുമില്ല: മീനാക്ഷി

Malayalilife
നിങ്ങള്‍ ഉദ്ദേശിച്ച ഷൂ..ഷൂ.. അല്ല ഞാന്‍ ഉദ്ദേശിച്ചത്; എനിക്ക് അങ്ങനെയാന്നും അറിയത്തു പോലുമില്ല: മീനാക്ഷി

ലയാള സിനിമ പ്രേമികളുടെ പ്രിയ ബാലതാരമാണ് മീനാക്ഷി. അമർ അക്ബർ അന്തോണി എന്ന ചിത്രത്തിലെ കുഞ്ഞി പത്തുവായി എത്തിയ താരത്തിന്റെ കഥാപാത്രം പ്രേക്ഷകർ ഇരുകൈയ്യും നീട്ടിയായിരുന്നു സ്വീകരിച്ചിരുന്നത്. തുടർന്ന് നിരവധി സിനിമയായിരുന്നു മലയാളികളുടെ പ്രിയ  മീനുട്ടിയെ തേടി എത്തിയിരുന്നത്. എന്നാൽ കഴിഞ്ഞ ദിവസം നടിയും അവതാരകയുമായ മീനാക്ഷി ഫേസ്ബുക്കില്‍ പങ്കുവെച്ച ചിത്രവും അതിന് നല്‍കിയ അടിക്കുറിപ്പും സോഷ്യൽ മീഡിയയിൽ  ശ്രദ്ധേയമായിരുന്നു. എന്നാൽ കുട്ടിത്തരത്തിന്റെ പോസ്റ്റ് ട്രോളന്മാര്‍ ഏറ്റെടുക്കുകയും ചെയ്തു.  . 'ഷൂ.. ഷൂ' എന്ന തലക്കെട്ടും മീനാക്ഷി കൊടുത്തു. തുടര്‍ന്നാണ് വലിയ ട്രോളുകളും ചിലര്‍ വിമര്‍ശനവും മീനാക്ഷിയുടെ പോസ്റ്റിന്  ഉന്നയിച്ചത്. ഇപ്പോള്‍ ഈ ട്രോളുകള്‍ക്കും മറ്റും മറുപടി നല്‍കിയിരിക്കുകയാണ് മലയാളത്തിന്റെ പ്രിയ താരം മീനാക്ഷി.

 'നിങ്ങള്‍ ഉദ്ദേശിച്ച ഷൂ..ഷൂ.. അല്ല !ഞാന്‍ ഉദ്ദേശിച്ചത്. എനിക്ക് അങ്ങനെയാന്നും അറിയത്തു പോലുമില്ല. സാധാരണ പോസ്റ്റിട്ടാല്‍ ലൈക്കുകള്‍ ഏറെ കിട്ടാറുണ്ട്. ഇതിന് താഴെ കമന്റുകള്‍ നിറഞ്ഞതോടെയാണ് !ഞാന്‍ നോക്കുന്നത്. അങ്ങനെ ലക്ഷ്യമിട്ടല്ല പോസ്റ്റ് ഇട്ടത്. ഞാന്‍ തന്നെ പങ്കുവച്ച ചിത്രമാണ്. ഷൂസ് കയ്യിലുള്ളത്‌ െകാണ്ട് 'ഷൂ' എന്ന് തലക്കെട്ട് കൊടുത്തു.

അതിനപ്പുറം ഒന്നുമില്ല. ചില മോശം കമന്റുകളും വരുന്നുണ്ട്. ചിലതൊക്കെ നീക്കം ചെയ്തു. ഇതിപ്പോള്‍ ഒന്നും ചെയ്യാന്‍ പറ്റാത്ത അവസ്ഥയായി.പോസ്റ്റ് പിന്‍വലിച്ചാല്‍ കരുതും മനപൂര്‍വം ഇട്ടതാണെന്ന്. പിന്‍വലിച്ചില്ലെങ്കില്‍ ഇങ്ങനെ. സത്യമായും എനിക്ക് അത്തരം കാര്യങ്ങളെ കുറിച്ച്‌ അറിയില്ല. !ഞാന്‍ കേട്ടിട്ടു പോലുമില്ല. ദയവായി മനസിലാക്കൂ. ഞാന്‍ വീണ്ടും പറയുന്നു.

Actress meenakshi new post goes viral

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES