ചര്‍മത്തിന് എന്തെങ്കിലും വ്യത്യാസങ്ങള്‍ കാണാറുണ്ടോ? ഹൃദ്രോഗം ആയിരിക്കാം; കരുതിയിരിക്കുക

Malayalilife
ചര്‍മത്തിന് എന്തെങ്കിലും വ്യത്യാസങ്ങള്‍ കാണാറുണ്ടോ? ഹൃദ്രോഗം ആയിരിക്കാം; കരുതിയിരിക്കുക

ലോകത്ത് മരണത്തിനു കാരണം ആകുന്ന പ്രധാന രോഗങ്ങളില്‍ ഒന്നായി തുടരുന്ന ഹൃദ്രോഗം, പലപ്പോഴും നേരത്തേ ശ്രദ്ധയില്‍പ്പെടാതെ ഗുരുതരാവസ്ഥയിലേക്ക് നീങ്ങുകയാണ്. പലരിലും വര്‍ഷങ്ങളോളം ലക്ഷണങ്ങളൊന്നും പ്രകടമാകാതെ അടുത്ത് ഹൃദയാഘാതം പോലുള്ള അപകടങ്ങള്‍ സംഭവിച്ചപ്പോഴാണ് പ്രശ്നങ്ങള്‍ വെളിപ്പെടുന്നത്.

ഇതു പോലുള്ള അപകടം ഒഴിവാക്കാന്‍ ആരോഗ്യമുള്ളവര്‍ പോലും പതിവായി ആരോഗ്യപരിശോധനകള്‍ നടത്തേണ്ടത് അത്യാവശ്യമാണ്. പ്രത്യേകിച്ച് പ്രമേഹം, അമിതവണ്ണം, ഉയര്‍ന്ന രക്തസമ്മര്‍ദം തുടങ്ങിയ സാഹചര്യമുള്ളവര്‍ വളരെ അധികം ജാഗ്രത പാലിക്കണം. ഹൃദ്രോഗങ്ങള്‍ മുന്നറിയിക്കാന്‍ ചര്‍മം നല്‍കുന്ന ചില ലക്ഷണങ്ങളുണ്ട്. ഇവ പെട്ടെന്ന് ശ്രദ്ധയില്‍പെട്ടാല്‍ ചികിത്സ ആവശ്യമായി വരും.

1. കാല്‍പാദങ്ങളിലും കാലുകളിലും വീക്കം
ഹൃദയത്തിന്റെ പ്രവര്‍ത്തനക്ഷമത കുറയുമ്പോള്‍ ശരീരത്തില്‍ ദ്രാവകങ്ങള്‍ അടിഞ്ഞുകൂടി വീക്കം രൂപപ്പെടും. കാല്‍പാദങ്ങളില്‍, മുട്ടിനു താഴെയുള്ള ഭാഗത്ത് ഇങ്ങനെ സ്ഥിരമായി വീക്കം കാണപ്പെടുന്നവര്‍ വൈദ്യോപദേശം തേടേണ്ടത് അത്യാവശ്യമാണ്.

2. ചര്‍മത്തില്‍ നീലയോ പര്‍പ്പിളോ നിറം
കൈവിരലുകളില്‍ നിന്നു കാല്‍വിരലുകളിലേക്കും വ്യാപിക്കുന്ന നീല/പര്‍പ്പിള്‍ നിറം രക്തത്തില്‍ ഓക്സിജന്റെ അളവ് കുറയുന്നതിന്റെ സൂചനയാകാം. സയനോസിസ് എന്ന് ാലറശരമഹഹ്യ വിശേഷിപ്പിക്കുന്ന ഈ അവസ്ഥ ഹൃദ്രോഗത്തിന്റെ അടയാളമായിരിക്കാം.

3. മഞ്ഞയോ ഓറഞ്ചോ നിറത്തിലുള്ള ചെറു മുഴകള്‍
കണ്ണിന്റെ ചുറ്റിലും കൈമുട്ടുകളിലും കാല്‍മുട്ടുകളിലും കാണപ്പെടുന്ന മഞ്ഞ/ഓറഞ്ച് നിറത്തിലുള്ള ചെറു മുഴകള്‍ രക്തത്തിലെ കൊളസ്ട്രോള്‍ അളവ് കൂടുതലാണെന്ന് സൂചിപ്പിക്കുന്നു. ഇതിന് ഹൃദ്രോഗ സാധ്യത കൂടിയിരിക്കും.

4. ചര്‍മത്തില്‍ വലപോലെ നിറപ്പാടുകള്‍
പര്‍പ്പിള്‍ നിറത്തിലുള്ള വലപോലെ ദൃശ്യമായ ചെറു കറകള്‍ കൊളസ്ട്രോള്‍ എംബൊലൈസേഷന്‍ സിന്‍ഡ്രോമിന്റെ ലക്ഷണമാകാം. ഹൃദയധമനികളില്‍ തടസ്സം ഉണ്ടാകുന്നതിന് ഇടയാക്കുന്ന ഈ അവസ്ഥ അതിസങ്കീര്‍ണ്ണമായ ചികിത്സ ആവശ്യപ്പെടും.

5. നഖങ്ങളിലെ മാറ്റങ്ങള്‍
നഖങ്ങള്‍ പൊട്ടിപ്പൊളിയുകയോ അതിന്റെ ആകൃതിയില്‍ വ്യത്യാസമുണ്ടാകുകയോ ചെയ്യുന്നുണ്ടെങ്കില്‍ അത് ഹൃദയത്തിന്റെയോ ശ്വാസകോശത്തിന്റെയോ പ്രവര്‍ത്തനം കുറയുന്നതിന്റെ ലക്ഷണമാകാം.
പലപ്പോഴും നഖത്തിനടിയില്‍ ചുവന്ന വരകള്‍ കാണപ്പെടുകയും ചെയ്യും. ഇത് ഹൃദയത്തിലെ അണുബാധയായ എന്‍ഡോകാര്‍ഡൈറ്റിസിന്റെ സൂചനയാണ്.

6. വേദനയുള്ള പൂര്‍ണ്ണ നിറമുള്ള മുഴകള്‍
കൈവിരലുകളിലും കാല്‍പാദങ്ങളിലുമുള്ള ചുവന്ന പര്‍പ്പിള്‍ നിറമുള്ള വേദനയുള്ള മുഴകള്‍ ഓസ്റ്റര്‍ നോഡ്സ് എന്ന് അറിയപ്പെടുന്നു. ഹൃദയത്തിലെ അണുബാധയോ മറ്റ് സങ്കീര്‍ണ്ണതകളുമായുളള ബന്ധം ഇതിന് ഉണ്ടാകാം.

ശരീരത്തില്‍ ഇത്തരം സൂചനകള്‍ പ്രകടമാകുമ്പോള്‍ അവയെ അവഗണിക്കാതെ ഉടന്‍ ചികിത്സ തേടുന്നതാണ് സുരക്ഷിതം. ആരോഗ്യസംരക്ഷണത്തില്‍ ചെറിയ മുന്‍കരുതലുകള്‍ വലിയ അപകടങ്ങള്‍ ഒഴിവാക്കാന്‍ സഹായിക്കും.

changes in skin may be heart attack

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES