Latest News

സ്വന്തം മകളെ നഷ്ടപ്പെട്ട മഞ്ജുവിന്റെ വേദന കാവ്യയും അറിയണം; കൂട്ട അറസ്റ്റ് നടന്നാല്‍ തനിച്ചാകുന്ന മക്കളെ രണ്ടാളെയും ഏറ്റെടുക്കാന്‍ മഞ്ജു വാര്യര്‍ വരും; വൈറലായി സോഷ്യൽ മീഡിയയിലെ ചർച്ചകൾ

Malayalilife
topbanner
 സ്വന്തം മകളെ നഷ്ടപ്പെട്ട മഞ്ജുവിന്റെ വേദന കാവ്യയും അറിയണം; കൂട്ട അറസ്റ്റ് നടന്നാല്‍ തനിച്ചാകുന്ന മക്കളെ രണ്ടാളെയും ഏറ്റെടുക്കാന്‍ മഞ്ജു വാര്യര്‍ വരും; വൈറലായി സോഷ്യൽ മീഡിയയിലെ ചർച്ചകൾ

 ഓരോ ദിവസവും കഴിയുംതോറും നടി ആക്രമിക്കപ്പെട്ട കേസില്‍ നിര്‍ണായകമായ വിവരങ്ങളാണ് പുറത്ത് വരുന്നത്. കൂടുതല്‍ പേര്‍ വെളിപ്പെടുത്തലുകളും തെളിവുകളുമായി എത്തുമ്പോള്‍ മലയാളികള്‍ക്ക് അത്രപെട്ടെന്ന് ഒന്നും തന്നെ ഇത് ഉൾകൊള്ളാൻ ആകില്ല. കേസിലെ ഒന്നാം പ്രതിയായ പള്‍സര്‍ സുനിയുടെ അമ്മയുടെ വെളിപ്പെടുത്തലാണ് സോഷ്യൽ മീഡിയയാകെ കത്തി നില്‍ക്കുന്നത്.ഗൂഢാലോചനയില്‍ പങ്കെടുത്തിരിക്കുന്നത്  ദിലീപ്, സഹോദരന്‍ അനൂപ്, കാവ്യ, ദിലീപിന്റെ സഹോദരിയുടെ ഭര്‍ത്താവ് സുരാജ് എന്ന് തുടങ്ങി നിരവധി പേരാണ് . സോഷ്യല്‍ മീഡിയയിൽ ഇപ്പോൾ ദിലീപിന്റെ വീട്ടില്‍ നിന്ന് തന്നെ കൂട്ട അറസ്റ്റ് ഉണ്ടാകുമെന്നാണ്  ചര്‍ച്ചാ വിഷയം.

അങ്ങനെയാണെങ്കില്‍  ആകുലത അറിയിക്കുന്നവര്‍ ഏറെയാണ്. എന്നാൽ വീട്ടിൽ ഓര്‍മ്മയില്ലാത്ത അമ്മയും മഹാലക്ഷ്മിയും മീനാക്ഷിയും മാത്രം ആകുകയും ചെയ്യും.  സ്വന്തം മകളെ നഷ്ടപ്പെട്ട മഞ്ജുവിന്റെ വേദന കാവ്യയും അറിയണം. അവിടെയാണ് പ്രധാന ട്വിസ്റ്റ് വരുന്നത്, തനിച്ചാകുന്ന മക്കളെ രണ്ടാളെയും ഏറ്റെടുക്കാന്‍ മഞ്ജു വാര്യര്‍ വരും, തെറ്റ് ചെയ്തവര്‍ എന്ത് തന്നെ ആയാലും ശിക്ഷിക്കപ്പെടണം, ദിലീപിനെ അറസ്റ്റ് ചെയ്ത് കൊണ്ടു പോയാല്‍ ദിലീപ് അവിടെയും തോല്‍പ്പിക്കുന്നത് മകള്‍ മീനാക്ഷിയെ തന്നെ ആണല്ലോ.., അച്ഛനു വേണ്ടി വാദിച്ച മകളല്ലേ.., ഇപ്പോള്‍ എന്തായി എന്നു തുടങ്ങി നൂറുകണക്കിന് കമന്റുകളാണ് ദിലീപ് വിഷയത്തില്‍ സോഷ്യല്‍ മീഡിയയില്‍ നിറയുന്നത്.

‘അമ്മ എന്ന സംഘടന ചേട്ടന്‍ എന്ത് ചെയ്താലും കൂട്ട് നില്‍ക്കും എന്നറിയാം. അന്ന് അബാദ് പ്ലാസയില്‍ വെച്ച് ഈ കാര്യം പ്ലാന്‍ ചെയ്തപ്പോള്‍ സിദ്ദിഖും മറ്റ് ആരെല്ലാം ഉണ്ടായിരുന്നെല്ലാം ഞാന്‍ ആരോടും പറഞ്ഞിട്ടില്ല. അമ്മയുടെ പ്രസിഡന്റ് സ്ഥാനം കിട്ടാന്‍ വേണ്ടിയാണോ ചേട്ടനെ അറസ്റ്റ് ചെയ്തപ്പോള്‍ സിദ്ദിഖ് ഒടി നടന്നത്. അമ്മയിലെ പലര്‍ക്കും അറിയാത്ത കാര്യങ്ങള്‍ ചേട്ടന്‍ അവരുടെ കണ്ണില്‍ പൊടിയിട്ടതു കൊണ്ടല്ലേ’എന്നും  കത്തില്‍ പറയുന്നു.

 സിനിമാ രംഗത്തുള്ള പലരെയും സിദ്ദിഖിന് പുറമെ പേരെടുത്ത് പറയാതെ കത്തില്‍ പരാമര്‍ശിച്ചിട്ടുണ്ട്.  സുനിലിന്റെ കത്തിലെ പരാമര്‍ശം ദിലീപിനും അടുത്ത സുഹൃത്തുക്കളില്‍ ചിലര്‍ക്കും സെക്സ് റാക്കറ്റുമായി ബന്ധമുണ്ടെന്ന് ഉള്‍പ്പെടെയാണ്. കത്ത് പുറത്ത് വിട്ടത്  റിപ്പോര്‍ട്ടര്‍ ടിവിയാണ്. ‘അമ്മയുടെ സംഘടനയില്‍ ചേട്ടന്‍ ഉള്‍പ്പെടെ എത്ര പേര്‍ക്ക് സെക്സ് റാക്കറ്റുമായി ബന്ധമുണ്ടെന്നും ചേട്ടന്‍ എന്ന് പുറത്ത് പോയി പരിപാടി അവതരിപ്പിക്കാന്‍ പോകുന്നത് എന്തിനാണ് എന്നും. പരിപാടിയുടെ ലാഭം എത്ര ആളുകള്‍ക്ക് നല്‍കണമെന്നും, പുറത്ത് വന്നാല്‍ എന്നകാര്യവും. എന്നെ ജീവിക്കാന്‍ എവിടെയും സമ്മതിക്കില്ല എന്ന തീരുമാനത്തിലാണെങ്കില്‍ ചേട്ടന്‍ ഇതെല്ലാം ഓര്‍ത്താല്‍ നന്നായിരിക്കും’. പള്‍സര്‍ സുനിയുടെ കത്തില്‍ പറയുന്നു

2018 മെയ് മാസത്തില്‍ എഴുതിയ കത്താണിത്. പള്‍സര്‍ സുനി ഈ ഈ കത്ത് തന്റെ അമ്മയ്ക്ക് സൂക്ഷിക്കാന്‍ ഏല്‍പ്പിച്ചതായിരുന്നു. തനിക്കെന്തെങ്കിലും സംഭവിച്ചാല്‍ കത്ത് പുറത്തു വിടണമെന്ന് അമ്മയോട് പള്‍സര്‍ സുനി പറഞ്ഞിരുന്നു. ഈ കത്താണിപ്പോള്‍ പുറത്തു വന്നിരിക്കുന്നത്. കേസില്‍ തന്നെ കുടുക്കിയാല്‍ തനിക്കറിയാവുന്ന കാര്യങ്ങളെല്ലാം പുറത്തറിയിക്കുമെന്നും കത്തില്‍ പറയുന്നുണ്ട്. പ്രതികളെയും സാക്ഷികളെയും എല്ലാം വിലയ്ക്കെടുത്താലും സത്യം അറിയാവുന്നവര്‍ എല്ലാം എന്നും മൂടി വെക്കുമെന്ന് കരുതുന്നത് മണ്ടത്തരമാണെന്നും കത്തില്‍ പറയുന്നു. എനിക്ക് ശിക്ഷ കിട്ടിയാലും പരിഭവമോ വിഷമമോ ഇല്ല. കാരണം താന്‍ തെറ്റ് ചെയ്തിട്ടുണ്ട്. പക്ഷെ അത് എനിക്ക് വേണ്ടിയല്ല എന്നെങ്കിലും ഓര്‍ക്കണം.

മൂന്ന് വര്‍ഷം മുമ്പ് പറഞ്ഞ കാര്യം പുറത്ത് പറഞ്ഞാല്‍ ജനം ആരാധിക്കുകയില്ല. തല്ലിക്കൊല്ലും. സ്വന്തം കുഴി ചേട്ടന്‍ തന്നെ തോണ്ടിയതല്ലേ, കത്തില്‍ പറയുന്നു. ‘യജമാനന്‍ നായയെ പോറ്റുന്നത് വിശ്വസ്തനായ കാവല്‍ക്കാരനായതിനാലാണ്. യജമാനനോടുള്ള സ്ഹേനഹത്താല്‍ മുരളുകയും കുരക്കുകയും ചെയ്യും. പക്ഷെ അതിനെക്കൊണ്ട് ഇനി ആവശ്യമില്ലെന്ന് കണ്ടാല്‍ ഒന്നിനും പറ്റില്ലെന്ന് കണ്ടാല്‍ കൊല്ലുകയോ ഉപേക്ഷിക്കുകയോ ചെയ്യും. ഇതറിയാവുന്ന ഞാന്‍ എല്ലാം കോടതിയില്‍ തുറന്ന് പറഞ്ഞ് ചെയ്ത തെറ്റിന് മാപ്പിരന്ന് കിട്ടാവുന്ന ശിക്ഷ വാങ്ങി അനുഭവിച്ച് തീര്‍ക്കാം,’ എന്നുമാണ് പല്‍സര്‍ സുനി അമ്മയ്ക്ക് അയച്ച കത്തില്‍ പറയുന്നത്.

Read more topics: # Actress Bhama ,# share daughters pic
Dileep case discussion in social media

RECOMMENDED FOR YOU:

topbanner

EXPLORE MORE

LATEST HEADLINES