കൃഷ്ണകുമാറിന്റെ കുടുംബം സോഷ്യല്‍ മീഡിയയില്‍ സജീവമാണ്. വീട്ടിലെ ആറ് അംഗങ്ങള്‍ക്കും യൂട്യൂബ് ചാനലുമുണ്ട്. ഇപ്പോളിതാ അഹാനയും ഹന്‍സികും ഇഷാനിയും ഹോം ടൂറുമായി എത്തിയിരിക്കുകയാണ്.എന്നാല്‍ ഒരേ കണ്ടന്റ് തന്നെ മൂന്ന് പേരും പങ്കുവച്ചതോടെ സോഷ്യല്‍ മീഡിയയില്‍ താരതമ്യം ചെയ്യലും തുടങ്ങി. അഹാനയുടെ അവതരണവും വീഡിയോയുമെല്ലാം കയ്യടി നേടുന്നുണ്ട്. പിന്നാലെയാണ് അനിയത്തിമാരുടേയും വീഡിയോകളെത്തുന്നത്.
എന്തിനാണ് ഒരേ വീഡിയോ തന്നെ ചെയ്യുന്നതെന്നാണ് ചിലര്‍ ചോദിക്കുന്നത്. ഇത്തരത്തിലുളള വിമര്‍ശനങ്ങള്‍ക്ക് കമന്റിലൂടെ ഹന്‍സിക മറുപടി നല്‍കിയിട്ടുണ്ട്.
നിങ്ങളില്‍ കുറച്ച് പേര്‍ക്കെങ്കിലും താരതമ്യം ചെയ്യാതിരിക്കാന്‍ സാധിക്കുമോ? എന്നായിരുന്നു ഹന്‍സികയുടെ പ്രതികരണം. പിന്നാലെ നിരവധി പേര്‍ അനുകൂലിച്ചും പിന്തുണച്ചുമെത്തി. ' ഒരേ വീടിന്റെ ഒരേ വീഡിയോ ഒരേ ദിവസം തന്നെ അപ്പ്ലോഡ് ചെയ്യുന്നത് എന്തിനാണ്?' എന്നായിരുന്നു ഒരാളുടെ കമന്റ്. ഇയാള്‍ക്ക് ഹന്‍സിക നല്‍കിയ മറുപടി ശ്രദ്ധ നേടുകയാണ്.
' ഞങ്ങള്‍ ആറ് ആംഗങ്ങളുളള, ഒരു വീടുളള കുടുംബമാണ്. ആറ് വ്യത്യസ്തമായ യൂട്യൂബ് ചാനലുകളുമുണ്ട്. നിങ്ങളെ നിര്‍ബന്ധിപ്പിച്ചല്ല കാണിപ്പിക്കുന്നത്. വേണമെങ്കില്‍ കണ്ടാല്‍ മതി. ഇല്ലെങ്കില്‍ അവഗണിക്കാം'' എന്നായിരുന്നു ഹന്‍സികയുടെ മറുപടി. ഹന്‍സികയെ അനുകൂലിച്ചും വിമര്‍ശിച്ചും അഭിപ്രായം ഉയരുന്നുണ്ട്. കണ്ടന്റിലെ വ്യത്യസ്തതയില്ലായ്മ ചൂണ്ടിക്കാണിക്കുന്നതില്‍ എന്താണ് തെറ്റെന്നാണ് വിമര്‍ശകര്‍ ചോദിക്കുന്നത്.