ബോയ് ഫ്രണ്ട് എന്ന ഹിറ്റ് ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക്് കടന്ന് വന്ന നടിയാണ് ഹണി റോസ് . മലയാള സിനിമയില്‍ വേറിട്ട കഥാപാത്രങ്ങളിലൂടെ നിറസാന്നിധ്യമായ ഹണി തെന്നിന്ത്യയിലും മിന്നും താരമായി മാറിയിരിക്കുകയാണ് . ബോയ് ഫ്രണ്ട് എന്ന ചിത്രത്തിന് ശേഷം തമിഴകത്തിലേക്ക് ചേക്കേറിയ താരം അഭിനയിച്ചിരുന്ന 'മുതല്‍ കനവെ' എന്ന ചിത്രം ഏറെ ശ്രദ്ധ നേടുകയും ചെയ്്തിരുന്നു . പിന്നേട് താരം മലയാള സിനിമയിലേക്ക് ശക്തമായ തിരിച്ച് വരവ് നടത്തിയിരുന്നത് ട്രിവാന്‍ഡ്രം ലോഡ്ജ് എന്ന ചിത്രത്തിലൂടെയായിരുന്നു . ധ്വനി നമ്പ്യാര്‍ എന്ന ഹണി റോസിന്റെ ചിത്രത്തിലെ കഥാപാത്രം ഏറെ ശ്രദ്ധ നേടുകയും ചെയ്തു .
താരം ഇപ്പോള്‍ തന്റെ ഗ്ലാമര്‍ വേഷങ്ങളോടുള്ള നിലപാട് വ്യക്തമാക്കി രംഗത്ത് എത്തുകയും ചെയ്തിരിക്കുകയാണ്. താരം ഏഷ്യാനെറ്റ് ഫിലിം അവാര്‍ഡ്‌സ് നൈറ്റില്‍ ബെല്ലി ഡാന്‍സാണ് കളിച്ചിരുന്നത് . എന്നാല്‍ ഇതുമായി ബന്ധപ്പെട്ട് നടന്ന പ്രാക്ടീസിങ് സെക്ഷനിലെ അണിയറ സംസാരത്തിന്റെ പുതിയ എപ്പിസോഡ് പുറത്ത് വിട്ട സാഹചര്യത്തിലായിരുന്നു താരം തന്റെ നിലപാട് വ്യക്തമാക്കിയത് . അശ്ലീലച്ചുവയില്ലാത്ത വിധത്തിലുള്ള ബെല്ലി ഡാന്‍സാണ് താന്‍ കളിക്കുന്നതെന്ന് താരം വ്യക്തമാക്കുകയും ചെയ്തു .
എന്നാല്‍ അതോടൊപ്പം അവതാരകന്‍ ഗ്ലാമര്‍ വേഷങ്ങളെ പറ്റിയും ഐറ്റം ഡാന്‍സ് നമ്പരുകളെ പറ്റിയും ഒക്കെ ചോദിക്കുകയും ചെയ്തിരുന്നു . എന്നാല്‍ താരം അതിനോട് താല്‍പര്യമില്ല എന്നും തെലുങ്ക് സിനിമയില്‍ നിന്ന് അടുത്തിടെ തന്നെ ഐറ്റം നമ്പരിനായി ക്ഷണിച്ചിരുന്നുവെന്നും എന്നാല്‍ സ്‌നേഹപൂര്‍വ്വം അതില്‍ താല്‍പര്യമില്ലാത്തതിനാല്‍ നിരസിക്കുകയും ചെയ്തിരുന്നു എന്ന് താരം മറുപടി പറഞ്ഞിരുന്നു .