മമ്മൂക്കയുടെ കവില്‍ ചുംബിച്ച് ഹോപ്പ്; ബേസിലിന്റെ മകളുടെ മുത്തം ക്യാമറയില്‍ പകര്‍ത്തി മമ്മൂക്കയും; അങ്കിളിന്റെ പേരെന്താ എന്ന് മകളുടെ ചോദ്യത്തെ ചിരിച്ചുകൊണ്ട് മമ്മൂട്ടിയെന്ന് മറുപടിയും; ജീവിതത്തില്‍ ഒരിക്കലും മറക്കാത്ത അനുഭവമെന്ന് കുറിച്ച് ബേസില്‍
മലയാള സിനിമയിലെ യുവ സംവിധായകനും നടനുമായ ബേസില്‍ ജോസഫിന് മമ്മൂട്ടിയെ നേരില്‍ കണ്ട അപൂര്‍വ്വാനുഭവം പങ്കുവെച്ചിരിക്കുകയാണ്. കുടുംബസമേതം മമ്മൂട്ടിയുമായി ചിലവഴിച്ച മനോഹരമായ നിമിഷങ്ങള്‍ ബേസില്‍ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെച്ചിരിക്കുകയാണ്.
അദ്ദേഹത്തിന്റെ മകള്‍ ഹോപ്പിനൊപ്പമുള്ള മമ്മൂട്ടിയുടെ ഒരു മനോഹര ചിത്രം കൂടി ബേസില്‍ പങ്കുവെച്ചു. ''ഇതിഹാസമായ ഒരാളോടൊപ്പം കുറച്ച് സമയം ചെലവിടാന്‍ കഴിഞ്ഞത് ഒരിക്കലും മറക്കാനാകാത്ത അനുഭവമാണ്. മമ്മൂക്കയുടെ ലാളിത്യവും വിനയവുമാണ് നമ്മെ ഏറ്റവും ആകര്‍ഷിച്ചത്,'' ബേസില്‍ കുറിപ്പില്‍ എഴുതിയിട്ടുണ്ട്.
ഹോപ്പ് മമ്മൂട്ടിയോട് ''നിങ്ങളുടെ പേരെന്താ?'' എന്ന് ചോദിച്ചതും, അതിന് അദ്ദേഹം ചിരിച്ചുകൊണ്ട് ''മമ്മൂട്ടി'' എന്ന് മറുപടി നല്‍കിയതുമാണ് ബേസില്‍ ഓര്‍മ്മപ്പെടുത്തിയത്. ആ ലളിതമായ സംഭാഷണം തന്നെ കുടുംബത്തിനൊരിക്കലും മായാത്ത ഓര്‍മയായി മാറിയെന്നാണ് അദ്ദേഹം പറഞ്ഞത്.
ഒരു ഇതിഹാസത്തോടൊപ്പം ഒരന്തിനേരം ചെലവഴിക്കാന്‍ ലഭിച്ച അസുലഭ ഭാഗ്യം, അത് സ്വര്‍ഗ്ഗീയമായ രീതിയില്‍ അത്യധികം സന്തോഷം നല്‍കുന്നതായിരുന്നു, ഞങ്ങളുടെ കുടുംബം എന്നെന്നും ഓര്‍മ്മകളില്‍ സൂക്ഷിക്കുന്ന ഒരനുഭവം. എന്റെ കുഞ്ഞുമകള്‍ അദ്ദേഹത്തെ നോക്കി നിഷ്‌കളങ്കമായി, 'അങ്കിളിന്റെ പേരെന്താണ്?' എന്ന് ചോദിച്ചപ്പോള്‍, അദ്ദേഹം ചിരിച്ചുകൊണ്ട് ലളിതമായി 'മമ്മൂട്ടി' എന്ന് മറുപടി പറഞ്ഞു. ആ എളിമയുള്ള മറുപടി ജീവിതകാലം മുഴുവന്‍ ഞങ്ങളുടെ ഹൃദയത്തില്‍ വലിയ ഒരോര്‍മ്മയായി തന്നെ ഞങ്ങള്‍ കുറിച്ചിട്ടു.
അദ്ദേഹം സ്വന്തം കാമറയില്‍ മോളുടെ കുറേ ചിത്രങ്ങളെടുത്തു, ഹൊപ്പിയും മമ്മൂക്കയും ചേര്‍ന്ന് ഒരുപാട് സെല്‍ഫികള്‍ എടുത്തു. ഏതാനും മണിക്കൂറുകള്‍ അദ്ദേഹം ലോകത്തിന് ആരാണെന്നത് ഞങ്ങള്‍ തന്നെ മറന്നുപോയി. ഏറ്റവുമടുത്ത ഒരു സുഹൃത്തിനോടൊപ്പമിരിക്കുന്ന അനുഭവമാണ് അദ്ദേഹം ഞങ്ങള്‍ക്ക് നല്‍കിയത്. അദ്ദേഹം ഞങ്ങള്‍ക്ക് നല്‍കിയ സ്‌നേഹവാത്സല്യങ്ങള്‍ വാക്കുകള്‍ക്കതീതമാണ്. അങ്ങയുടെ ദയയ്ക്കും വാത്സല്യത്തിനും, എന്നെന്നും നിധിപോലെ മനസ്സില്‍ സൂക്ഷിക്കാന്‍ ഒരന്തിനേരം ഞങ്ങള്‍ക്ക് സമ്മാനിച്ചതിനും ഹൃദയത്തിന്റെ അടിത്തട്ടില്‍ നിന്ന് ഒരായിരം നന്ദി മമ്മൂക്ക.' ബേസില്‍ ജോസഫ് കുറിച്ചു .