മലയാള സിനിമയിലെ മികച്ച ആകര്‍ഷക കൂട്ടുകെട്ടായ സത്യന്‍ അന്തിക്കാട് - മോഹന്‍ലാല്‍ കോംബോയിലെ ഹൃദയപൂര്‍വ്വം എന്ന ചിത്രത്തിന്റെ ചിത്രീകരണം പൂനയില്‍ നടന്നു വരുന്നു.ആശിര്‍വ്വാദ് സിനിമാസിന്റെ ബാനറില്‍ ആന്റെണി പെരുമ്പാവൂര്‍ നിര്‍മ്മിക്കുന്നഈ ചിത്രത്തിന്റെ കേരള പോര്‍ഷനുകള്‍ പൂര്‍ത്തിയാക്കിക്കൊണ്ടാണ് ചിത്രം പൂനയിലേക്കു ഷിഫ്റ്റ് ചെയ്യപ്പെട്ടത്.
'പൂനയുടെ പശ്ചാത്തലത്തില്‍ നടക്കുന്ന ഒരു കഥയാണ് ഈ ചിത്രത്തിന്റെതെന്ന് സംവിധായകനായ സത്യന്‍ അന്തിക്കാട് ലൊക്കേഷനില്‍ വച്ചു പറയുകയുണ്ടായി.ഏറെക്കാലത്തിനു ശേഷമാണ് സത്യന്‍ അന്തിക്കാടിന്റെ ഒരു ചിത്രം കേരളത്തിനു പുറത്ത് ചിത്രീകരിക്കുന്നത്.മണ്ടന്മാര്‍ ലണ്ടന്‍ എന്ന ചിത്രത്തിന്റെ ചിത്രീകരണം ലണ്ടനില്‍ നടത്തിയിരുന്നു.
ചെന്നൈ നഗരവും, പൊള്ളാച്ചിയും, ഊട്ടിയുമൊക്കെ സത്യന്‍ അന്തിക്കാടിന്റെ ചിത്രങ്ങള്‍ക്ക് പ്രധാന പശ്ചാത്തലങ്ങളായിട്ടുണ്ട്.മുംബൈയില്‍ നിരവധി മലയാള ചിത്രങ്ങളുടെ ചിത്രീകരണം നടന്നിട്ടുണ്ടങ്കിലും, മുംബൈ നഗരത്തില്‍ നിന്നും വിദൂരമല്ലാത്തതും എന്നാല്‍ വന്‍സിറ്റിയുമായ പൂനയില്‍ ഒരു സിനിമയുടെ ചിത്രീകരണം ആദ്യമാണന്നുതന്നെ പറയാം.
ധാരാളം മലയാളികള്‍ വസിക്കുന്ന ഒരു നഗരമാണ് പൂന. മലയാളി അസ്സോസ്സിയേഷനുകളും ഇവിടെ ഏറെ സജീവമാണ്.പൂന നഗരത്തെ അരിച്ചു പെറുക്കിയുള്ള ചിത്രീകരണമാണ് സത്യന്‍ അന്തിക്കാട് നടത്തുന്നത്.
കേരളത്തിലെ ചിത്രീകരണം ഷെഡ്യൂള്‍ ചെയ്തതിനു ശേഷം എമ്പുരാന്റെ റിലീസ്സുമായി ബന്ധപ്പെട്ട പ്രമോഷനു വേണ്ടിയുള്ള ചടങ്ങുകള്‍ക്കായി മോഹന്‍ലാല്‍ . ഇന്ത്യയിലെ വന്‍നഗരങ്ങളിലെല്ലാം
സഞ്ചരിക്കുകയും പങ്കെടുക്കുകയും ചെയ്തുപോന്നു.
ചിത്രം പ്രദര്‍ശനത്തിനെത്തി വലിയ വിജയത്തിന്റെ പ്രതികരണങ്ങള്‍ ക്കിടയിലാണ് ഹൃദയപൂര്‍വ്വം എന്ന ചിത്രത്തിന്റെ പൂന ഷെഡ്യൂള്‍ ആരംഭിച്ചത്.
ഒരു മാസത്തോളം നീണ്ടുനില്‍ക്കുന്നതാണ് പൂനയിലെ ചിത്രീകരണം
ലാലു അലക്‌സ്, സംഗീത് പ്രതാപ്,മാളവിക മോഹന്‍,സംഗീത തുടങ്ങിയവര്‍ പൂനയില്‍ മോഹന്‍ലാലിനോടൊപ്പം അഭിനയിക്കുന്നുണ്ട്' ബന്ധങ്ങളുടെ മാറ്റുരക്കുന്ന വളരെ പ്ലസന്റ് ആയ ഒരു ചിത്രമായിരിക്കുമെന്ന് സംവിധായകന്‍ സത്യന്‍ അന്തിക്കാട് സൂചിപ്പിച്ചു.
എന്നും മനസ്സില്‍ ചേര്‍ത്തു നിര്‍ത്തുവാന്‍ പറ്റുന്ന ഒരു പാടു മുഹൂര്‍ത്തങ്ങള്‍ സംവിധായകന്‍ പ്രേക്ഷകര്‍ക്ക് ഈ ചിത്രത്തിലൂടെ സമ്മാനിക്കുമെന്നുറപ്പ്.
ചിത്രത്തിന്റെ കഥാപരമായ കാര്യങ്ങളിലേക്ക് കടക്കുന്നില്ലായെന്ന് സംവിധായകന്‍ വ്യക്തമാക്കി.സിദ്ദിഖ്, ബാബുരാജ്, സബിതാ ആനന്ദ് എന്നിവരും ഈ ചിത്രത്തിലെ പ്രധാന താരങ്ങളാണ്.
സത്യന്‍ അന്തിക്കാട് എന്ന സംവിധായകന്റെ ട്രേഡ്മാര്‍ക്ക് എന്നു വിശേഷിപ്പിക്കാവുന്ന നര്‍മ്മവും, ഒപ്പം ഇമോഷനുമൊക്കെ ഈ ചിത്രത്തിലൂടെയുംപ്രതീക്ഷിക്കാം.അഖില്‍ സത്യന്റേതാണു കഥ.
ടി.പി. സോനു എന്ന നവാഗതന്‍ തിരക്കഥ ഒരുക്കുന്നു.അനൂപ് സത്യനാണ് ചിത്രത്തിന്റെ പ്രധാന സംവിധാനസഹായി.
ഗാനങ്ങള്‍ - മനു മഞ്ജിത്ത്.
സംഗീതം - ജസ്റ്റിന്‍ പ്രഭാകര്‍ '
അനു മൂത്തേടത്ത് ഛായാഗ്രഹണവും കെ.രാജഗോപാല്‍ എഡിറ്റിംഗും നിര്‍വ്വഹിക്കുന്നു.
കലാസംവിധാനം - പ്രശാന്ത് നാരായണന്‍'
മേക്കപ്പ് -പാണ്ഡ്യന്‍.
കോസ്റ്റ്യും - ഡിസൈന്‍ -സമീരാസനീഷ് .
സഹ സംവിധാനം - ആരോണ്‍ മാത്യു. രാജീവ് രാജേന്ദ്രന്‍, വന്ദന സൂര്യ .ശ്രീഹരി.
പ്രൊഡക്ഷന്‍ മാനേജര്‍ - ആദര്‍ശ്.
പ്രൊഡക്ഷന്‍ എക്‌സിക്കുട്ടീവ് - ശ്രീക്കുട്ടന്‍.
പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ - ബിജു തോമസ്.
ഫോട്ടോ - അമല്‍.സി. സദര്‍