നിരവധി ഹിറ്റ് ചിത്രങ്ങളുടെ സംവിധായകനായ ജോസ് തോമസ് സംവിധാനം ചെയ്യുന്ന പുതിയ ഹൊറര്‍ ചിത്രമാണ് ഇഷ. സാദരം, മാട്ടുപ്പെട്ടി മച്ചാന്‍, ഉദയപുരം സുല്‍ത്താന്‍, മായാമോഹിനി, ശൃംഗാരവേലന്‍, സ്വര്‍ണ്ണക്കടുവ തുടങ്ങിയ കോമഡി ചിത്രങ്ങള്‍ക്ക് ശേഷം ജോസ് തോമസ് തിരക്കഥ ഒരുക്കി സംവിധാനം ചെയ്യുന്നത് മികച്ച ഒരു ഹൊറര്‍ ത്രില്ലറാണ്. മലയാളത്തിലെ ലക്ഷണമൊത്ത ഹൊറര്‍ ചിത്രം എന്ന ടാഗ് ലൈനോടെ എത്തുന്ന ചിത്രത്തിന്റെ ട്രയിലറിന് വന്‍ സ്വീകാര്യതയാണ് ലഭിച്ചത്. ഒറ്റപ്പെട്ട് നില്‍ക്കുന്ന ഒരു ബംഗ്ലാവില്‍ അരങ്ങേറുന്ന അസ്വാഭാവിക സംഭവങ്ങളിലൂടെ മുന്നേറുന്നതാണ് ചിത്രമെന്ന് ട്രെയിലര്‍ സൂചന നല്‍കുന്നു.
വില്ലന്‍-കാരക്ടര്‍ റോളുകളില്‍ തിളങ്ങിയ കിഷോര്‍ സത്യ പ്രധാന വേഷത്തിലെത്തുന്ന ചിത്രവുമാണ് ഇഷ. വിഷ്വല്‍ ഡ്രീംസിന്റെ ബാനറില്‍ നിര്‍മിക്കുന്ന ചിത്രത്തിന്റെ ക്യാമറ ഒരുക്കിയിരിക്കുന്നത് സുകുമാര്‍ എംടിയാണ അഭിഷേക് വിനോദ്, മാസ്റ്റര്‍ അവനി, മാര്‍ഗരറ്റ് ആന്റണി എന്നിവരും പ്രധാന റോളുകളിലുണ്ട്. ഇപ്പോഴിതാ ചിത്രത്തിലെ ആദ്യ ഗാനം പുറത്തിറങ്ങിയിരിക്കയാണ്. കോടക്കാറ്റേ തരുമോ എന്ന് തുടങ്ങുന്ന ഗാനം ജോഫി തരകന്റെ വരികളിലാണ്. ജോനാഥന്‍ ബ്രൂസ് ആണ് സംഗീത സംവിധാനം. അഖിലയാണ് പാടിയിരിക്കുന്നത്. ഒരു വട്ടം കേള്‍ക്കുമ്പോള്‍ തന്നെ മനസ് കീഴക്കുന്ന തരത്തിലാണ് ഗാനത്തിന്റെ വരികളും സംഗീതവുമെല്ലാം. ഈ വര്‍ഷത്തെ മികച്ച മെലഡികളില്‍ ഒന്നാകും ഈ ഗാനം എന്നാണ് കേട്ടവരുടെ അഭിപ്രായം. മനോഹരമായ ഗാനം കേള്‍ക്കൂ..