Latest News

പ്രേമം പറയാന്‍ പേടിയില്ലാത്ത ഒരു പെണ്ണ് ! സ്‌നേഹിക്കാന്‍ പേടിയില്ലാത്ത ഒരുത്തി! ദേഷ്യത്തിന് കോറെ ഒച്ചയുണ്ടാക്കാന്‍ അല്ലാണ്ട് ബോധത്തോടെ ഉറച്ച് സംസാരിക്കുന്ന മനുഷ്യര്‍ ചുരുക്കം ആണ്;ചെറിയ കാര്യങ്ങള്‍ക്ക് പേടിയുണ്ടെങ്കിലും നിലപാടുകളില്‍ ഉറച്ചുനില്‍ക്കും; ഇന്‍സ്റ്റഗ്രാം കുറിപ്പുമായി ജുവല്‍ മേരി 

Malayalilife
പ്രേമം പറയാന്‍ പേടിയില്ലാത്ത ഒരു പെണ്ണ് ! സ്‌നേഹിക്കാന്‍ പേടിയില്ലാത്ത ഒരുത്തി! ദേഷ്യത്തിന് കോറെ ഒച്ചയുണ്ടാക്കാന്‍ അല്ലാണ്ട് ബോധത്തോടെ ഉറച്ച് സംസാരിക്കുന്ന മനുഷ്യര്‍ ചുരുക്കം ആണ്;ചെറിയ കാര്യങ്ങള്‍ക്ക് പേടിയുണ്ടെങ്കിലും നിലപാടുകളില്‍ ഉറച്ചുനില്‍ക്കും; ഇന്‍സ്റ്റഗ്രാം കുറിപ്പുമായി ജുവല്‍ മേരി 

തന്റെ അത്രയും ധൈര്യം ഉള്ള മനുഷ്യരെ ഒന്നും അധികം കണ്ടിട്ടില്ലെന്ന് അവതാരകയും നടിയുമായ ജുവല്‍ മേരി. കുഞ്ഞുകുഞ്ഞു കാര്യങ്ങള്‍ക്ക് ഭയമുള്ള ആളാണെങ്കിലും പ്രതിസന്ധി ഘട്ടങ്ങളില്‍ ദേഷ്യപ്പെടാതെ ഉറച്ചുനില്‍ക്കാന്‍ തനിക്ക് വന്‍ ബലമുണ്ടെന്ന് ജുവല്‍ വ്യക്തമാക്കുന്നു. ഇന്‍സ്റ്റഗ്രാം കുറിപ്പിലൂടെയാണ് നിലപാടുകളും ജീവിതാനുഭവങ്ങളും താരം തുറന്നുപറയുന്നത്. 

ആശുപത്രിയില്‍ പോകാനും വെയ്ങ് സ്‌കെയിലിന്റെ മുകളില്‍ കയറാനും ബ്ലഡ് ടെസ്റ്റ് ചെയ്യാനുമൊക്കെ തനിക്ക് പേടിയാണെന്ന് ജുവല്‍ പറയുന്നു. എന്നാല്‍ ഒരു സാഹചര്യം വന്നാല്‍ ദേഷ്യപ്പെടാതെ കാര്യങ്ങള്‍ നേരെ നിന്ന് സംസാരിക്കാന്‍ തനിക്ക് വലിയ ബലമുണ്ട്. പ്രേമം പറയാന്‍ പേടിയില്ലാത്ത ഒരു പെണ്ണും സ്‌നേഹിക്കാന്‍ പേടിയില്ലാത്ത ഒരുത്തിയുമാണ് താനെന്നും താരം കുറിക്കുന്നു. മഹിമ നമ്പ്യാര്‍, വീണ നായര്‍ തുടങ്ങി നിരവധിയാളുകള്‍ ചിത്രങ്ങള്‍ക്കു താഴെ കമന്റ് ചെയ്തിട്ടുണ്ട്. 

 ജുവല്‍ മേരിയുടെ ഇന്‍സ്റ്റഗ്രാം കുറിപ്പ്: 'എന്റെ അത്രേം ധൈര്യം ഉള്ള മനുഷ്യരെ ഒന്നും ഞാന്‍ അധികം കണ്ടിട്ടില്ല! കുഞ്ഞുകുഞ്ഞു കാര്യത്തിനൊക്കെ ഞാന്‍ പേടിക്കും.. ആശുപത്രിയില്‍ പോകാന്‍... വെയിങ് സ്‌കെയില്‍ ന്റെ മോളില്‍ കേറാന്‍.. ബ്ലഡ് ടെസ്റ്റ് ചെയ്യാന്‍ ഒക്കെ എനിക്ക് പേടിഉണ്ട് ! എന്നാലും ഒരു സാഹചര്യം വന്നാല്‍ ദേഷ്യപ്പെടാതെ നേരെ നിന്ന് സംസാരിക്കാന്‍ എനിക്ക് നല്ല ബലം ആണ് ! പ്രേമം പറയാന്‍ പേടിയില്ലാത്ത ഒരു പെണ്ണ് ! സ്‌നേഹിക്കാന്‍ പേടിയില്ലാത്ത ഒരുത്തി! ദേഷ്യത്തിന് കോറെ ഒച്ചയുണ്ടാക്കാന്‍ അല്ലാണ്ട് ബോധത്തോടെ ഉറച്ച് സംസാരിക്കുന്ന മനുഷ്യര്‍ ചുരുക്കം ആണ് ! നോ പറയാന്‍ പേടിയില്ലാത്തവര്‍... ബന്ധങ്ങള്‍ അവസാനിപ്പിക്കാനും.. ചിരിച്ചോണ്ട് ഇറങ്ങി പോരാനും കഴിയുന്നവര്‍ ! അത്തരത്തില്‍ ജീവിതം എന്നെ ഒരു A ഗ്രേഡ് കാരി ആക്കി കളഞ്ഞു ! ഇഷ്ടത്തിന് ജീവിക്കുന്ന ഒരുത്തി ! ഒന്നാംതരം പെണ്ണൊരുത്തി!''

jewel mary New post about life

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES