വിവാഹമോചനത്തിലൂടെ കടന്നുപോകേണ്ടി വന്ന ദിവസങ്ങളെ കുറിച്ചും കാന്‍സറും വില്ലനായെത്തിയതിന്റെ അനുഭവങ്ങളും അടുത്തിടെ ജുവല്‍ മേരി പങ്കുവെച്ചിരുന്നു. ആറ് വര്‍ഷത്തോളം നീണ്ട ദാമ്പത്യ ജീവിതത്തിനുശേഷമായിരുന്നു ജുവലിന്റെ വിവാഹമോചനം. ഫൈറ്റ് ചെയ്ത് നേടിയതാണ് ഡിവോഴ്‌സ് എന്നാണ് നടി പറഞ്ഞത്. ഇപ്പോള്‍ വിവാഹ പ്രായത്തെക്കുറിച്ചും ലിംഗഭേദപരമായ വളര്‍ത്തല്‍ രീതികളെക്കുറിച്ചും തുറന്നു സംസാരിക്കുകയാണ് നടി. സ്ത്രീകളെ വീടുകളില്‍ നായ്ക്കളെപ്പോലെ പെരുമാറാനാണ് പരിശീലിപ്പിക്കുന്നതെന്നും, എന്നാല്‍ അവര്‍ക്ക് വേണ്ടത് പൂച്ചയുടെ മനോഭാവമായിരിക്കണമെന്നും നടി അഭിപ്രായപ്പെട്ടു.
നടിയുടെ വാക്കുകള്‍ ഇങ്ങനെ: ലോകത്ത് പലയിടത്തും പെണ്‍കുട്ടികള്‍ ഏത് പ്രായത്തില്‍ വിവാഹം കഴിക്കണം എന്നതിന് വ്യത്യസ്ത മാനദണ്ഡങ്ങളാണ് ഉള്ളത്. ഏഴ് വയസ്സില്‍ വിവാഹം കഴിപ്പിക്കാമെന്ന് പറയുന്നവരുണ്ട്, ഒമ്പത് വയസ്സ് നിയമപരമായി വിവാഹപ്രായം ആക്കണമെന്ന് വാദിക്കുന്ന രാജ്യങ്ങളുണ്ട്. ഇതൊക്കെ ആരാണ് തീരുമാനിക്കുന്നത്? എപ്പോള്‍ വിവാഹം കഴിക്കണം എന്ന് തീരുമാനിക്കേണ്ടത് സ്ത്രീയാണ്. വിവാഹം എന്നത് ഉള്ളില്‍ നിന്നുള്ള തോന്നലില്‍ നിന്ന് ഉണ്ടാകേണ്ടതാണ്, അല്ലാതെ അടിച്ചേല്‍പ്പിക്കേണ്ട ഒന്നല്ല,' ജുവല്‍ മേരി പറഞ്ഞു. ഈ പുരുഷാധിപത്യ സംവിധാനം സ്ത്രീകള്‍ക്ക് മാത്രമല്ല, പുരുഷന്മാര്‍ക്കും പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നുണ്ട്.
എന്നാല്‍ പല പുരുഷന്മാര്‍ക്കും ഇത് തിരിച്ചറിയാന്‍ പോലും കഴിയുന്നില്ലെന്ന് അവര്‍ ചൂണ്ടിക്കാട്ടി. 'എന്നെപ്പോലുള്ള ഒരുപാട് പേര്‍ക്ക് ഇത് അനുഭവപ്പെട്ടിട്ടുണ്ട്. എന്റെ പല സുഹൃത്തുക്കളായ പുരുഷന്മാരും ചോദിക്കാറുണ്ട്, 'ഞങ്ങളെ ആര് മനസ്സിലാക്കും?' എന്ന്. ഈ സംവിധാനം ഉണ്ടാക്കിയത് ആരാണ്? ഒരു പ്രായമാകുമ്പോഴേക്കും ജോലി ചെയ്ത് സമ്പാദിച്ച് വിവാഹം കഴിക്കണം, ഭാര്യയെയും കുട്ടികളെയും നോക്കണം, സ്വന്തം മാതാപിതാക്കളെയും ഭാര്യയുടെ മാതാപിതാക്കളെയും നോക്കണം, വീട് വെക്കണം, വായ്പ എടുക്കണം, കാര്‍ വാങ്ങണം, വര്‍ഷാവര്‍ഷം വിനോദയാത്ര പോകണം... ഈ ചെലവുകളും ബാധ്യതകളുമെല്ലാം പുരുഷന്മാരുടെ തലയില്‍ കെട്ടിവെക്കുകയാണ് ചെയ്യുന്നത്,' അവര്‍ വിശദീകരിച്ചു.
'സഹോദരങ്ങളെ, നമ്മള്‍ എതിര്‍ക്കുന്നത് നിങ്ങളെല്ല, നിങ്ങളെയും ഞങ്ങളെയും ഒരുപോലെ ദ്രോഹിക്കുന്ന ഈ വൃത്തികെട്ട സംവിധാനത്തെയാണ്. ഇതിനെക്കുറിച്ച് ബോധവാന്മാരായിരിക്കണം. എനിക്ക് ഒരു കുടുംബം വേണം, വിവാഹം കഴിക്കണം, പങ്കാളിക്ക് നല്ല വസ്ത്രം വാങ്ങി നല്‍കണം എന്നൊക്കെയുള്ള ആഗ്രഹങ്ങള്‍ സ്വാഭാവികമാണ്,' ജുവല്‍ മേരി കൂട്ടിച്ചേര്‍ത്തു. അവര്‍ തന്റെ നിലപാട് വ്യക്തമാക്കിയത് ഇങ്ങനെയാണ്: 'കുടുംബം പെണ്‍കുട്ടികളെ പഠിപ്പിക്കുന്നത് പട്ടികളെപ്പോലെ അനുസരണയുള്ളവരാകാനാണ്. വാലാട്ടി നില്‍ക്കണം, യജമാനന്‍ വരുമ്പോള്‍ എഴുന്നേറ്റ് കുമ്പിടണം. ഇവരുടെ പുറകെ മണപ്പിച്ച് നടക്കണം. ഇവര്‍ എന്ത് എറിഞ്ഞാലും എടുത്ത് തിരിച്ചു കൊണ്ടു കൊടുക്കണം. എന്നാല്‍ അവനവനായിരിക്കുന്ന പൂച്ചയാകാനാണ് പെണ്‍കുട്ടികള്‍ പഠിക്കേണ്ടത്. പൂച്ച സുന്ദരിയാണ്. വേണമെങ്കില്‍ അവിടെപ്പോയി തലോടണം. അതിന് ഒന്നും സംഭവിക്കാന്‍ പോകുന്നില്ല. ഉടമസ്ഥന് വേണ്ടി ഒന്നും ചെയ്യാറുമില്ല. സ്ത്രീകളും പൂച്ചയായിരിക്കണം' ജുവല്‍ മേരി പറഞ്ഞു.
വിവാഹ മോചന സമയത്ത് നേരിട്ട മോശം അനുഭവങ്ങള്‍ താരം പങ്ക് വച്ചതിങ്ങനെയാണ്.ചില കൗണ്‍സിലര്‍മാരും വക്കീലന്മാരും പോലും പ്രായം പോലും നോക്കാതെ അവസരം മുതലെടുത്ത് അശ്ലീലം കലര്‍ന്ന ചോദ്യങ്ങള്‍ ചോദിക്കുമന്ന് നടി പറയുന്നു. താന്‍ ഒരു അറിയപ്പെടുന്ന വ്യക്തിയായിട്ട് പോലും അത്തരം സമീപനം ഒരാളില്‍ നിന്നും തനിക്ക് ഉണ്ടായിയെന്നും ജുവല്‍ പറയുന്നു. കൗണ്‍സിലറോ വക്കീലോ ആരുമായാലും സ്ത്രീകള്‍ വിവാഹമോചനം ആവശ്യപ്പെട്ട് കോടതിയില്‍ ചെല്ലുമ്പോള്‍ പലതരത്തിലുള്ള ചോദ്യങ്ങള്‍ കേള്‍ക്കേണ്ടി വരും.
എന്തും അവര്‍ ചോദിക്കാം. കല്യാണം എന്നതിനുള്ളില്‍ വരുന്ന ഒന്നാണ് ലൈംഗീകത. അത് ഒരാളുടെ വളരെ പേഴ്‌സണലായ കാര്യമാണ്. ഒരാള്‍ക്ക് ലൈംഗീക രോഗമുണ്ടെന്നതോ, ലൈം?ഗീക വൈകൃതമുണ്ടെന്നതോ, ഉദ്ധാരണക്കുറവ് ഉണ്ടെന്നതോ തോന്നിയാല്‍ അത് നമുക്ക് അവര്‍ ചോദിക്കുമ്പോള്‍ പറയാം.
പക്ഷെ അതിനെ എല്ലാം മറികടന്ന് എത്ര സമയത്ത് ചെയ്തു, എവിടെ തൊട്ടപ്പോള്‍ വേ?ദന എടുത്തു എന്നൊക്കെ തുടങ്ങിയുള്ള ചോദ്യങ്ങള്‍ ചോദിക്കുന്ന ആളുകളുണ്ട്. ഇതിന്റെ വേറൊരു വേര്‍ഷനിലുള്ള ചോദ്യങ്ങള്‍ ഞാന്‍ ഡിവോഴ്‌സിന് അപേക്ഷിച്ച സമയത്ത് എനിക്ക് കിട്ടിയിട്ടുണ്ട്. പക്ഷെ അതൊന്നും ഞാന്‍ ഇവിടെ പറയുന്നില്ല. കല്യാണം എന്നതിന്റെ ആഖ്യാനം തന്നെ ഫോര്‍എവര്‍ കോണ്‍?ട്രാക്ട് എന്ന രീതിയിലാണ്.
എന്നാല്‍ കല്യാണത്തിന് മുമ്പ് ഒരു പ്രോപ്പര്‍ എജ്യുക്കേഷന്‍ എവിടേയും കിട്ടുന്നില്ല. ആകെ പാടെ ചില മതസ്ഥാപനങ്ങള്‍ കൊടുക്കുന്ന ?ഗ്രൂമിങ്ങാണ് മിക്കവര്‍ക്കും കിട്ടുക. അതിലും പിശകുകളുണ്ട്. അതുപോലെ ഡിവോഴ്‌സ് എന്നത് അതില്‍ ഉള്‍പ്പെടുന്നില്ല. അതുകൊണ്ട് പലര്‍ക്കും ഡിവോഴ്‌സിനെ എങ്ങനെ സമീപിക്കണമെന്ന് അറിയില്ല.
ഇതൊക്കെ കല്യാണം കഴിക്കാന്‍ പോകുന്ന എല്ലാവരും അറിഞ്ഞിരിക്കണം എന്നാണ് എനിക്ക് തോന്നിയിട്ടുള്ളത്. ഒരു ബന്ധത്തില്‍ നിന്നും രക്ഷപ്പെടേണ്ട സാഹചര്യം വന്നാല്‍ എന്ത് ചെയ്യണമെന്ന് കൃത്യമായി അറിഞ്ഞിരിക്കണം. ആണുങ്ങള്‍ക്കും പെണ്ണുങ്ങള്‍ക്കും വേണ്ടിയാണ് ഞാന്‍ ഇത് പറയുന്നത്. ഡിവോഴ്‌സിന് ചെല്ലുമ്പോള്‍ ഒറ്റയ്ക്കിരുന്ന് കൗണ്‍സിലേഴ്‌സിനോട് അടക്കം ഓരോ കാര്യങ്ങള്‍ വിവരിക്കേണ്ട സാഹചര്യം വരും. അത് പലരും മിസ് യൂസ് ചെയ്യും.
എനിക്ക് അനുഭവമുണ്ട്. അത്തരമൊരു ചോ?ദ്യം വന്നപ്പോള്‍ ഉടന്‍ തന്നെ എനിക്ക് മനസിലായി. അയാള്‍ ബൗണ്ടറി ക്രോസ് ചെയ്തുവെന്ന്. ഉടനെ ഞാന്‍ മേശയില്‍ അടിച്ച് ആ ചോദ്യം എന്തിന് ചോദിക്കുന്നുവെന്ന് ചോദിച്ചതോടെ അയാള്‍ പതറി. പ്രായമുള്ള മനുഷ്യനായിരുന്നു. എന്നോട് ഇങ്ങനെ ചോദിച്ചയാള്‍ സാധാരണക്കാരായ സ്ത്രീകളോട് എന്തൊക്കെ ചോദിച്ചിട്ടുണ്ടാകും.
അതുപോലെ ഒറ്റയ്ക്ക് ജീവിക്കുന്ന സ്ത്രീകളെ കുറിച്ച് ഒരു പറ്റം ആളുകള്‍ക്ക് ഒരു ധാരണയുണ്ട്.... നമ്മള്‍ എപ്പോഴും ഒന്നിലധികം ലൈംഗിക ബന്ധങ്ങളിലാണെന്നതാണത്. അത് അക്കൂട്ടരുടെ ഒരു ഫാന്റസിയാണ്. അതല്ല റിയാലിറ്റി. അവള് പോക്കാ... അവള്‍ക്ക് ഇത് തന്നെയാണ് പണിയെന്നാണ് അവരുടെ ധാരണയെന്നും ജുവല്‍ മേരി പറയുന്നു.