ഷൂട്ടിംഗിനിടെ നടന്‍ ജോജു ജോര്‍ജിന് പരിക്ക്; അപകടം മണിരതനം ചിത്രം തഗ് ലൈഫ് ഷൂട്ടിനിടെ; ഹെലികോപ്റ്ററില്‍ നിന്ന്  ചാടുന്ന രംഗം  ചിത്രീകരിക്കുന്നതിനിടെ ഉണ്ടായ അപകടത്തില്‍ കാല്‍പാദത്തിന് പരുക്ക്

Malayalilife
topbanner
 ഷൂട്ടിംഗിനിടെ നടന്‍ ജോജു ജോര്‍ജിന് പരിക്ക്; അപകടം മണിരതനം ചിത്രം തഗ് ലൈഫ് ഷൂട്ടിനിടെ; ഹെലികോപ്റ്ററില്‍ നിന്ന്  ചാടുന്ന രംഗം  ചിത്രീകരിക്കുന്നതിനിടെ ഉണ്ടായ അപകടത്തില്‍ കാല്‍പാദത്തിന് പരുക്ക്

ടന്‍ ജോജു ജോര്‍ജിന് ഷൂട്ടിംഗിനിടെ പരിക്ക്. മണിരത്‌നം സംവിധാനം ചെയ്യുന്ന തഗ്ഗ് ലൈഫ് എന്ന ചിത്രത്തിന്റെ ചിത്രീകരണത്തിനിടെയാണ് ജോജുവിന് പരിക്ക് പറ്റിയത്. കാല്‍പാദത്തിന്റെ എല്ല് പൊട്ടിയെന്നാണ് വിവരം. ഹെലികോപ്റ്ററില്‍ നിന്നും ചാടുന്ന രംഗം ചിത്രീകരിക്കുന്നതിനിടെയാണ് അപകടം സംഭവിച്ചത്.കമല്‍ ഹാസനും നാസറിനും ഒപ്പമുള്ള രംഗം ഷൂട്ട് ചെയ്യുന്നതിന് ഇടയിലാണ് അപകടം ഉണ്ടായതെന്നാണ് സൂചന. 

ഇടതു കാല്‍പ്പാദത്തിന്റെ എല്ലിന് പൊട്ടലുണ്ട്. പോണ്ടിച്ചേരിയില്‍ വച്ചായിരുന്നു ഷൂട്ടിങ്. പരിക്കേറ്റതിനെ തുടര്‍ന്ന് രാത്രിയില്‍ തന്നെ താരം കൊച്ചിയിലേക്ക് തിരിച്ചെത്തി. അപകടസമയത്ത് നടന്‍ കമല്‍ഹാസനും നസീറും ജോജുവിനൊപ്പമുണ്ടായിരുന്നു. ഇരുവര്‍ക്കുമൊപ്പം പറന്നിറങ്ങിയ ഹെലികോപ്റ്ററില്‍ നിന്ന് ജോജു ചാടിയപ്പോഴാണ് അപകടമുണ്ടായത്.


കമല്‍ഹാസനും മണിരത്‌നവും മൂന്നരപതിറ്റാണ്ടിന് ശേഷം ഒരുമിക്കുന്ന ചിത്രമാണ് തഗ് ലൈഫ്. ജോജു ജോര്‍ജ് ഇതിന്റെ ഭാഗമാകുന്നതായി നേരത്തെ അണിയറപ്രവര്‍ത്തകര്‍ അറിയിച്ചിരുന്നു.ജനുവരി 18ന് തഗ് ലൈഫിന്റെ ചിത്രീകരണം ചെന്നൈയില്‍ ആരംഭിച്ചിരുന്നു. ചിത്രത്തില്‍ പ്രധാന വേഷത്തിലാണ് ജോജു ജോര്‍ജ് എത്തുന്നതെന്നാണ് വിവരം. 

തൃഷയാണ് ചിത്രത്തില്‍ നായിക. ജയം രവി, ഗൗതം കാര്‍ത്തിക്, നാസര്‍, അഭിരാമി തുടങ്ങി വമ്പന്‍ താരനിരയുണ്ട്. രാജ്കമല്‍ ഫിലിംമ്‌സ് ഇന്റര്‍ നാഷണല്‍, മദ്രാസ് ടാക്കീസ്, റെഡ് ജയന്റ് മൂവീസ്, ആര്‍. മഹേന്ദ്രന്‍, ശിവ അനന്ത് എന്നിവര്‍ ചേര്‍ന്നാണ് നിര്‍മ്മാണം. ഛായാഗ്രാഹണം രവി കെ. ചന്ദ്രന്‍, എഡിറ്റര്‍ ശ്രീകര്‍ പ്രസാദ്, ആക്ഷന്‍ കൊറിയോഗ്രാഫി അന്‍പറിവ്, പ്രൊഡക്ഷന്‍ ഡിസൈനര്‍ ശര്‍മ്മിഷ്ഠ റോയി, കോസ്റ്റ്യൂം ഡിസൈനര്‍ ഏകാ ലഖാനി.

അതേസമയം, പണി എന്ന ചിത്രത്തിലൂടെ ജോജു തിരക്കഥകൃത്തും സംവിധായകനും ആകുകയാണ്. തൃശൂര്‍ നഗരത്തിലെ രണ്ട് ഗുണ്ടാ സംഘങ്ങളുടെ കഥ പറയുന്ന ചിത്രത്തില്‍ ജോജു ജോര്‍ജാണ് കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നത്. സീമ, ചാന്ദിനി ശ്രീധരന്‍, അഭയ ഹിരണ്മയി, സോന മരിയ എബ്രഹാം, മെര്‍ലറ്റ് ആന്‍ തോമസ്, ലങ്ക ലക്ഷ്മി, സാറാ റോസ് ജോസഫ്, ബാബു നമ്പൂതിരി, പ്രശാന്ത് അലക്സാണ്ടര്‍, റിനോഷ് ജോര്‍ജ് തുടങ്ങിയവരും ബിഗ് ബോസ് താരങ്ങളായ സാഗര്‍ സൂര്യ, ജുനൈസ് എന്നിവരും പ്രധാന വേഷത്തില്‍ എത്തുന്നു.

joju george was injured

RECOMMENDED FOR YOU:

no relative items
topbanner

EXPLORE MORE

LATEST HEADLINES