Latest News

300 കോടി അടിക്കാന്‍ പോവുന്ന നായിക, തമിഴില്‍ 100 കോടിയുടെ മാര്‍ക്കറ്റ് പോലും ഇല്ലാത്ത നടന്റെ കൂടെ ഐറ്റം ഡാന്‍സ് കളിക്കുന്നു; പുതിയ സിനിമയിലെ ഗാന രംഗം കല്ല്യാണിക്ക് വിമര്‍ശനം

Malayalilife
300 കോടി അടിക്കാന്‍ പോവുന്ന നായിക, തമിഴില്‍ 100 കോടിയുടെ മാര്‍ക്കറ്റ് പോലും ഇല്ലാത്ത നടന്റെ കൂടെ ഐറ്റം ഡാന്‍സ് കളിക്കുന്നു; പുതിയ സിനിമയിലെ ഗാന രംഗം കല്ല്യാണിക്ക് വിമര്‍ശനം

രവി മോഹന്‍ നായകനായി എത്തുന്ന ജീനി എന്ന ചിത്രത്തിലെ കല്ല്യാണിയുടെ ഡാന്‍സ് വീഡിയോയിക്ക് വിമര്‍ശനം. പാട്ടിലെ താരത്തിന്റെ ലുക്കിനെയും ഡാന്‍സിനെയും വിമര്‍ശിച്ചാണ് കൂടുതല്‍ ആളുകള്‍ എത്തുന്നത്. 'ലോക പോലെ വലിയൊരു വിജയത്തിന്റെ ഉയരത്തില്‍ നില്‍ക്കുമ്പോള്‍ അന്യഭാഷയില്‍ കേവലമൊരു ഐറ്റം ഡാന്‍സിന് കല്യാണി തയ്യാറാകണമായിരുന്നോ' എന്നാണ് കൂടുതലും ആളുകളും ചോദിക്കുന്നത്. കല്ല്യാണിക്കൊപ്പം കൃതി ഷെട്ടിയും പാട്ടില്‍ ഉണ്ട്. കൃതയിക്ക് ഒപ്പം കല്ല്യാണിക്ക് പിടിച്ച് നില്‍ക്കാന്‍ സാധിക്കുന്നില്ല എന്നും ആളുകള്‍ കമന്റ് ചെയ്യുന്നുണ്ട്. 

'അബ്ദി അബ്ദി' എന്ന ?ഗാനമാണ് പുറത്തുവന്നത്. കല്യാണിയുടേയും കൃതിയുടേയും പ്രായം താരതമ്യം ചെയ്തും വിമര്‍ശനമുണ്ട്. 22-കാരിയായ കൃതി ഷെട്ടിക്കുമുന്നില്‍ 32-കാരിയായ കല്യാണിക്ക് പിടിച്ചുനില്‍ക്കാന്‍ കഴിയുന്നില്ലെന്ന് പലരും അഭിപ്രായപ്പെടുന്നു. 'കല്യാണിയേക്കാള്‍ നന്നായത് കൃതി ഷെട്ടിയാണെന്നും ഇത്തരം രംഗങ്ങള്‍ കൈകാര്യംചെയ്യുന്നതില്‍ അവര്‍ പ്രൊഫഷണലാണെന്നും' അഭിപ്രായങ്ങളുണ്ട്.

'ഭാവങ്ങള്‍ കല്യാണിയേക്കാള്‍ നന്നായി അവതരിപ്പിക്കുന്നത് കൃതിയാണെന്നും' ചിലര്‍ പറഞ്ഞു. 'കല്യാണി ഗ്ലാമര്‍ വേഷം ചെയ്യുമെന്ന് പ്രതീക്ഷിച്ചില്ലെന്നും ഇത്തരമൊരു മേക്കോവര്‍ വേണ്ടായിരുന്നുവെന്നും' അഭിപ്രായമുണ്ട്. 'ലോക വിജയിച്ചു നില്‍ക്കുമ്പോള്‍ ഇത്തരമൊരു വേഷത്തിന് തല വയ്‌ക്കേണ്ടായിരുന്നു', 'ശരീരപ്രദര്‍ശനം വേണ്ടായിരുന്നു', 'നിന്നെ കണ്ടത് അയലത്തെ വീട്ടിലെ അനിയത്തിയെപ്പോലെ', 'ആക്ഷന്‍ ഹീറോയായി കത്തി നില്‍ക്കുമ്പോള്‍ ?ഗ്ലാമര്‍ വേഷം വേണമായിരുന്നോ', 'കല്യാണി ആളാകെ മാറിപ്പോയല്ലോ' എന്നൊക്കെയാണ് വിഡിയോയ്ക്ക് താഴെ നിറയുന്ന കമന്റുകള്‍. 

300 കോടി അടിക്കാന്‍ പോവുന്ന നായിക, തമിഴില്‍ 100 കോടിയുടെ മാര്‍ക്കറ്റ് പോലും ഇല്ലാത്ത നടന്റെ കൂടെ ഐറ്റം ഡാന്‍സ് കളിക്കുന്നു', എന്നും ചിലര്‍ വിമര്‍ശിച്ചു. കല്യാണിയെയും കൃതിയെയും കൂടാതെ ദേവയാനി, വാമിക ഗബ്ബി എന്നിവരും സിനിമയില്‍ പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. നവാ?ഗതനായ അര്‍ജുന്‍ ജൂനിയറാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രം ഉടനെ തിയറ്ററുകളിലെത്തും.

kalyani new item dance controversy

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES