Latest News

അവര്‍ എല്ലാത്തിനോടും വിമുഖതയുളള നടിയായിരുന്നു! ജയലളിതയും താനും തമ്മില്‍ ഉളള സാമ്യം എന്ത് എന്ന് കങ്കണ

Malayalilife
അവര്‍ എല്ലാത്തിനോടും വിമുഖതയുളള നടിയായിരുന്നു!   ജയലളിതയും താനും തമ്മില്‍ ഉളള സാമ്യം എന്ത്  എന്ന് കങ്കണ

ബോളിവുഡിലും തെന്നിന്ത്യയിലും നിരവധി ആരാധകര്‍ ഉളള നടിയാണ് കങ്കണ . തന്റെതായ അഭിപ്രായങ്ങള്‍ തുറന്ന് പറയുന്നതിന് യാതൊരു മടിയും കാണിക്കാത്ത താരത്തിന് കൊടിയ വിമര്‍ശനങ്ങളും ആരാധകരില്‍ നിന്നും ഏറ്റുവാങ്ങേണ്ടി വന്നു . എന്നാല്‍ ഇപ്പോള്‍ താരത്തിന്റെ പുതിയ വെളിപ്പെടുത്തല്‍ ആരാധകര്‍ ഇരു കൈയ്യും നീട്ടി സ്വീകരിക്കുകയാണ് . തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രിയും അഭിനേത്രിയുമായ അന്തരിച്ച ജയലളിതയുടെ ബയോപിക്ക് ആയ തലൈവിയില്‍ നായികയായി എത്തുന്നത് കങ്കണ റണൗട്ട് ആണ് . 

അതേസമയം  കങ്കണ വെളിപ്പെടുത്തുന്നത് തന്നെ പോലെ ഒരു അഭിനേത്രിയായിരുന്നില്ല അവരെന്നും ബോളിവുഡില്‍ ഐശ്വര്യ റായ് എന്ന പോലെ തമിഴിലെ ഒരു ഗ്ലാമര്‍ താരമായിരുന്നു ജയലളിത എന്നായിരുന്നു കങ്കണ പറയുന്നത് . തന്റെ മുന്നിലെ ഏറ്റവും വലിയ വെല്ലുവിളി എന്ന് പറയുന്നത് ജയലളിതയായി അഭിനയിക്കുക എന്നതായിരുന്നു  എന്നും താരം ഒരു അഭിമുഖത്തില്‍ വെളിപ്പെടുത്തി . 

ജയലളിതയായി മാറുന്നതിന് ഒരുപാട് ഗവേഷണം നടത്തിയിരുന്നു . ജയലളിതയും താനും തമ്മില്‍ ഉളള സാമ്യം എന്ത് എന്നും കങ്കണ വ്യക്തമാക്കുന്നു .  അവര്‍ എല്ലാത്തിനോടും വിമുഖതയുളള നടിയായിരുന്നു ,എന്നെ പോലെ . എനിക്കും ഒരു നടി അല്ല ആവേണ്ടിയിരുന്നത്, അതുകൊണ്ടാണ് ്ഞങ്ങള്‍ വ്യതസ്തരായ അഭിനേതാക്കളാണ്  എന്നാണ്  താരം തുറഞ്ഞ്് പറയുന്നത് . 


 

Read more topics: # kanka,# words about jayalalitha
kanka words about jayalalitha

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES