കേരള ചരിത്രത്തിലെ മഹത്തായ സാമൂഹ്യ നവോത്ഥാന നേതാവായ മഹാത്മാ അയ്യങ്കാളിയുടെ അതുല്യജീവിതം വെള്ളിത്തിരയില്‍ എത്തുന്നു. താര ഫിലിം പ്രൊഡക്ഷന്‍ ഹൗസ് നിര്‍മിക്കുന്ന ഈ മഹത്തായ സിനിമ, മലയാളം, ഹിന്ദി, തമിഴ് സിനിമാലോകത്തിലെ പ്രമുഖ താരനിരകളുടെ പങ്കാളിത്തം കൊണ്ടും കഥയുടെ ഭാവഗംഭീരത കൊണ്ടും ചരിത്രത്തില്‍ ഇടംപിടിക്കുമെന്ന് ഉറപ്പാണ്.
ചിത്രത്തില്‍ നായകനായി എത്തുന്നത് മലയാളത്തിലെ കഴിവുറ്റ നടനായ സിജു വില്‍സണ്‍ ആണെന്നത് തന്നെ സിനിമാപ്രേമികളില്‍ വലിയ ആവേശമാണ് സൃഷ്ടിച്ചിരിക്കുന്നത്. കൂടാതെ മൂന്ന് ഭാഷകളിലെയും (മലയാളം, ഹിന്ദി, തമിഴ്) പ്രമുഖ താരങ്ങള്‍ വേഷമിടുന്നതോടെ, ഈ ചിത്രം ഒരു പാന്‍-ഇന്ത്യന്‍ റിലീസ് ആയി മാറും.
പ്രധാന പ്രവര്‍ത്തകര്‍:
സംവിധാനവും ഛായാഗ്രഹണവും: അരുണ്‍ രാജ്
നിര്‍മ്മാണം: ജഗദംമ്പി കൃഷ്ണ
കഥ, തിരക്കഥ, സംഭാഷണം: പ്രദീപ് താമരക്കുളം
എഡിറ്റര്‍: ഷമീര്‍ മുഹമ്മദ്
മേക്കപ്പ്: റോണെക്‌സ് സേവിയര്‍
സംഗീതം: ബിജിബാല്‍
ഗാനരചന: ഹരിനാരായണന്‍, സത്യന്‍ കോമല്ലൂര്‍, ഷിജു എസ് ആര്യനാട് ( പ്രൊമോ സോങ്)
വസ്ത്രാലങ്കാരം: അരുണ്‍ മനോഹര്‍
സ്റ്റില്‍സ്: ബിജിത്ത് ധര്‍മ്മടം
പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: വിനോദ് പറവൂര്‍
ചീഫ് അസോസിയേറ്റ് ഡയറക്ടര്‍: വിനയന്‍
കലാസംവിധാനം: ജോസഫ് നെല്ലിക്കല്‍
ചീഫ് അസോസിയേറ്റ് ക്യാമറ: പ്രവീണ്‍ സൂര്യ
വി.എഫ്.എക്‌സ്: അനന്തു
സൗണ്ട് ഡിസൈന്‍: വിഷ്ണു ഗോവിന്ദ്
പി.ആര്‍.ഒ.: മഞ്ജു ഗോപിനാഥ്, വാഴൂര്‍ ജോസ്
കേരള നവോത്ഥാന പ്രസ്ഥാനങ്ങളുടെ മുന്‍നിരയിലെത്തിയ മഹാത്മാ അയ്യങ്കാളിയുടെ സാമൂഹിക വിപ്ലവചരിത്രം ആധുനിക ചലച്ചിത്രഭാഷയില്‍ അവതരിപ്പിക്കുന്ന ആദ്യ ശ്രമം കൂടിയാണിത്. സംഗീതം, കഥ പറച്ചില്‍, അഭിനയം എന്നിവയുടെ സമന്വയത്തിലൂടെ മലയാള സിനിമക്ക് ഒരു ചരിത്ര ചിത്രം സമ്മാനിക്കാനൊരുങ്ങുകയാണ് സംഘാടക സംഘം.
?? സിനിമയുടെ ചിത്രീകരണം ആഗസ്റ്റ് 29 മുതല്‍ ആരംഭിക്കും. റിലീസിംഗ് തീയതിയും മറ്റ് വിവരങ്ങളും അടുത്ത ദിവസങ്ങളില്‍ പ്രഖ്യാപിക്കും.