നടി കാവ്യ മാധവന്റെ പിതാവ് പി മാധവന്‍ അന്തരിച്ചു. കാസര്‍കോഡ് നീലേശ്വരം പള്ളിക്കര കുടുംബാംഗവും സുപ്രിയ ടെക്സ്റ്റൈല്‍സ് ഉടമയുമായിരുന്ന പി. മാധവന്‍ ആണ് മരിച്ചത്. പരേതന് 75 വയസായിരുന്നു പ്രായം.
ചെന്നൈയില്‍ വച്ചാണ് അന്ത്യം.സംസ്‌കാരം പിന്നീട് കൊച്ചിയില്‍. ഭാര്യ: ശാമള. മകന്‍: മിഥുന്‍ (ഓസ്ട്രേലിയ). മരുമക്കള്‍: റിയ (ഓസ്ട്രേലിയ), നടന്‍ ദിലീപ്.
കാവ്യ മാധവന്റെ സിനിമയിലേക്കുള്ള പ്രവേശനം മുതല്‍ പൂര്‍ണപിന്തുണയുമായി പിതാവ് കൂടെയുണ്ടായിരുന്നു. അദേഹത്തിന്റെ പിന്തുണയെക്കുറിച്ച് കാവ്യ നിരവധി തവണ പറഞ്ഞിട്ടുണ്ട്.
കൊച്ചിയില്‍ പഴയ തറവാടു വീടിന്റെ ശൈലിയില്‍ കാവ്യ മാധവന്‍ ആഗ്രഹിച്ചു പണിത വീട്ടിലായിരുന്നു ഇവര്‍ താമസിച്ചിരുന്നത്. അതിനിടയിലാണ് കാവ്യ രണ്ടാം വിവാഹം കഴിക്കുന്നതും ദിലീപിന്റെ ആലുവയിലെ വീട്ടിലേക്ക് താമസം മാറ്റുന്നതും. അതേസമയം, അച്ഛന്റെ വേര്‍പാടില്‍ തകര്‍ന്നിരിക്കുകയാണ് കാവ്യ. തികച്ചും അപ്രതീക്ഷിതമായിട്ടായിരുന്നു മാധവന്റെ വേര്‍പാട് സംഭവിച്ചത്. മരണവാര്‍ത്ത അറിഞ്ഞയുടന്‍ തന്നെ ദിലീപും മകള്‍ മീനാക്ഷിയും ചെന്നൈയിലേക്ക് തിരിച്ചു കഴിഞ്ഞു. വിമാനം വഴി ആയിരിക്കും മാധവന്റെ മൃതദേഹം കൊച്ചിയിലെത്തിക്കുക.
കാവ്യ നിരവധി വര്‍ഷങ്ങളായി സിനിമാ മേഖലയില്‍ ഉള്ളതിനാല്‍ തന്നെ അച്ഛന്‍ മാധവനും അമ്മ ശ്യാമളയുമൊക്കെ താരങ്ങള്‍ക്കും അണിയറ പ്രവര്‍ത്തകര്‍ക്കു്മൊക്കെ പരിചിതരാണ്. പലരുമായും അടുത്ത ബന്ധവും കാത്തുസൂക്ഷിച്ചിരുന്നു. കാവ്യയെ സിനിമയിലേക്ക് എത്തിച്ചതും മകള്‍ക്ക് പിന്തുണയായി ഒപ്പം നിന്നതുമൊക്കെ ഈ അച്ഛനും അമ്മയുമായിരുന്നു. അതുകൊണ്ടുതന്നെ, അകാലത്തിലുണ്ടായ അച്ഛന്റെ വേര്‍പാടില്‍ തകര്‍ന്നിരിക്കുകയാണ് കാവ്യ. മാധവന്റെ ഏകമകന്‍ മിഥുനും മരുമകള്‍ റിയയും വളരെയേറെ വര്‍ഷങ്ങളായി സെറ്റില്‍ ചെയ്തിരിക്കുന്നത് ഓസ്ട്രേലിയയിലാണ്. മരണ വിവരം അറിഞ്ഞ് അവരും നാട്ടിലേക്ക് തിരിച്ചിട്ടുണ്ട്.
കാസര്‍ഗോഡ് ജില്ലയിലെ നീലേശ്വരം പള്ളിക്കര കുടുംബാംഗമാണ് പി മാധവന്‍. നീലേശ്വരത്ത് ജനിച്ചു വളര്‍ന്ന മാധവന്റെ ഐഡന്റിന്റിലായിരുന്നു കാവ്യ ആദ്യം അറിയപ്പെട്ടത്. നീലേശ്വരത്തെ സുപ്രിയ ടെക്സ്‌റ്റൈല്‍സ് എന്ന കട നീലേശ്വരം കാരുടെ പ്രിയ ഇടമായിരുന്നു. എന്നാല്‍ മകള്‍ സിനിമയിലേക്ക് എത്തിയ ശേഷം മാധവനും കൊച്ചിയിലേക്ക് മാറിയതോടെ ബിസിനസില്‍ അധികം ശ്രദ്ധിക്കുവാന്‍ മാധവന് കഴിഞ്ഞിരുന്നില്ല. അച്ഛന്റെ ബിസിനസ് പാരമ്പര്യം പിന്തുടര്‍ന്നാണ് ലക്ഷ്യ എന്ന ടെക്സ്‌റ്റൈല്‍സ് ഷോപ്പ് കാവ്യ തുടങ്ങിയതും. അതിലും അച്ഛന്റെ മേല്‍നോട്ടവും പിന്തുണയും കാവ്യയ്ക്ക് ഉണ്ടായിരുന്നു. അത്തരത്തില്‍ മകളുടെ ജീവിതത്തിലെ എല്ലാ ഉയര്‍ച്ച താഴ്ചകള്‍ക്കും ഒപ്പം നിന്ന മനുഷ്യന്‍ കൂടിയാണ് ഇപ്പോള്‍ വിടവാങ്ങിയത്.