സൂപ്പര്‍ സ്റ്റാര്‍ നാനി ചിത്രം ദസറയിലെ അടിപൊളി ഗാനത്തിന് ചുവടുകളുമായി കീര്‍ത്തി സുരേഷും കൂട്ടുകാരികളും; ലുങ്കിയും ഷര്‍ട്ടും ധരിച്ചുള്ള നടിയുടെ  വൈറല്‍ വീഡിയോ കാണാം

Malayalilife
topbanner
സൂപ്പര്‍ സ്റ്റാര്‍ നാനി ചിത്രം ദസറയിലെ അടിപൊളി ഗാനത്തിന് ചുവടുകളുമായി കീര്‍ത്തി സുരേഷും കൂട്ടുകാരികളും; ലുങ്കിയും ഷര്‍ട്ടും ധരിച്ചുള്ള നടിയുടെ  വൈറല്‍ വീഡിയോ കാണാം

സൂപ്പര്‍ സ്റ്റാര്‍ നാനി ചിത്രം ദസറയിലെ അടിപൊളി ഗാനത്തിന് ചുവടുകളുമായി കീര്‍ത്തി സുരേഷും കൂട്ടുകാരികളും. കുറച്ചു ദിവസങ്ങള്‍ക്ക് മുമ്പാണ്  ധൂം ധാം ദോസ്താന്‍ എന്ന ചിത്രത്തിലെ ആദ്യ സിംഗിള്‍ പുറത്തിറക്കിയത്. ഇതിന് പിന്നാലെയാണ് കീര്‍ത്തി സുരേഷ് ചുവടുവയ്ക്കുന്ന വീഡിയോ എത്തിയത്.  തന്റെ ഒരു സുഹൃത്തിന്റെ ഒപ്പം അവതരിപ്പിക്കുന്ന നൃത്ത ഗാനം കീര്‍ത്തി ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തു.

വലിപ്പമേറിയ ഓറഞ്ച് ഷര്‍ട്ടും കറുത്ത ഷോര്‍ട്ട്‌സും ലുങ്കിയും ധരിച്ച കീര്‍ത്തി സുരേഷ് തന്റെ സ്റ്റെപ്പുകളിലൂടെ ഇന്റര്‍നെറ്റിനെ ആകര്‍ഷിച്ചു കഴിഞ്ഞു.
പുതിയ പാട്ട് പശ്ചാത്തലത്തില്‍ പ്ലേ ചെയ്യുമ്പോള്‍, തുംകാസ് മുതല്‍ ലുങ്കി ലിഫ്റ്റുകള്‍ വരെ ഡാന്‍സ് റീലില്‍ ഉള്‍പ്പെടുന്നു. ''ഇതാ എന്റെ ധൂം ധാം ധോസ്ത് അക്ഷിത സുബ്രഹ്മണ്യനൊപ്പം'' എന്ന അടിക്കുറിപ്പോടെയാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്. നിങ്ങളുടെ ധൂം ധാം എവിടെയാണ്?' എന്ന് കീര്‍ത്തി ചോദിക്കുന്നു.

സമുദ്രക്കനി, സായ് കുമാര്‍, സറീന വഹാബ് എന്നിവരാണ് ചിത്രത്തിലെ പ്രധാന അഭിനേതാക്കള്‍, സത്യന്‍ സൂര്യന്‍ ISC ഛായാഗ്രഹണം നിര്‍വഹിക്കുന്ന ചിത്രത്തിന് സന്തോഷ് നാരായണന്‍ സംഗീതം നല്‍കി. ഗോദാവരികാനിയിലെ സിംഗരേണി കല്‍ക്കരി ഖനിയില്‍ സ്ഥിതി ചെയ്യുന്ന ഒരു ഗ്രാമത്തില്‍ നടക്കുന്ന കഥയില്‍ നാനി മാസ് ആക്ഷന്‍ പായ്ക്ക്ഡ് ആയ കഥാപാത്രത്തെ അവതരിപ്പിക്കുന്നു.

ഛായാഗ്രഹണം: സത്യന്‍ സൂര്യന്‍ ISC, സംഗീതം: സന്തോഷ് നാരായണന്‍, എഡിറ്റര്‍: നവീന്‍ നൂലി, പ്രൊഡക്ഷന്‍ ഡിസൈനര്‍: അവിനാഷ് കൊല്ല എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍: വിജയ് ചഗന്തി. തെലുങ്ക് തമിഴ് കന്നഡ മലയാളം ഹിന്ദി ഭാഷകളിലായാണ് ചിത്രമൊരുങ്ങുന്നത്.

 

keerthy suresh and friend dance

RECOMMENDED FOR YOU:

topbanner

EXPLORE MORE

LATEST HEADLINES